ശ്രീദേവിയുമായുള്ള ഭർത്താവിന്റെ ബന്ധം അറിഞ്ഞപ്പോൾ; മക്കൾ സ്കൂളിൽ അനുഭവിച്ചത്; മോണ കപൂറിന്റെ വാക്കുകൾ
ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് നടി ശ്രീദേവിയും നിർമാതാവ് ബോണി കപൂറും തമ്മിൽ നടന്ന വിവാഹം. ആദ്യ വിവാഹബന്ധം നിലനിൽക്കെയാണ് ബോണി കപൂർ ശ്രീദേവിയുമായി അടുക്കുന്നത്. മോണ ശൗരി കപൂർ എന്നാണ് ബോണിയുടെ ആദ്യ ഭാര്യയുടെ പേര്. ശ്രീദേവിയും മോണ കപൂറും നേരത്തെ സുഹൃത്തുക്കളുമായിരുന്നു. എന്നാൽ ഭർത്താവുമായുള്ള ശ്രീദേവിയുടെ ബന്ധം അറിഞ്ഞ മോണ കപൂർ തകർന്ന് പോയി. ശ്രീദേവിയുമായി മോണ ശത്രുതയിലായി.
ബോണിയുമായുള്ള ബന്ധം ഉപേക്ഷിച്ച മോണ കപൂറിന് അന്ന് കുറച്ചെങ്കിലും ആശ്വാസമായത് മക്കളായ അർജുൻ കപൂറിന്റെയും അൻഷുളയുടെയും സാന്നിധ്യമാണ്. മുമ്പൊരിക്കൽ വിവാഹബന്ധം തകർന്നതിനെക്കുറിച്ചും താനും മക്കളും കടന്ന് പോയ വിഷമഘട്ടത്തെക്കുറിച്ചും മോണ കപൂർ സംസാരിച്ചിട്ടുണ്ട്. ഈ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ബോണിയും താനും തമ്മിൽ അറേഞ്ച്ഡ‍് മാര്യേജ് ആയിരുന്നു. പത്തൊൻപതാം വയസിലായിരുന്നു വിവാഹം.

അദ്ദേഹത്തിന് എന്നേക്കാൾ പത്ത് വയസ് കൂടുതലുണ്ട്. ഞാൻ അദ്ദേഹത്തിനൊപ്പമാണ് വളർന്നത്. 13 വർഷം നീണ്ട വിവാഹബന്ധമായിരുന്നു ഞങ്ങളുടേത്. അതിനാൽ ഭർത്താവ് മറ്റൊരാളുമായി പ്രണയത്തിലാണ് എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് മോണ കപൂർ അന്ന് തുറന്ന് പറഞ്ഞു. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോൾത്തന്നെ വിവാഹ ബന്ധം അവസാനിച്ചു.
കാരണം എന്നെ സംബന്ധിച്ച് ബഹുമാനത്തിനാണ് പ്രാധാന്യം. സ്നേഹം പിന്തുടർന്നോളും. ഒരു അവസരം നൽകാനുള്ള ഒന്നും ആ ബന്ധത്തിൽ ഉണ്ടായിരുന്നില്ല. കാരണം ശ്രീദേവി ഗർഭിണിയായിരുന്നു. മക്കളായ അർജുനും അൻഷുളയ്ക്കും ഈ ഘട്ടം കഠിനകരമായിരുന്നു. അവർ സ്കൂളിൽ പഠിക്കുകയാണ്. ലോകം ക്രൂരമായ സ്ഥലമാണ്. പ്രയാസമുള്ള ഘട്ടങ്ങളിലൂടെ കടന്ന് പോകുമ്പോൾ ആളുകൾ ഊഹാപോഹങ്ങൾ നടത്തുകയും വീടുകളിൽ ഇത് ചർച്ച ചെയ്യുകയും ചെയ്യും.

സഹപാഠികൾ മക്കളെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷെ അവർ ശക്തരാവുകയും സത്യത്തെ അഭിമുഖീകരിക്കാൻ പഠിക്കുകയും ചെയ്തു. വേദനയാണ് തങ്ങളെ മൂന്ന് പേരെയും ഒരുമിപ്പിച്ച് നിർത്തിയ ഘടകമെന്നും അന്ന് മോണ കപൂർ തുറന്ന് പറഞ്ഞു. ശ്രീദേവിയുമായി എല്ലാവരും തന്നെ താരതമ്യപ്പെടുത്തിയത് തന്നെ അവഹേളിക്കുന്നത് പോലെയായിരുന്നെന്നും മോണ കപൂർ അന്ന് വ്യക്തമാക്കി. സിനിമാ താരങ്ങളുടെ ഭാര്യമാർ എന്തുകൊണ്ട് നിങ്ങൾ ഭാരം കുറയ്ക്കുന്നില്ല, ഒരു സ്പായിൽ പോകുന്നില്ല എന്നൊക്കെയുള്ള ഉപദേശങ്ങൾ തന്നെന്നും മോണ കപൂർ തുറന്ന് പറഞ്ഞു.
സുഹൃത്തിന്റെ അമ്മ നൽകിയ ഉപദേശമാണ് തനിക്ക് തുണയായതെന്നും മോണ വ്യക്തമാക്കി. ഒരാളുടെ ജീവിതത്തിൽ നിനക്ക് സ്ഥാനമില്ലെങ്കിൽ നിന്റെ ജീവിതത്തിൽ അവർക്കും സ്ഥാനമുണ്ടാകരുത് എന്നാണ് അവർ പറഞ്ഞത്. അത് തനിക്ക് തിരച്ചറിവ് നൽകിയെന്നും ഒരു വ്യക്തിയെന്ന നിലയിൽ താൻ പരാജയപ്പെട്ടില്ലെന്നും തന്റെ ബന്ധമാണ് പരാജയപ്പെട്ടതെന്നും മനസിലാക്കിയതായും മോണ കപൂർ അഭിമുഖത്തിൽ വ്യക്തമാക്കി.
കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ 2012 ലാണ് മോണ കപൂർ മരിക്കുന്നത്. അമ്മയുടെ മരണം അർജുൻ കപൂറിനെ ഏറെ ബാധിച്ചു. അച്ഛൻ ബോണി കപൂറിനോടും ശ്രീദേവിയോടും അർജുൻ കപൂറിന് അകൽച്ചയുമുണ്ടായിരുന്നു. എന്നാൽ 2018 ൽ ശ്രീദേവി മരിച്ചപ്പോൾ അർജുൻ കപൂർ പിതാവിനെ ആശ്വസിപ്പിക്കാൻ ഓടിയെത്തി. അപ്രതീക്ഷിത മരണമായിരുന്നു ശ്രീദേവിയുടേത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണ്ട് മുങ്ങി മരിക്കുകയായിരുന്നു നടി. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടെങ്കിലും പിന്നീടിവ കെട്ടടങ്ങി.


Click it and Unblock the Notifications