മദ്യപിച്ച് ബോധമില്ലാതെ വീട്ടിലേക്കുള്ള വഴി മറന്ന് ആലിയയുടെ പിതാവ്; സൽമാൻ വീട്ടിലെത്തിക്കാൻ ശ്രമിച്ചപ്പോൾ

കടുത്ത മദ്യപാനിയായിരുന്ന മഹേഷ് ഭട്ടിനെക്കുറിച്ചാണ് സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ സംസാരിച്ചത്. രസകരമായ ഒരു സംഭവവും ഇദ്ദേഹം ഓർത്തെടുത്തു.

ബോളിവുഡിലെ പ്രമുഖ ഫിലിം മേക്കറിലൊരാളാണ് മഹേഷ് ഭട്ട്. സംവിധായകൻ, തിരക്കഥാകൃത്ത്, പ്രൊഡ്യൂസർ എന്നീ നിലകളിലെല്ലാം മഹേഷ് ഭട്ട് പേരെടുത്തു. കരിയറിൽ തിളങ്ങി നിന്ന കാലത്ത് എപ്പോഴും വിവാദത്തിലകപ്പെട്ടിരുന്ന വ്യക്തിയാണ് മഹേഷ് ഭട്ട്. വിവാ​ദമായ ഫോട്ടോ ഷൂട്ടുകൾ, സിനിമയിലെ രം​ഗങ്ങൾ എന്നിവയെല്ലാം മഹേഷ് ഭട്ടിനെ വാർത്തകളിൽ നിറച്ചു.

കുത്തഴിഞ്ഞ ജീവിതമായിരുന്ന മഹേഷ് ഭട്ട് നയിച്ചത്. കടുത്ത മദ്യപാനിയായിരുന്നു മഹേഷ് ഭട്ട്. ഇതേക്കുറിച്ച് ഇദ്ദേഹം തന്നെ തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. സംവിധായകനായിരിക്കെ ആർട്ടിസ്റ്റുകളോട് രൂക്ഷ ഭാഷയിലായിരുന്നു മഹേഷ് ഭട്ട് പ്രതികരിച്ചിരുന്നത്.

മുമ്പൊരിക്കൽ നടി കങ്കണ റണൗത്തിന്റെ സഹോദരി രം​ഗോലി സമാന ആരോപണം ഉന്നയിച്ചിരുന്നു. ഒരു സിനിമാ ഓഫർ നിരസിച്ചതിന്റെ പേരിൽ കങ്കണയെ മഹേഷ് ഭട്ട് ചെരുപ്പ് കൊണ്ട് എറിയുകയും അധിക്ഷേപിക്കുകയും ചെയ്തെന്നായിരുന്നു രം​ഗോലിയുടെ ആരോപണം.

Mahesh Bhatt

ഇപ്പോഴിതാ മഹേഷ് ഭട്ടിനെക്കുറിച്ച് നടനും നിർമാതാവുമായ അർബാസ് ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇൻവിൻസിബിൾ എന്ന ഷോയിൽ മഹേഷ് ഭട്ടിനൊപ്പം സംസാരിക്കവെയാണ് അർബാസ് ഇതേക്കുറിച്ച് തുറന്ന് പറഞ്ഞത്. അർബാസ് ഖാന്റെ പിതാവ് സലിം ഖാനൊപ്പം വീട്ടിലെത്തിയതായിരുന്നു മഹേഷ് ഭട്ട്.

മദ്യപിച്ച് ബോധമില്ലാത്ത നിലയിലായിരുന്നു മഹേഷ് ഭട്ടെന്ന് അർബാസ് ഓർത്തു. അച്ഛൻ എന്നോടും സൽമാനോടും ഇദ്ദേഹത്തെ വീട്ടിലെത്തിക്കാൻ പറഞ്ഞു. ഞങ്ങൾ കാറിലേക്കിരുത്താൻ ശ്രമിച്ചു. പക്ഷെ എവിടെയാണ് താമസമെന്ന് മഹേഷ് ഭട്ട് മറന്ന് പോയെന്നും അർബാസ് ഖാൻ ഓർത്തു.

Mahesh Bhatt

അർബാസ് ഖാന്റെ പിതാവ് സലിം ഖാനൊപ്പം 'നാം' എന്ന സിനിമയിൽ മഹേഷ് ഭട്ട് പ്രവർത്തിച്ചിട്ടുണ്ട്. സിനിമ വലിയ ഹിറ്റായിരുന്നു. പിന്നീട് മ​ദ്യപാനം നിർത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് മഹേഷ് ഭട്ട് ഷോയിൽ സംസാരിച്ചു മകൾ ഷഹീൻ ജനിച്ചതിന് ശേഷമാണ് മദ്യപാനം നിർത്തുന്നത്. ഞാൻ ആശുപത്രിയിലേക്ക് പോയി. അവരെന്റെ കൈയിൽ കുഞ്ഞിനെ തന്നു. കുഞ്ഞിനെ ചുംബിക്കാൻ ശ്രമിക്കെ അത് മാറിക്കളഞ്ഞു. എന്റെ മദ്യത്തിന്റെ ​ഗന്ധം മൂലമായിരുന്നു. ഈ നിരസിക്കൽ തനിക്ക് സഹിക്കാൻ പറ്റിയില്ല.

അതിന് ശേഷമാണ് മദ്യപാനം നിർത്തുന്നത്. അതിന് ശേഷം 36 വർഷമായി ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ലെന്നും മഹേഷ് ഭട്ട് വ്യക്തമാക്കി. ബോളിവുഡിലെ മുൻനിര നായിക നടി ആലിയ ഭട്ടാണ് മഹേഷ് ഭട്ടിന്റെ ഇളയ മകൾ. അടുത്തിടെയാണ് ആലിയ ഭട്ട് അമ്മയായത്. രാഹ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.

കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഏറെ നാളായി രണ്ട് പേരും പ്രണയത്തിലായിരുന്നു. നടി സോണി റസ്ദനാണ് ആലിയയുടെ അമ്മ‌. ഷഹീൻ ഭട്ട് മൂത്ത സഹോദരിയും. അമ്മയായ ശേഷം വീണ്ടും കരിയറിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് ആലിയ ഭട്ട്. റോക്കി ഓർ റാണി കീ പ്രേം കഹാനിയാണ് നടിയുടെ വരാനിരിക്കുന്ന സിനിമ.

ചിത്രത്തിൽ രൺവീർ സിം​ഗാണ് നായകൻ. കരൺ ജോഹർ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയുമാണിത്. ഡാർലിം​ഗ്സ്, ബ്രഹ്മാസ്ത്ര എന്നിവയാണ് ആലിയ ഭട്ടിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ടും സിനിമകളും വിജയം കണ്ടു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു ആലിയയുടെ വിവാഹം. കരിയറിൽ തുടരാൻ തന്നെയാണ് തീരുമാനമെന്നും വിവാഹം ഒരു തടസ്സമല്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: mahesh bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X