Just In
- 4 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 5 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 6 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 6 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഷാര്‍മിളയെ കണ്ടതോടെ നടി സിമിയുമായുള്ള പ്രണയം അവസാനിപ്പിച്ച് സൂപ്പര്‍താരം; മന്‍സൂര്‍ അലി ഖാന്റെ പ്രണയകഥ
ക്രിക്കറ്റ് താരങ്ങളും സിനിമാ നടിമാരും തമ്മിലുള്ള പ്രണയം ഇന്ത്യയില്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ അനുഷ്ക ശര്‍മ്മ-വീരാട് കോലി ദമ്പതിമാര്‍ വരെ ഇതിന് ഉദ്ദാഹരണമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിക്കറ്റ് താരമായിരുന്ന മന്‍സൂര്‍ അലി ഖാന് പട്ടൗടിയുടെ പ്രണയങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അക്കാലത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍ മന്‍സൂര്‍ ആയിരുന്നു. ബോളിവുഡിലെ താരസുന്ദരി ഷാര്‍മിള ടാഗോറിനെയാണ് മന്‍സൂര്‍ വിവാഹം കഴിച്ചതും. ഇരുവരുടെയും പ്രണയകഥ അടുത്തിടെ സോഷ്യല്‍ മീഡിയ വഴി വീണ്ടും ചര്‍ച്ചയാക്കപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ ഷാര്മിളയ്ക്ക് മുന്‍പ് മന്സൂറിനുണ്ടായ പ്രണയത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് വൈറലാവുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായിരുന്നു മന്‍സൂര്‍. ഷാര്‍മിള ബോളിവുഡില്‍ നിന്നും ആദ്യമായി ബിക്കിനി ചിത്രം പുറത്ത് വിട്ട് തരംഗമായ നടിയുമായിരുന്നു. 1969 ഡിസംബര്‍ 27 നാണ് ഇരുവരും വിവാഹിതരാവുന്നത്. നടന് സെയിഫ് അലി ഖാന് അടക്കം മന്‍സൂര്‍-ഷാര്‍മിള ദമ്പതിമാരുടെ മക്കള്‍ ഇന്നത്തെ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ്.

ഷാര്‍മിളയെ മന്‍സൂര്‍ കണ്ടുമുട്ടുന്ന സമയത്ത് സിമി ഗ്രോവലുമായി താരം ഡേറ്റിങ്ങിലായിരുന്നു. മന്‍സൂറിന്റെ വ്യക്തിത്വം അറിഞ്ഞാല്‍ ഏതൊരു പെണ്‍കുട്ടിയും അദ്ദേഹത്തെ സ്നേഹിച്ച് പോവും. എങ്കിലും അദ്ദേഹം സിമിയെ ഭ്രാന്തമായി പ്രണയിച്ചിരുന്നു. ഇരുവരും ഒന്നിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നതും മറ്റുമൊക്കെ ശ്രദ്ധേയമായിരുന്നു. വൈകാതെ ഇവരുടെ വിവാഹം അനൗണ്‍സ് ചെയ്യുമെന്ന് കരുതി എല്ലാവരും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഷാര്‍മിളയെ മന്‍സൂര്‍ കണ്ടുമുട്ടിയതോട് കൂടി വിധി മറ്റൊന്ന് ആവുകയായിരുന്നു.

ഷാര്മിളയുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് തന്നെ സിമിയുമായുള്ള എല്ലാ ബന്ധവും മന്‍സൂര്‍ അവസാനിപ്പിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഇതേ കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിരുന്നു. പ്രണയം അവസാനിപ്പിക്കാമെന്ന് പറയാനായി മന്‍സൂര്‍ സിമിയുടെ അപാര്‍ട്ട്മെന്റിലേക്ക് എത്തിയ താരത്തെ നടി സ്വീകരിച്ചു. 'എന്നോട് ക്ഷമിക്കണം, നമ്മള് തമ്മിലുള്ളതെല്ലാം ഇവിടെ അവസാനിപ്പിക്കുകയാണ്. ഞാന്‍ മറ്റൊരാളെ കണ്ടുമുട്ടി'. എന്നാണ് മന്‍സൂര്‍ സിമിയോട് പറഞ്ഞത്.

പെട്ടെന്ന് തന്നെ കുടിക്കാന്‍ ലൈം ജ്യൂസ് നല്കി നടി വിഷയം മാറ്റി. എന്നാല്‍ തനിക്കത് വേണ്ടെന്നും പോവുകയാണെന്നും പറഞ്ഞ് മന്‍സൂര്‍ പുറത്തേക്കിറങ്ങി. സിമി കൂടുതലായി ഒന്നും പറയാതെ അദ്ദേഹത്തിന് പിന്നാലെ ലിഫ്റ്റിന്റെ അടുത്തേക്ക് വന്നു. അവിടെയപ്പോള്‍ ഷാര്മിളയും ഉണ്ടായിരുന്നു. രണ്ട് പേരും പരസ്പരം കണ്ടപ്പോള്‍ ഒന്നും സംസാരിക്കാതെ മുഖത്തോട് മുഖം നോക്കുക മാത്രമേ ചെയ്തുള്ളു. പിന്നീടാണ് ഷാര്‍മിളയെ മന്‍സൂര്‍ വിവാഹം കഴിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം താരദമ്പതിമാര്‍ സിമിയെ കണ്ടുമുട്ടിയതൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.