കുഞ്ഞിന്റെ അച്ഛൻ ഭർത്താവ് തന്നെയാണോ?; മുഖമടച്ച് മറുപടി നൽകി മൗഷുമി; നിശബ്ദനായ രാജേഷ് ഖന്ന
ഹിന്ദി സിനിമാ രംഗത്തെ ആദ്യ സൂപ്പർ സ്റ്റാറായാണ് അന്തരിച്ച നടൻ രാജേഷ് ഖന്ന അറിയപ്പെടുന്നത്. നിരവധി സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന രാജേഷ് ഖന്ന സിനിമാ നിർമാതാവായും പേരെടുത്തു. 70 കളിലും 80 കളിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടനും ഇദ്ദേഹമാണ്. 1969 നും 71 നും ഇടയിൽ തുടർച്ചയായി 15 ഹിറ്റ് സിനിമകൾ രാജേഷ് ഖന്നയുടേതായി പുറത്ത് വന്നു. രാജേഷ് ഖന്ന എന്ന നടൻ ആഘോഷിക്കപ്പെട്ട സമയമായിരുന്നു അത്.
ഡിംപിൾ കപാഡിയയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ട്വിങ്കിൾ ഖന്ന, റിങ്കി ഖന്ന എന്നീ രണ്ട് മക്കളും ഇവർക്ക് പിറന്നു. നടൻ അക്ഷയ് കുമാറിന്റെ ഭാര്യയാണ് ഇന്ന് ട്വിങ്കിൾ ഖന്ന. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് രാജേഷ് ഖന്ന വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. സൂപ്പർ താര പദവിയുടെ സമ്മർദ്ദവും മത്സരങ്ങളും എന്നും രാജേഷ് ഖന്നയുടെ കരിയറിനുണ്ടായിരുന്നു.

നടനെക്കുറിച്ച് മൗഷുമി ചാറ്റർജി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രാജേഷ് ഖന്നയുടെ കുത്തുവാക്കിനും പരിഹാസത്തിനും അതേഭാഷയിൽ മറുപടി നൽകിയതിനെക്കുറിച്ചാണ് മൗഷുമി ചാറ്റർജി സംസാരിച്ചത്. 15ാം വയസ്സിലാണ് മൗഷുമി വിവാഹം കഴിക്കുന്നത്. ജയന്ത മുഖർജി എന്നാണ് ഭർത്താവിന്റെ പേര്. താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ രാജേഷ് ഖന്ന പറഞ്ഞ വാക്കുകളാണ് മൗഷുമിയെ ചൊടിപ്പിച്ചത്.
ഈ കുഞ്ഞ് ഭർത്താവിന്റേത് തന്നെയാണോ അതോ നടൻ വിനോദ് ഖന്നയുടേതാണോ എന്നായിരുന്നു രാജേഷ് ഖന്നയുടെ ചോദ്യം.
തക്കതായ മറുപടി നൽകാൻ നടി അമാന്തിച്ചില്ല. നടൻ ഋഷി കപൂറിന്റേതെന്ന് പറയുന്ന കുട്ടി നിങ്ങളുടേതാണോ എന്ന് നടി തിരിച്ച് ചോദിച്ചു.
ഇത് കേട്ട് രാജേഷ് ഖന്ന നിശബ്ദനായെന്നും മൗഷുമി ചാറ്റർജി ഓർത്തു. രാജേഷ് ഖന്ന പലപ്പോഴും വൃത്തികെട്ട സ്വഭാവം കാണിച്ചു. ഇന്നദ്ദേഹം ഇല്ല. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ മകൾക്കൊപ്പം ഞാനദ്ദേഹത്തെ കാണാൻ പോയി.

അന്ന് മകളോട് തന്നെക്കുറിച്ച് പുകഴ്ത്തി സംസാരിച്ചു. നിന്റെ അമ്മയെ ഞങ്ങൾക്കെല്ലാം പേടിയായിരുന്നു. അവൾ ഒരു വിഡ്ഢിത്തത്തിലും വിശ്വസിച്ചില്ലെന്ന് അദ്ദേഹം മകളോട് പറഞ്ഞെന്നും മൗഷുമി ഓർത്തു. എല്ലാത്തിനും സമ്മതം മൂളുന്ന നടിയല്ലാത്തതിനാൽ സിനിമാ രംഗത്ത് പലരുടെയും കണ്ണിലെ കരടായിരുന്നു താനെന്ന് മൗഷുമി വ്യക്തമാക്കി.
ഇക്കാരണത്താൽ പല അവസരങ്ങളും തനിക്ക് നഷ്ടമായി. ദേശ് പ്രേമി, ബർസത് കി എക് രാത് തുടങ്ങിയ സിനിമകൾ ഇങ്ങനെ നഷ്ടപ്പെട്ടതാണ്. കാണാൻ ഭംഗിയുണ്ടായിട്ടും സിനിമകളിൽ അവസരം കുറയുന്നത് നായക നടൻമാരുടെ അനിഷ്ടം കൊണ്ടാണ് മുതിർന്ന പല നടിമാരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും മൗഷുമി ചാറ്റർജി പറഞ്ഞു.
2019 ലാണ് മൗഷമിയുടെ ഭർത്താവ് ജയന്ത ചാറ്റർജി മരിക്കുന്നത്. 45ാം വയസ്സിലായിരുന്നു മരണം. മേഖ, പായൽ എന്നീ രണ്ട് പെൺമക്കളാണ് ഇരുവർക്കും ജനിച്ചത്. 2012 ലാണ് രാജേഷ് ഖന്ന മരിക്കുന്നത്. നടൻ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. നടന്റെ മരണം ആരാധകർക്ക് ഞെട്ടലായി. രാജ്യത്ത് നിന്നാകമാനം 9 ലക്ഷം പേർ ശവസംസ്കാരം ചടങ്ങ് നടത്തുന്നിടത്ത് എത്തി.
ഡിംപിൾ കപാഡിയക്ക് മുമ്പ് നടിയും ഫാഷൻ ഡിസൈനറുമായ അഞ്ജു മഹേന്ദ്രുവുമായി പ്രണയത്തിലായിരുന്നു രജേഷ് ഖന്ന. ഏഴ് വർഷം നീണ്ട ഈ പ്രണയ ബന്ധം പിന്നീട് ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഡിംപിൾ നടന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.


Click it and Unblock the Notifications











