ഭര്‍ത്താവ് തന്നെ പ്രൊപ്പോസ് ചെയ്ത ദിവസം ഇന്നാണ്! ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ട് നടി പൂജ ബത്ര

വളരെ കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുള്ളു എങ്കിലും അതെല്ലാം ഹിറ്റായതോടെ ബോളിവുഡ് നായിക പൂജ ബത്രയെ കേരളത്തിനും സുപരിചിതയാണ്. നല്ല പൊക്കമുള്ള മെലിഞ്ഞ സുന്ദരിയായ നടി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ നായികയായിട്ടാണ് മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വിവാഹിതയായ നടി ഭര്‍ത്താവിനൊപ്പമുള്ള ചില രസകരമായ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് എന്റെ ഭര്‍ത്താവായ നവാബ് ഷാ അദ്ദേഹത്തിന്റെ അമ്മയുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തില്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്നത്. നിങ്ങളുടെ പ്രാര്‍ഥനകളും അനുഗ്രഹങ്ങളും എന്നും ഞങ്ങല്‍ക്കൊപ്പം ഉണ്ടാവണം എന്നും പറഞ്ഞ് കൊണ്ട് നവാബ് ഷാ പ്രൊപ്പോസ് ചെയ്ത സമയത്തെ ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പൂജ പങ്കുവെച്ചത്.

 pooja-batra

ഭാര്യയുടെ പോസ്റ്റിന് താഴെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന കമന്റുമായി നവാബ് ഷാ യും എത്തിയിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരായ പലരും ആരാധകരുമെല്ലാം താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് താന്‍ നവാബ് ഷായുമായി പ്രണയത്തിലാണെന്ന കാര്യം പൂജ വെളിപ്പെടുത്തുന്നത്. 2019 ജൂലൈ നാലിന് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

പരമ്പരാഗതമായ ആചാര പ്രകാരം അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷി നിര്‍ത്തി കൊണ്ടാണ് പൂജയും നവാബും വിവാഹിതരായത്. വിവാഹത്തിന്റെയും അതിന് ശേഷമുള്ള ഓരോ വിശേഷങ്ങളുടെയും ചിത്രങ്ങള്‍ പൂജ തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ടായിരുന്നു.

 pooja-batra

2002 ല്‍ സോനു എസ് അലുവാലിയ എന്ന ആളുമായി വിവാഹിതയായ പൂജയുടെ രണ്ടാം വിവാഹമായിരുന്നു നവാബുമായിട്ട്. ആദ്യ വിവാഹശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ താമസമാക്കിയതോടെ പൂജ സിനിമാ ജീവിതത്തിന് താല്‍കാലികമായ ഇടവേള നല്‍കി. 2011 ല്‍ പൂജയും സോനുവും വേര്‍പിരിഞ്ഞു. പിന്നീട് സിനിമയിലേക്ക് തന്നെ തിരിച്ച് വരവ് നടത്തി.

പൂജ വിവാഹം കഴിച്ച നവാബ് ഷാ മലയാളികള്‍ക്കും ഏറെ സുപരിചിതനായ ബോളിവുഡ് നടന്‍ ആണ്. ഒരുപാട് മലയാള സിനിമകളില്‍ വില്ലന്‍ വേഷത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്. അതില്‍ കീര്‍ത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ എന്നിങ്ങനെയുള്ള സിനിമകളിലെ വില്ലന്‍ വേഷത്തില്‍ നവാബ് ഏറെ പ്രശംസ സ്വന്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X