മദ്യപാനവും കരിയറിലെ വീഴ്ചയും, തകർന്നത് 12 പ്രണയബന്ധങ്ങൾ?; മനീഷ കൊയ്രാളയ്ക്ക് സംഭവിച്ചത്
ബോളിവുഡിലേക്ക് സിനിമാ സ്വപ്നങ്ങളുമായെത്തുന്നവരിൽ വലിയാെരു ശതമാനവും ഗ്ലാമർ ലോകത്തെ നിറപ്പകിട്ടിൽ മതി മറന്ന് പോകുന്നവരാണ്. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. തെന്നിന്ത്യൻ സിനിമാ രംഗത്തേക്കാളും മാധ്യമ, പ്രേക്ഷക ശ്രദ്ധ എപ്പോഴും കൂടുതൽ ലഭിച്ചത് ബോളിവുഡിനാണ്. ഫാഷൻ ലോകവും സിനിമാ ലോകവും ഒത്തു ചേരുന്ന മുംബൈയിൽ സിനിമാ താരമായി മാറുകയെന്നത് ചെറിയ കാര്യമല്ല. എന്നാൽ മറ്റൊരു രാജ്യക്കാരിയായിരുന്നിട്ടും മനീഷ കൊയ്രാളയ്ക്ക് സാധിച്ചു.
സൂപ്പർതാര ചിത്രങ്ങളിൽ നായിക നടിയായി മനീഷ തിളങ്ങി. പ്രഗൽഭരായ സംവിധായകർക്കൊപ്പം അവസരങ്ങൾ ലഭിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ ബോളിവുഡിലെ ഗ്ലാമർ ലോകത്ത് മനീഷയ്ക്ക് കാലിടറി. ദുശ്ശീലങ്ങൾക്ക് നടി അടിമപ്പെട്ടു. അക്കാലഘട്ടത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ മനീഷ മടിക്കാറില്ല. മദ്യപാനത്തിൽ ആസക്തി തോന്നിയ സമയത്തെക്കുറിച്ച് മനീഷ തുറന്നെഴുതിയിട്ടുണ്ട്.

ഷൂട്ടിംഗിൽ നിന്നും തന്റെ മനസിനെ തിരികെയെത്തിക്കാൻ മദ്യപിച്ച് തുടങ്ങി. ഇത് തനിക്ക് അഡിക്ഷനായി മാറിയെന്നും മനീഷ കൊയ്രാള തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. പ്രണയ ബന്ധങ്ങളിലും മനീഷയ്ക്ക് വേദനിപ്പിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബി ടൗൺ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം നടിക്ക് പന്ത്രണ്ട് തവണയോളം പ്രണയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതൊന്നും മുന്നോട്ട് പോയില്ല.
റിപ്പോർട്ടുകൾ പ്രകാരം തന്റെ ആദ്യ സിനിമയായ സൗദഗറിൽ ഒപ്പം അഭിനയിച്ച വിവേക് മഷ്റാൻ എന്ന നടനുമായി മനീഷ പ്രണയത്തിലായിരുന്നു. പിന്നീട് നാന പട്നേക്കർ, പ്രശാന്ത് ചൗധരി, അസിസ് പ്രേംജിയുടെ മകൻ താരിഖ് പ്രേംജി, സന്ദതീപ് ചൗട, ക്രിസ്റ്റഫർ ഡെറിസ്, ഡിജെ ഹുസൈൻ, ഓസ്ട്രേലിയൻ അംബാസിഡർ ക്രിസ്പിൻ കോൺറോയ് തുടങ്ങിയവരുമായി മനീഷ കൊയ്രാളയ്ക്ക് ബന്ധമുണ്ടായെന്നാണ് റിപ്പോർട്ടുകൾ.

2010 ലാണ് മനീഷ വിവാഹിതയാകുന്നത്. നേപ്പാളിലെ ബിസിനസുകാരനായ സ്മ്രാട്ട് ദഹലിനെയാണ് മനീഷ വിവാഹം ചെയ്തത്. രണ്ട് വർഷത്തിനുള്ളിൽ ഈ ബന്ധം പിരിഞ്ഞു. ഇതിനിടെയാണ് മനീഷയ്ക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ച് വരുന്ന ഘട്ടത്തിൽ താരത്തിന്റെ കാഴ്ചപ്പാടുകളിലെല്ലാം മാറ്റം വന്നു. സിനിമയ്ക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിനും കുടുംബത്തോടൊപ്പമുള്ള സമയത്തിനുമാണ് മനീഷ ഇന്ന് പ്രാധാന്യം നൽകുന്നത്.
താൻ രണ്ടാമത് വിവാഹിതയാകാത്തതിനെക്കുറിച്ചും കുഞ്ഞുങ്ങളില്ലാത്തതിനെക്കുറിച്ചും മനീഷ നേരത്തെ സംസാരിച്ചിട്ടുണ്ട്. പങ്കാളിയുള്ളത് നല്ലതാണ്. എന്നാൽ അതിന് വേണ്ടി തിരഞ്ഞ് സമയം കളയാൻ തനിക്ക് താൽപര്യമില്ലെന്നാണ് മനീഷ പറഞ്ഞത്. ദത്തെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. എന്നാൽ അത് വലിയ ഉത്തരവാദിത്വമാണെന്നും മനീഷ വ്യക്തമാക്കി. ഹീരാമണ്ടിയാണ് മനീഷയുടെ പുതിയ വെബ് സീരീസ്.
ഏറെക്കാലത്തിന് ശേഷം നടി ഈ സീരീസിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിരിക്കുകയാണ്. സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്ത ഹീരാമണ്ടിയിൽ സോനാക്ഷി സിൻഹ, അതിദി റാവു, റിച്ച ചദ തുടങ്ങിയ വലിയ താര നിര അണിനിരക്കുന്നുണ്ട്. മല്ലികാജാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മനീഷ കൊയ്രാള അവതരിപ്പിച്ചത്. മികച്ച പ്രകടനമാണ് നടി കാഴ്ച വെച്ചത്.


Click it and Unblock the Notifications











