Don't Miss!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- News
കേരള ബജറ്റ് 2023: പ്രഖ്യാപനങ്ങള്‍ എന്തൊക്കെ, സംസ്ഥാന ബജറ്റ് അവതരണം കാത്ത് കേരളം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
അന്ന് കരിഷ്മയും പൂജ ഭട്ടും മനീഷ കൊയ്രാളയും പരസ്യമായി ഏറ്റുമുട്ടി, കാരണം ഇതായിരുന്നു
ബോളിവുഡില്‍ ഒരുകാലത്ത് ഏറെ തിരക്കുള്ള നായികയായിരുന്നു കരിഷ്മ കപൂര്‍. തൊണ്ണൂറുകളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ കരിഷ്മ നായികയായി. ദില്‍ തോ പാഗല്‍ ഹേ, രാജാ ഹിന്ദുസ്ഥാനി, ബീവി നമ്പര്‍ 1, ഹം സാത്ത് സാത്ത് ഹേ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയാകാന്‍ കരിഷ്മയ്ക്ക് സാധിച്ചു. അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നതും കരിഷ്മയായിരുന്നു.
മനീഷ കൊയ്രാളയും പൂജ ഭട്ടുമായിരുന്നു കരിഷ്മയുടെ സമകാലികരായ മറ്റു നായികമാര്‍. നായികമാര്‍ തമ്മിലുള്ള ശീതയുദ്ധവും പടലപ്പിണക്കങ്ങളും അക്കാലത്തെ ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം വാര്‍ത്തയായിരുന്നു.

ഒരിക്കല്‍ കരിഷ്മ പരസ്യമായി തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. മനീഷ കൊയ്രാളയ്ക്കും പൂജ ഭട്ടിനും തന്നോട് അസൂയയാണെന്നും കപൂര്‍ കുടുംബത്തിലാണ് താന്‍ ജനിച്ചതെന്ന കാരണം കൊണ്ട് അവസരം ലഭിക്കുമ്പോഴൊക്കെ തന്നെയും തന്റെ മാതാപിതാക്കളെയും താഴ്ത്തിക്കെട്ടി സംസാരിക്കാറുണ്ടെന്നും ഒരിക്കല്‍ കരിഷ്മ ആരോപിച്ചിരുന്നു.
പൂജ ഭട്ട് തന്റെ അമ്മ ബബിതയെക്കുറിച്ച് മോശമായി സംസാരിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:'നിങ്ങള്‍ എന്നോട് പറയൂ, എന്റെ തെറ്റ് എന്തായിരുന്നു? എന്റെ അമ്മയെക്കുറിച്ച് അപകീര്‍ത്തികരമായി സംസാരിച്ചത് പൂജാ ഭട്ടാണ്, അമ്മയ്ക്ക് പറയാന്‍ മടിയായതുകൊണ്ടാണ് ഞാന്‍ ശക്തമായി പ്രതികരിക്കുന്നത്.'
മറ്റൊരിക്കല്‍ മനീഷ കൊയ്രാള തന്നെ സങ്കരവര്‍ഗ്ഗം എന്ന് വിളിച്ചതിനോട് കരിഷ്മ മറുപടി കൊടുത്തത് ഇപ്രകാരമായിരുന്നു:' 'മനീഷ എന്നെ ആ വാക്ക് ഉപയോഗിച്ച് വിളിച്ചതുകൊണ്ടാണ് ഞാനും അങ്ങനെ തിരിച്ചുവിളിച്ചത്. എനിക്ക് മടുത്തുതുടങ്ങി. ഇവര്‍ക്കൊക്കെ ഇത് എന്തിന്റെ കുഴപ്പമാണ്? പെണ്‍കുട്ടികള്‍ വായടച്ചിരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്.
അവര്‍ നല്കുന്ന ഓരോ അഭിമുഖങ്ങളിലും മനഃപൂര്‍വ്വമാണ് എന്റെ പേര് പറയുന്നത്. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാന്‍ കപൂര്‍ കുടുംബത്തില്‍ ജനിച്ചു എന്നതില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ്. എപ്പോഴും അങ്ങനെ തന്നെയായിരിക്കും. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കും? ഇവര്‍ക്ക് കപൂര്‍ കുടുംബത്തിന്റെ ഐഡന്റിറ്റി ഇല്ലാത്തതിന് എനിക്ക് എന്ത് ചെയ്യാന്‍ പറ്റും? '.

കരിഷ്മയുടെ വിചിത്രമായ മറുപടി കേട്ട് അന്ന് പൂജ ഭട്ട് മൂക്കത്ത് വിരല്‍ വെച്ചു. തനിക്ക് കരിഷ്മയോട് അസൂയയുണ്ടെന്ന വാദം നടി പുച്ഛിച്ചു തള്ളി. മനീഷ കൊയ്രാളയോടും തനിക്ക് അസൂയപ്പെടേണ്ട കാര്യമില്ലെന്നും ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരി വരുന്നുവെന്നുമായിരുന്നു പൂജ ഭട്ടിന്റെ പ്രതികരണം.
കാലങ്ങള്‍ മുന്നോട്ടുപോയി, മൂന്നു പേരും മൂന്നു ദിശയില്‍ സഞ്ചരിക്കുകയാണ് ഇപ്പോള്‍. രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹത്തിന് ശേഷം പൂജ ഭട്ടും കരിഷ്മ കപൂറും ഇപ്പോള്‍ ബന്ധുക്കളായി മാറി. അവര്‍ക്കിടയിലെ അകലം കുറഞ്ഞു. ഇപ്പോള്‍ എല്ലാവരുമായും നല്ല സൗഹൃത്തിലാണ് താരങ്ങള്‍.
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!
-
റോബിന്റെ പ്രണയമൊക്കെ എന്തായിരുന്നുവെന്ന് ഗെയിം ഇഷ്ടപ്പെടുന്നവർക്ക് അറിയാം; സപ്പോർട്ട് കൂടിയത് അപ്പോൾ!: ധന്യ