വിവാദ പുരുഷനെ പ്രണയിച്ച മാധുരി; പ്രതിസന്ധി കാലത്ത് ഒപ്പം നിന്നിട്ടും തകർന്നു; ആ ബ്രേക്കപ്പിന് കാരണമായത്

ബോളിവുഡിലെ സൂപ്പർ ഹിറ്റ് നായികയായിരുന്ന സമയത്ത് മാധുരിയുടെ പേരിൽ നിരന്തരം ​ഗോസിപ്പുകൾ വന്നിരുന്നു.

ബോളിവുഡിൽ നൃത്ത മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് മാധുരി ദീക്ഷിത്. ധക്ക് ധക്ക് കർനേ ല​ഗാ, ഏക് ദോ തീൻ തുടങ്ങിയ ഹിറ്റ് ​ഗാനങ്ങളിലെ ഡാൻസ് നമ്പറുകളിലൂടെ വൻ തരം​ഗം സൃഷ്ടിക്കാൻ മാധുരി ദീക്ഷിതിന് കഴിഞ്ഞു. ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നടിയായും ഒരു കാലഘട്ടത്തിൽ മാധുരി അറിയപ്പെട്ടു.

അബോധ് എന്ന സിനിമയിലൂടെയാണ് നടി അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. തുടക്കത്തിൽ ചെയ്ത ഒരുപിടി സിനിമകൾ പരാജയമായിരുന്നു. പിന്നീട് തെസാബ് എന്ന സിനിമയുടെ വിജയത്തോടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്.

ദിൽ, ബേട്ട, ദിൽ തൊ പാ​ഗൽ ഹെ തുടങ്ങിയ സിനിമകളിൽ മാധുരി ഹിറ്റുകളുടെ നായികയായി. മികച്ച നടിക്കുള്ള നാല് ഫിലിം ഫെയർ പുരസ്കാരങ്ങൾ മാധുരി ദീക്ഷിതിന് കരിയറിൽ ലഭിച്ചു. കരിയറിലെ വളർച്ചയ്ക്കൊപ്പം നടിയെ ചുറ്റി പറ്റി ​ഗോസിപ്പുകളും വിവാദങ്ങളും വന്നു.

മാധുരിയുടെ പ്രണയങ്ങൾ അക്കാലത്ത് ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. നടൻ സഞ്ജയ് ദത്തുമായുള്ള പ്രണയമായിരുന്നു ഇതിലേറെ ചർച്ചയായത്. അന്നും ഇന്നും മാധുരി-സഞ്ജയ് ദത്ത് വിഷയം ബോളിവുഡിൽ ചർച്ചാ വിഷയമായിട്ടുണ്ട്.

Madhuri Dixit,  Ajay Jadeja

ഈ പ്രണയത്തിന് പുറമെ ക്രിക്കറ്റർ അജയ് ജഡേജയുമായി മാധുരിക്കുണ്ടായിരുന്ന പ്രണയവും പ്രണയത്തകർച്ചയും ഏറെ ചർച്ചയായിരുന്നു. ഒരു കാലത്ത് ​ഗോസിപ്പ് കോളങ്ങളിൽ അജയും മാധുരിയും ഇടം പിടിച്ചിരുന്നു. ഒരു ഫോട്ടോഷൂട്ടിനിടെയാണ് മാധുരിയും അജയ് ജഡേജയും പരിചയപ്പെടുന്നത്. പെട്ടെന്ന് തന്നെ ഇരുവരും അടുത്തു. എന്നാൽ അധിക കാലം ഈ പ്രണയ ബന്ധം നീണ്ടു നിന്നില്ല. അജയുടെ ക്രിക്കറ്റ് കരിയറിൽ പ്രശ്നങ്ങൾ വന്നു.

1996 ൽ പാകിസ്താനുമായുള്ള മാച്ചിൽ ഒത്തുകളി വിവാദത്തിൽ പെട്ടതോടെ അജയ്ക്കെതിരെ ജനരോഷമുയർന്നു. അഞ്ച് വർഷത്തേക്ക് അജയ്നെ ക്രിക്കറ്റിൽ നിന്ന് വിലക്കുകയും ചെയ്തു. ഇതിനിടെ ബോളിവുഡിൽ കയറിപ്പറ്റാനുള്ള ശ്രമവും അജയ് നടത്തി. മാധുരി ഇതിന് സ​​ഹായിക്കാനും ശ്രമിച്ചു.

Madhuri Dixit,  Ajay Jadeja

പല പ്രൊഡ്യൂസർമാരോടും അജയ്‌ ജഡേജയുടെ പേര് നിർദ്ദേശിച്ചെങ്കിലും ഇവരൊന്നും ക്രിക്കറ്റിലെ വിവാ​ദം മൂലം അജയ്നെ സ്വീകരിച്ചില്ല. കരിയറിലെ പ്രശ്നങ്ങൾക്കിടയിലും ബന്ധം തുടർന്നെങ്കിലും അധിക നാൾ നീണ്ടു പോയില്ല.

ഇരുവരും ബ്രേക്ക് അപ്പായെന്ന വാർത്തയാണ് പിന്നീട് പുറത്ത് വരുന്നത്. ഈ ബന്ധത്തിന് വീട്ടുകാർ സമ്മതിക്കാത്തതും പ്രണയത്തകർച്ചയ്ക്ക് കാരണമായെന്നാണ് അന്ന് പുറത്ത് വന്ന വിവരം. ഡോക്ടറായ ശ്രീരാം മാധവ് നേനെയെയാണ് മാധുരി പിന്നീട് വിവാഹം കഴിച്ചത്.

1999 ലായിരുന്നു വിവാഹം. പ്രണയത്തകർച്ചകൾ ഉണ്ടായെങ്കിലും വിവാഹ ജീവിതത്തിൽ മാധുരി വിജയിച്ചു. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് മാധുരി.

കുടുംബമായ ശേഷം സിനിമകളിൽ നിന്നും മാധുരി മാറി. പൂർണമായും ഇടവേളയിലേക്ക് പോയെന്ന് പറയാൻ പറ്റില്ലെങ്കിലും നടി വളരെ ചുരുക്കം സിനിമകളേ പിന്നീട് ചെയ്തിട്ടുള്ളൂ. കരിയറിൽ 90 കളിലെ ഒരു നായിക നടിക്കുണ്ടായ ഉയർച്ചയും താഴ്ചയും മാധുരിക്കും സംഭവിച്ചു.

പിന്നീട് റിയാലിറ്റി ഷോകളിൽ ജഡ്ജായി മാധുരി സാന്നിധ്യമറിയിച്ചു. അന്നും ഇന്നും നിരവധി ആരാധകർ മാധുരിക്കുണ്ട്. നടി ചെയ്ത് മിക്ക ഡാൻസ് നമ്പറുകളും ഇന്നും എവർ‌​ഗ്രീനായി നിലനിൽക്കുന്നു. മജ മ, ബക്കറ്റ് ലിസ്റ്റ് തുടങ്ങിയ സിനിമകളിലൂടെ നടി ഇന്നും സാന്നിധ്യമറിയിക്കുന്നു.

Read more about: madhuri dixit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X