'എല്ലാം ഉപേക്ഷിച്ചാണ് അദ്ദേഹത്തിന്റെ ഭാര്യയായത്; ബന്ധമറിഞ്ഞ് മിഥുൻ ചക്രവർത്തിയുടെ ഭാര്യ പാെട്ടിക്കരഞ്ഞു'
സിനിമാ ലോകത്ത് ഒരു കാലത്ത് വലിയ ചർച്ചയായതാണ് മിഥുൻ ചക്രവർത്തിയും ശ്രീദേവിയും തമ്മിലുണ്ടായിരുന്ന പ്രണയം. ഹിറ്റ് ജോഡിയായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായി. ഇരുവരും വിവാഹം ചെയ്തെന്ന് വരെ എൺപതുകളിൽ വാർത്ത വന്നിരുന്നു. അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ശ്രീദേവി തെന്നിന്ത്യൻ സിനിമകളിൽ സജീവമായിരുന്ന കാലത്ത് സുഹൃത്തായിരുന്ന നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ശ്രീദേവി മിഥുൻ ചക്രവർത്തിയിമായി കടുത്ത പ്രണയത്തിലായി. യോഗിത ബാലി എന്നാണ് മിഥുൻ ചക്രവർത്തിയുടെ ഭാര്യയുടെ പേര്. അവർ മദ്രാസിൽ വന്നു. രേഖയുടെ അമ്മ പുഷ്പവല്ലി അക്കയുടെ വീട്ടിൽ വന്ന് വല്ലാതെ കരഞ്ഞു. നീ ഇവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകൂ, രാവിലെ മുതൽ കരയുകയാണെന്ന് പറഞ്ഞു. ഞങ്ങൾ അവരെ വീട്ടിലേക്ക് കൊണ്ട് വന്നു. ഞാനും അമ്മയും അവരെ സമാധാനിപ്പിച്ചു. അവരും ഒരു നടിയാണ്. ബംഗാളിൽ നിന്നുള്ള നടി. കാണാൻ രേഖയെ പോലുണ്ട്. മിഥുൻ സാറെ പ്രണയിച്ച് വിവാഹം ചെയ്ത ശേഷം സിനിമാ അഭിനയമെല്ലാം അവർ നിർത്തി.

അദ്ദേഹത്തിന് വേണ്ടി ഞാൻ കരിയർ വിട്ടു. അച്ഛനെയും അമ്മയെയും വിട്ടു. എല്ലാം വിട്ടാണ് വിവാഹം ചെയ്തത്. ചെറിയ കുട്ടിയുമുണ്ട്. ഈ നേരത്താണ് ശ്രീദേവി അദ്ദേഹത്തെ പ്രണയിക്കുന്നത്. എന്റെ ജീവിതം എന്താകുമെന്ന് അറിയില്ല. മരിക്കാൻ തോന്നുന്നു എന്നെല്ലാം പറഞ്ഞ് വല്ലാതെ കരഞ്ഞു. കണ്ടാലേ പാവം തോന്നും. ഒരു തവണ അവർ ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ ഇതിനിടെ ശ്രീദേവി മിഥുൻ ചക്രവർത്തി തന്നെ വിവാഹം ചെയ്യണമെന്ന തീരുമാനത്തിൽ ഉറച്ച് നിന്നു.
ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തെന്നും ഷൂട്ടിംഗിന് പോകുമ്പോൾ ഒരുമിച്ചാണെന്നും വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അത് സത്യമാണോ എന്ന് അറിയില്ല. മിഥുനിൽ നിന്നും ശ്രീദേവിയെ പിരിക്കാൻ പറ്റാതായതോടെ അവൻ വിവാഹമോചനം നേടി വന്നാൽ ഈ വിവാഹത്തിന് സമ്മതിക്കാമെന്ന് ശ്രീദേവിയുടെ അമ്മ പറഞ്ഞു. അമ്മ സമ്മതിച്ചതിൽ ശ്രീദേവി സന്തോഷിച്ചു.

അമ്മയെ എതിർക്കുന്ന ആളല്ല ശ്രീദേവി. ആദ്യ ഭാര്യയുമായി പിരിയണമെന്ന് ശ്രീദേവി മിഥുൻ ചക്രവർത്തിയോട് പറഞ്ഞു. അതിനിടെയാണ് അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യാശ്രമം നടത്തിയത്. വിവാഹ ബന്ധം പിരിയാൻ പറ്റില്ല, നിന്നെ നന്നായി നോക്കിക്കോളാം എന്ന് മിഥുൻ ചക്രബർത്തി പറഞ്ഞു. അതോടെ അവർക്കിടയിൽ പ്രശ്നമായി. പരസ്പരം കാണുന്നത് നിർത്തി. ഒരുമിച്ച് സിനിമകൾ ചെയ്യാതായെന്നും കുട്ടി പത്മിനി പറഞ്ഞു.
പിന്നീട് നിർമാതാവ് ബോണി കപൂറാണ് ശ്രീദേവിയുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്. ബോണി കപൂറും അന്ന് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ശ്രീദേവിയും ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ ശൗരി കപൂറും സുഹൃത്തുക്കളായിരുന്നു. ശ്രീദേവിയുമായി അടുത്ത ബോണി കപൂർ ആദ്യ ഭാര്യ മോണ കപൂറുമായുള്ള ബന്ധം ഉപേക്ഷിച്ചു.


Click it and Unblock the Notifications