ഭർത്താവിന്റെ മുൻകാമുകിമാരിൽ ഏറ്റവും ഇഷ്ടമല്ലാത്തവർ; ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരം നൽകി താരപത്നി

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷാഹിദ് കപൂറും മിറ രജ്പുത്തും. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത മിറ,ഷാഹിദിനെ വിവാഹം കഴിച്ചതിന് ശേഷമാണ് ബോളിവുഡ് കോളങ്ങളിൽ ചർച്ചായാകാൻ തുടങ്ങിയത്. 21ാം വയസ്സിലാണ് മിറ ഷാഹിദിന്റെ ഭാര്യയാകുന്നത്. താരങ്ങളുടെ പ്രായവ്യത്യാസം അന്ന് വലിയ ചർച്ചാ വിഷയമായിരുന്നു.

മാലി ദ്വീപിൽ ഗ്ലാമറസ് ലുക്കിൽ നടി സാനിയ അയ്യപ്പൻ, ചിത്രം വൈറലാകുന്നു

നിരവധി പ്രണയ തകർച്ചയ്ക്ക് ശേഷമാണ് ഷാഹിദ് കപൂർ മിറയെ വിവാഹം ചെയ്യുന്നത്. നടന്റെ ബ്രേക്കപ്പുകൾ ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു. വിവാഹ ശേഷവും ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയരാറുണ്ട്. ഷാഹിദിനോട് മാത്രമല്ല മിറയോടും നടന്റെ മുൻകാല ബന്ധങ്ങളെ കുറിച്ച് ചോദിക്കാറുണ്ട്. എന്നാൽ പൊതുവെ ഇത്തരം ചോദ്യങ്ങളിൽ താരപത്നി അധികം പ്രതികരിക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷാഹിദിന്റെ കാമുകിമാരെ കുറിച്ച് മിറയോട് ചോദിച്ച ചോദ്യമാണ്. വളരെ രസകരമായിട്ടാണ് താരപത്നി ഉത്തരം നൽകിയത്.

ഭർത്താവിന്റെ ഇഷ്ടമല്ല കാമുകി

അവതാരക നേഹ ധൂപിയ ആണ് തന്റെ ഷോയ്ക്കിടെ രസകരമായ ചോദ്യം മിറയോട് ചോദിച്ചത്. ഒരു രസകരമായ ഗെയിമിലൂടെയായിരുന്നു നേഹ ഈ ചോദ്യം മിറയോട് ചോദിച്ചത്. ചോദ്യത്തിന് ഉത്തരം നൽകിയില്ലെങ്കിൽ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിച്ചു വയ്ക്കുക എന്നതായിരുന്നു ഗെയിം. താരപത്നി വളരെ തന്ത്രപരമായിട്ടാണ് ഈ സാഹചര്യം കൈകാര്യം ചെയ്തത്.

മിറയുടെ മറുപടി

ഷാഹിദിന്റെ കാമുകിമാരിൽ ഏറ്റവും ഇഷ്ടമല്ലാത്തത് ആരെയൊക്കെയാണ് എന്നായിരുന്നു ചോദ്യം. ഷാഹിദ് കപൂറും മിറയ്ക്കൊപ്പമുണ്ടായിരുന്നു. ഒട്ടും മടിക്കാതെയായിരുന്നു മിറ രജ്പുത്തിന്റെ മറുപടി. ആരേയും ഇഷ്ടപ്പെടുത്തില്ല എന്നായിരുന്നു താരപത്നിയുടെ ഉത്തരം.
എല്ലാവരും അസാധാരണ നടിമാരാണ്. അതിനാൽ ഞാൻ അവരെയൊന്നും ഇഷ്ടപ്പെടുന്നില്ല. ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നില്ല എന്ന് മറുപടിയായി പറഞ്ഞു. എന്നാൽ ഇതിനെ അങ്ങനെ വിടാൻ നേഹ തയ്യാറായിരുന്നില്ല. ഇതിനെ ചുറ്റിപ്പറ്റി വീണ്ടും ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു.

കമ്മൽ ഊരിവെച്ചു

അവതാരകയുടെ ചോദ്യങ്ങളെ വീണ്ടും തന്ത്രപരമായി മിറ നേരിടുകയായിരുന്നു. നിങ്ങൾ എന്നെ നിർബന്ധിക്കുന്നതിനാൽ ഞാൻ എന്റെ കമ്മലുകൾ ഊരിയെടുത്ത് വയ്ക്കുകയാണ്... എന്ന് പറഞ്ഞ് ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. മിറയ്ക്കൊപ്പം നടൻ ഷാഹിദ് കപൂറും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.
2016 ൽ ആയിരുന്നു ഷാഹിദ്-മിറ വിവാഹം. ഇവർക്ക് മിഷ, സെയ്ൻ കപൂർ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. വളരെ സന്തോഷത്തോടെയാണ് ഇവരുടെ കുടുംബ ജീവിതം മുന്നോട്ട് പോകുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
നടിമാരുമായുളള പ്രണയം

ഒരു കാലത്തെ ബോളിവുഡിലെ റൊമാന്റിക് ജോഡിയായിരുന്നു നടി കരീന കപൂർ ഖാനും ഷാഹിദ് കപൂറും. ഇവരുടെ പ്രണയം ഗോസിപ്പ് കോളങ്ങൾ ആഘോഷമാക്കിയിരുന്നു. എന്നാൽ ഇവർ വേർപിരിയുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഇവർ. കരീനയുമായുളള ബ്രേക്കപ്പ് തന്നെ തളർത്തിയിരുന്നു എന്ന് ഷാഹിദ് കപൂർ തുറന്നു പറഞ്ഞിരുന്നു. കൂടാതെ പ്രിയങ്ക ചോപ്രയുമായുള്ള പ്രണയ തകർച്ചയും ബോളിവുഡ് കോളങ്ങളിൽ ചർച്ചായയിരുന്നു. ഇപ്പോൾ മൂവരും സുഹൃത്തുക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X