For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജീവിതത്തിലെ ഏറ്റവും മോശം സമയം, തലേ ദിവസം പോലും ചോദിച്ചു'; വിവാഹ മോചനത്തെ പറ്റി മലൈക

  |

  ബോളിവുഡിൽ നടി എന്നതിനപ്പുറം ഫാഷൻ ഐക്കൺ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് മലൈക അറോറ. നിരവധി റിയാലിറ്റി ഷോകളുടെ ജഡ്ജായും മലൈക എത്താറുണ്ട്. 48 കാരിയായ മലൈക ഫിറ്റ്നസിന് വളരെ പ്രാധാന്യം കൊടുക്കുന്ന താരമാണ്. വർക്ക് ഔട്ടുകളും യോ​ഗയും ഇഷ്ടപ്പെടുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. വിവാഹ മോചിതയായ മലൈകയ്ക്ക് അർഹാൻ ഖാൻ എന്ന മകനുമുണ്ട്.

  ബോളിവുഡ് നടൻ‌ സൽമാൻ ഖാന്റെ സഹോദരനായ അർബാസ് ഖാനായിരുന്നു മലൈകയുടെ ഭർത്താവ്. നടനും പ്രൊഡ്യൂസറും സംവിധായകനുമായ അർബാസ് 1998 ലാണ് മലൈകയുമായി വിവാഹിതനാവുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും 2017 ൽ വേർപിരിഞ്ഞു.

  Also Read: കാമുകന്‍ കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ചു, സിനിമയില്ലാതാക്കി സൂപ്പര്‍താരത്തിന്റെ ഭാര്യ; പ്രിയങ്കയുടെ പ്രണയങ്ങള്‍

  വിവാഹ മോചനം നടക്കുന്ന സമയം തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നെന്ന് മലൈക പറയുന്നു. മാനസികമായി തളർന്ന തനിക്ക് സമൂഹത്തിന്റെ ചോദ്യങ്ങൾ നേരിടേണ്ടി വന്നെന്നും മലൈക വ്യക്തമാക്കി.

  'വ്യക്തിപരമായ ബുദ്ധിമുട്ടുകളിലൂടെ എനിക്ക് കടന്നു പോവേണ്ടി വന്നു. ഞാൻ വേർപിരിയിലൂടെ കടന്നു പോയി, സമൂഹത്തിന്റെ സമ്മർദ്ദങ്ങളിലൂടെയും. എന്റെ മകൻ എങ്ങനെ ഇതിനെ നേരിടുമെന്ന് ഞാൻ ആലോചിച്ചു. സമൂഹം എങ്ങനെ പ്രതികരിക്കും. എനിക്ക് തുടർന്നും ജോലി ചെയ്യാൻ പറ്റുമോ എന്നീ എല്ലാ ചിന്തകളും എന്റെയുള്ളിൽ കൂടെ പോയി'

  Also Read:മറുപടി പറഞ്ഞ് മടുത്തെന്ന് തമന്ന, ഉടൻ തന്നെ വിവാഹിതനായ നടൻ കാർത്തി

  'ജീവിതത്തിലെ ഏറ്റവും ദുർഘട സമയമായിരുന്നെന്ന് ഞാൻ കരുതുന്നു. കാരണം ഇത് എന്റെ ജീവിതത്തിലെ ഒരു വലിയ പ്രശ്നമായിരുന്നു അത്. വലിയൊരു മാറ്റമായിരുന്നു ഞാനഭിമുഖീകരിക്കേണ്ടത്. എനിക്ക് മാത്രമായിരുന്നില്ല അത്. കുടുംബവും ഉൾപ്പെട്ടിരുന്നു. എന്റെ മകനെയും ഇത് ബാധിക്കുമായിരുന്നു. മറ്റ് പല ഘടകങ്ങളും ഉണ്ടായിരുന്നു,' മലൈക പറഞ്ഞതിങ്ങനെ.

  'അതേസമയം വിവാഹ മോചനം ഏറെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നെന്നും മലൈക വ്യക്തമാക്കി. ഒരുപാട് കാര്യങ്ങളെ പറ്റി ഞങ്ങൾ ചിന്തിച്ചു. നല്ല വശവും മോശം വശവും പരിശോധിക്കുകയും ചെയ്തു. അതിനു ശേഷം വേർപിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. കാരണം അത് ഞങ്ങളെ മെച്ചപ്പെട്ട മനുഷ്യരാക്കുമായിരുന്നു. പരസ്പരം അങ്ങേയറ്റം അസന്തുഷ്ടരാക്കുന്ന ഒരു സാഹചര്യത്തിലായിരുന്നു ഞങ്ങൾ രണ്ട് പേരുമുള്ളത്. അത് ഞങ്ങളുടെ ചുറ്റുമുള്ള എല്ലാവരുടെയും ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു,' മലൈക പറഞ്ഞു.

  Also Read: ആദിത്യയെ കല്യാണം കഴിക്കാന്‍ ദാമ്പത്യ തകർത്തത് റാണി; പിന്നിലുള്ളവരെ അറിയാമെന്ന് നടി

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  വിവാഹ ബന്ധം പിരിയുന്നതിൽ നിന്നും മാതാപിതാക്കൾ പിന്തിരിപ്പാൻ ശ്രമിച്ചിരുന്നെന്നും അവസാന നിമിഷം വരെ അവർ ആശങ്കയറിയിച്ചതായും മലൈക പറയുന്നു. 'ആരും നിങ്ങളെ ഇതിൽ മുന്നോട്ട് പോവാൻ പ്രോത്സാഹിപ്പിക്കില്ല. വിവാഹ മോചനത്തിന്റെ തലേ ദിവസം രാത്രി പോലും എന്റെ കുടുംബം എന്നോടൊപ്പം ഇരുന്ന് നിനക്ക് ഉറപ്പാണോ എന്ന് ചോദിച്ചു,' മലൈക പറഞ്ഞു.

  അവരുടെ ആശങ്കയെ തെറ്റു പറയാൻ പറ്റില്ലെന്നും കാരണം അവർക്ക് തന്റെ കാര്യത്തിൽ കരുതലുള്ളത് കൊണ്ടാണെന്നും മലൈക ചൂണ്ടിക്കാട്ടി. വിവാഹ മോചനത്തിന് ശേഷം ഇപ്പോൾ നടൻ അർജുൻ കപൂറുമായി പ്രണയത്തിലാണ് മലൈക.

  Read more about: malaika arora
  English summary
  when malaiaka arora opened up about her separation with arbaaz khan; said was in the lowest phase of her life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X