കുട്ടിയായിരിക്കുമ്പോള്‍ സഞ്ജയ് ദത്തിനെ സ്‌നേഹിച്ചു! വളര്‍ന്നപ്പോള്‍ ആ സ്‌നേഹം പോയതെന്താണെന്ന് ചോദിച്ച് നടനും
ഇന്ത്യന്‍ സിനിമയിലെ നക്ഷത്രക്കണ്ണുകളുള്ള താരസുന്ദരിയാണ് മനീഷ കൊയ്‌രാള. അത്രയും സുന്ദരിയായി സിനിമയിലേക്ക് വന്ന നടി ആരാധകരുടെ മനം കവര്‍ന്നിരുന്നു. അതുപോലെ ബോളിവുഡിലെ പ്രമുഖരായ ചില നടന്മാരും മനീഷയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നടിയുടെ വ്യക്തി ജീവിതത്തില്‍ പിന്നീടുണ്ടായത് ചില ദുരന്തങ്ങളായിരുന്നു എന്നതാണ് ആരാധകരെയും വേദനിപ്പിക്കുന്നത്.
ഇപ്പോഴിതാ മനീഷ കൊയ്‌രാളയെ കുറിച്ചുള്ള ചില രസകരമായ കഥകള്‍ പ്രചരിക്കുകയാണ്. നടന്‍ സഞ്ജയ് ദത്തിനെ ഏറെ ആരാധിച്ചിരുന്ന മനീഷ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. 1992-ല്‍ ഫിറോസ് ഖാന്റെ സംവിധാനത്തിലെത്തിയ യല്‍ഗാര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നീട് കാര്‍ട്ടൂസ്, ഖൗഫ്, ബാഗി തുടങ്ങി നിരവധി സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സഞ്ജയുടെ നായികയായി അഭിനയിച്ച അതേ മനീഷ അദ്ദേഹത്തിന്റെ കഥയില്‍ സഞ്ജുവിന്റെ അമ്മയായിട്ടും അഭിനയിച്ചു എന്നത് ശ്രദ്ധേയമാണ്. രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനത്തിലെത്തിയ സഞ്ജു എന്ന ചിത്രമാണ് സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞത്. ഈ ചിത്രത്തില്‍ സഞ്ജയ്യുടെ അമ്മയായ നര്‍ഗീസ് ദത്തിന്റെ വേഷമാണ് മനീഷ അവതരിപ്പിച്ചത്. ഈ സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് സഞ്ജയ് ദത്തിനോട് തനിക്ക് വലിയൊരു പ്രണയമുണ്ടായിരുന്നതിനെ പറ്റി മനീഷ വെളിപ്പെടുത്തിയത്.
1981 ലാണ് സഞ്ജയ് ദത്ത് നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രമായ റോക്കി പുറത്തിറങ്ങുന്നത്. അക്കാലത്ത് മനീഷ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. റോക്കി കണ്ടത് മുതല്‍ മനീഷ സഞ്ജയുടെ ഒരു ആരാധികയായി മാറി. 'തനിക്ക് ആരാധന തോന്നിയ എക്കാലത്തെയും ഒരേയൊരു നടന്‍ അദ്ദേഹം ആയിരുന്നെന്നാണ് നടി പറയുന്നത്.
വളര്‍ന്ന് വരുന്ന കുട്ടിക്കാലത്ത് സഞ്ജയ് ദത്തിനോട് വലിയ ഇഷ്ടമായിരുന്നു. പിന്നെ, എനിക്ക് അവനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. വാസ്തവത്തില്‍, ഒരു സിനിമയുടെ ഷൂട്ടിനിടെ അദ്ദേഹം എന്നെ കളിയാക്കി. 'നിനക്കെന്താ ഇപ്പോള്‍ എന്നോട് ഇഷ്ടം തോന്നാത്തത്?' എന്നാണ് നടന്‍ ചോദിച്ചത്. 'ഇപ്പോള്‍ നിങ്ങള്‍ എന്റെ സഹപ്രവര്‍ത്തകനാണ്, അതുകൊണ്ടാണെന്ന് പറഞ്ഞു. എന്നാല്‍ കുഴപ്പമില്ലെന്നായി അദ്ദേഹം. അന്നങ്ങനെ പറഞ്ഞ് ഞങ്ങള്‍ ചിരിക്കുക മാത്രമാണ് ചെയ്തതെന്നു', മനീഷ വെളിപ്പെടുത്തി.

പിന്നീട് മനീഷയും സഞ്ജയും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നവരാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രസ്ഥാനം എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിച്ചിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ താരങ്ങള്‍ ഭാര്യ, ഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിച്ചത്. കുറേ കാലത്തെ ഇടവേളയ്ക്ക് ശേഷം നിലവില്‍ സിനിമയില്‍ സജീവമായി തുടരുകയാണ് മനീഷ.
നേപ്പാളിലെ ഒരു റോയല്‍ കുടുംബത്തില്‍ ജനിച്ചയാളാണ് മനീഷ കൊയ്‌രാള. ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ സ്വപ്‌ന നായികയായി തിളങ്ങി നിന്ന നടി വിവാഹം കഴിച്ചതോട് കൂടിയാണ് അഭിനയത്തില്‍ നിന്നും ചെറുതായി വിട്ട് നിന്ന് തുടങ്ങിയത്. ഇടയ്ക്കുണ്ടായിരുന്ന പ്രണയബന്ധങ്ങളെല്ലാം തകര്‍ന്ന് പോയത് നടിയുടെ ജീവിതത്തെ പിടിച്ചുലച്ചു.
കാന്‍സര്‍ വന്നതോടെയാണ് മനീഷ വ്യ്ക്തിജീവിതത്തില്‍ കൂടുതല്‍ ശക്തയായി തിരിച്ചുവരവ് നടത്തിയത്. ഇതിനിടെ ഭര്‍ത്താവുമായി ബന്ധം പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയും ചെയ്തു. കാന്‍സറിനെ അതിജീവിച്ചതിന് ശേഷം ജീവിതത്തോടുള്ള തന്റെ സമീപനത്തില്‍ പോലും വളരെയധികം മാറ്റം വന്നുവെന്ന് ഒരിക്കല്‍ മനീഷ പറഞ്ഞിരുന്നു.
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരമുണ്ടെന്നറിഞ്ഞാല്‍ ബി ഗ്രേഡ് ചിത്രങ്ങളില്‍ പോലും അഭിനയിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. സംവിധായകന്‍ ആരാണെന്നോ എന്താണെന്നോ ഒന്നും തനിക്ക് പ്രശ്നമല്ലായിരുന്നു എന്നാണ് നടി പറഞ്ഞിട്ടുള്ളത്.


Click it and Unblock the Notifications











