പ്രണയം നടിച്ച് വഞ്ചിച്ച നടന്‍; കാമുകന്‍ ഒരു കോഴിയായിരുന്നുവെന്ന് മിനീഷ ലാംബ

By Desk

ഒരുകാലത്ത് ബോളിവുഡിലെ നിറ സാന്നിധ്യമായിരുന്നു മിനീഷ ലാംബ. പരസ്യങ്ങളിലൂടെയാണ് മിനീഷ സിനിമയിലെത്തുന്നത്. യഹാന്‍ ആയിരുന്നു ആദ്യ സിനിമ. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിച്ച ബച്ച്‌നാ ഹേ ഹസീനോം ആണ് മിനീഷയെ താരമാക്കുന്നത്. ഇമ്രാന്‍ ഖാനൊപ്പം അഭിനയിച്ച കിഡ്‌നാപ്പിലെ പ്രകടനവും കയ്യടി നേടിയിരുന്നു.

ബോളിവുഡിലെ മുന്‍നിര നായികയായി നിറഞ്ഞു നിന്നിരുന്ന മിനീഷ പിന്നീട് അപ്രതക്ഷ്യയായി മാറുകയായിരുന്നു. അതേസമയം മിനീഷയുടെ വ്യക്തി ജീവിതം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. വിവാഹ മോചിതയായ മിനീഷ പിന്നീട് ബിസിനസുകാരനുമായി പ്രണയത്തിലായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം മുമ്പൊരിക്കല്‍ തനിക്കുണ്ടായ പ്രണയ തകര്‍ച്ചയെക്കുറിച്ച് മിനീഷ പറഞ്ഞതും ചര്‍ച്ചയാവുകയാണ്.

Minisha Lamba

വലിയ നടനുമായി താന്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അയാള്‍ തന്നെ വഞ്ചിച്ചുവെന്നുമാണ് മിനീഷ പറഞ്ഞത്. ആ സംഭവത്തിനു ശേഷം താന്‍ സിനിമയില്‍ നിന്നുള്ള ആരെയും പ്രണയിക്കില്ലെന്ന് ശപഥം ചെയ്തു എന്നാണ് അന്ന് മിനീഷ പറഞ്ഞത്.

''അഭിനേതാക്കളെ മാത്രമല്ല, ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആരെയും ഡേറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രലോഭനങ്ങള്‍ക്ക് ഇപ്പോഴും യാതൊരു പഞ്ഞവുമില്ല. എന്നാല്‍ അതേക്കുറിച്ചൊന്നും പറയാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. കാരണം അഭിനേതാക്കളുമായി ഡേറ്റിങ് നടത്തുന്ന ധാരാളം സഹപ്രവര്‍ത്തകരെ എനിക്കറിയാം. ആരെയെങ്കിലും വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് ശരിയല്ല. അതേസമയം എന്റെ തീരുമാനം എനിക്ക് വേണ്ടി മാത്രമുള്ളതാണ്. സിനിമാമേഖലയില്‍ തന്നെയുള്ളവരെ വിവാഹം കഴിയ്ക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.' എന്നാണ് മിനീഷ പറഞ്ഞത്.

മിനീഷയും ഒരു നടനും തമ്മില്‍ പ്രണയത്തിലാണ് ഒരുകാലത്ത് ഗോസിപ്പുകളുണ്ടായിരുന്നു. അതേക്കുറിച്ചും മിനീഷ സംസാരിക്കുന്നുണ്ട്. പ്രണയ ഗോസിപ്പുകള്‍ സമ്മതിക്കുകയായിരുന്നു മിനീഷ. ' എനിക്ക് ആ നടനുമായി അത്തരമൊരു ബന്ധം ഉണ്ടായിരുന്നു. പക്ഷെ, എല്ലാവരോടും അയാളുടെ സ്വഭാവം അങ്ങനെ തന്നെയായിരുന്നു. അയാള്‍ ഒരു വലിയ ഫ്‌ലര്‍ട്ട് ആണെന്നാണ് ഞാന്‍ കരുതുന്നത്. ' എന്നാണ് മിനീഷ പറഞ്ഞത്.

Minisha Lamba

അതേമസയം, 2015ലായിരുന്നു ഹോട്ടല്‍ വ്യവസായിയുമായിട്ടുള്ള മിനീഷയുടെ വിവാഹം. നടി പൂജാ ബേദിയുടെ സഹോദരന്‍ റയാന്‍ താം ആയിരുന്നു ഭര്‍ത്താവ്. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. 2018-ല്‍ ഇരുവരും പിരിയുകയായിരുന്നു.

ഹിന്ദിയ്ക്ക് പുറമെ പഞ്ചാബിയിലും അഭിനയിച്ചിട്ടുള്ള നടിയാണ് മിനീഷ ലാംബ. 2017 ല്‍ പുറത്തിറങ്ങിയ ഭൂമിയാണ് മിനീഷ ഒടുവില്‍ അഭിനയിച്ച സിനിമ. ടെലിവിഷനിലും മിനീഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹിന്ദി സീസണ്‍ എട്ടിലെ മത്സരാര്‍ത്ഥിയായിരുന്നു മിനീഷ. ബത്തമീസ് ദില്‍, ഇന്റര്‍നെറ്റ് വാല ലവ്, തുടങ്ങിയ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: minisha lamba
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X