'അടിവസ്ത്രമില്ലാതെ നൈറ്റി മാത്രം ഇട്ട് വരണം'; സംവിധായകന്റെ ആഗ്രഹത്തെപ്പറ്റി മാഹി ഗില്‍

By Desk

ഗ്ലാമറിന് അപ്പുറം സിനിമാ ലോകം പലപ്പോഴും ചതിക്കുഴികളുടെ ലോകം കൂടിയാണ്. ആ ലോകത്ത് ബന്ധങ്ങളും വേരുകളുമില്ലാതെ കടന്നു വരുന്നവര്‍ ചിലപ്പോള്‍ വീണു പോകും. ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന താരങ്ങള്‍ പോലും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് പോലുള്ളവ നേരിടേണ്ടി വന്നവരില്‍ താരപുത്രിമാര്‍ പോലുമുണ്ടെന്നതാണ് വസ്തുത.

തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാനുള്ള ധൈര്യം ആര്‍ജിച്ചെടുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നവരുണ്ട്. പല പ്രമുഖ താരങ്ങളും ഇത്തരത്തിലുള്ള അനുഭവം തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ തന്റെ അനുഭവം പറഞ്ഞ താരമാണ് മാഹി ഗില്‍. ദേവ് ഡി പോലെയുള്ള സിനിമകളിലൂടെ കയ്യടി നേടിയ നടിയാണ് മാഹി ഗില്‍. ഒരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മാഹി തന്റെ അനുഭവം വെളിപ്പെടുത്തിയത്.

Mahie Gill

ഒരിക്കല്‍ ഒരു സംവിധായകന്‍ തന്നോട് നൈറ്റി ധരിച്ചു വരാന്‍ ആവശ്യപ്പെട്ടുവെന്നാണ് മാഹി പറഞ്ഞത്. ''എനിക്ക് ഒരുപാട് തവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സംവിധായകരുടെ പേരുകള്‍ പോലും ഞാന്‍ ഓര്‍ക്കുന്നില്ല. ഒരിക്കല്‍ ഞാന്‍ ഒരു സംവിധായകനെ കാണാന്‍ പോയത് സല്‍വാര്‍ ധരിച്ചായിരുന്നു, നീ സല്‍വാര്‍ ധരിച്ചാണ് വരുന്നതെങ്കില്‍ ഒരാളും നിന്നെ നായികയാക്കില്ല എന്നായിരുന്നു പറഞ്ഞത്. പിന്നെ മറ്റൊരു സംവിധായകന്‍ എന്നോട് പറഞ്ഞത് എനിക്ക് നിന്നെ നൈറ്റിയില്‍ കാണണമെന്നാണ്. അടിവസ്ത്രമില്ലാതെ നിശാവസ്ത്രം മാത്രം ധരിച്ച് വരാന്‍ പറഞ്ഞു. എല്ലായിടത്തും വൃത്തികെട്ടവരുണ്ട്'' എന്നാണ് അന്ന് മാഹി പറഞ്ഞത്.

അന്ന് താന്‍ മുംബൈയില്‍ വളരെ പുതിയതായിരുന്നു ഇന്ന്. അതിനാല്‍ എന്താണ് ശരിയെന്നോ എന്താണ് തെറ്റെന്നോ അറിയില്ലായിരുന്നു എന്നാണ് മാഹി പറയുന്നത്. നമുക്ക് അറിയുന്നവര്‍ വര്‍ഷങ്ങളായി മുംബൈയില്‍ ജീവിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നത് കാണുമ്പോള്‍ അവരോട് ഉപദേശം തേടുമായിരുന്നുവെന്നാണ് താരം പറയുന്നത്. സല്‍വാര്‍ ധരിച്ച് പോയാല്‍ വേഷം കിട്ടില്ലെന്നടക്കമുള്ള ഉപദേശങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് മാഹി പറയുന്നത്.

Mahie Gill

നല്ല അവസരങ്ങളിലേക്ക് എത്തിപ്പെടുകയെന്നത് പ്രയാസകരമാണെന്നാണ് മാഹി പറയുന്നത്. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ മാനസികാരോഗ്യത്തെ പോലും ബാധിച്ചിട്ടുണ്ടെന്നാണ് മാഹി പറയുന്നത്. ''ഇതിനൊക്കെ ശേഷം, ആരെയാണ് കാണേണ്ടതെന്നോ എങ്ങനെയാണ് കാണേണ്ടതെന്നോ നമുക്ക് അറിയാതാകും. ഞാന്‍ ആളുകളെ അവരുടെ ഓഫീസില്‍ പോയി കാണുന്നത് തന്നെ നിര്‍ത്തിയ സമയമുണ്ടായിരുന്നു. പോവുകയാണെങ്കില്‍ കൂട്ടുകാരെ കൂടെ കൂട്ടുമായിരുന്നു. പക്ഷെ നമുക്ക് പണവും പേണം. ഞാന്‍ ദൂരദര്‍ശനില്‍ ചില സീരിയലുകളില്‍ അഭിനയിച്ചത് പണത്തിന് വേണ്ടി മാത്രമാണ്'' എന്നാണ് മാഹി പറയുന്നത്.

ഹിന്ദിയില്‍ അഭിനയിക്കും മുമ്പ് പഞ്ചാബി സിനിമയില്‍ സാന്നിധ്യം അറിയിച്ചിരുന്നു മാഹി. ഒരു പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടുന്ന സംവിധായകന്‍ അനുരാഗ് കശ്യപ് മാഹിയെ തന്റെ സിനിമയായ ദേവ് ഡിയില്‍ നായികയായ കാസ്റ്റ് ചെയ്യുന്നതോടെയാണ് മാഹിയുടെ കരിയര്‍ മാറിമറയുന്നത്. പിന്നീട് ഗുലാല്‍, ദബാംഗ്, നോട്ട് എ ലവ് സ്റ്റോറി, സഹേബ് ബീവി ഓര്‍ ഗ്യാങ്സ്റ്റര്‍, പാന്‍ സിംഗ് തോമര്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സിനിമയ്ക്ക് പുറമെ ഒടിടി സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: mahie gill
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X