'ഇത്ര മോശമായി ചുംബിക്കുന്ന ആളാണോ എന്റെ ഭര്‍ത്താവ്?'; നീതു കപൂര്‍ അന്ന് ഋഷിയോട് ദേഷ്യപ്പെട്ടതിന് കാരണം
സിനിമക്കുള്ളിലെ പ്രണയം ജീവിതത്തിലും യാഥാര്‍ത്ഥ്യമാക്കിയ താരദമ്പതികളായിരുന്നു ഋഷി കപൂറും നീതു സിങ്ങും. തന്റെ 22-ാമത്തെ വയസ്സില്‍ ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള സമയത്തായിരുന്നു റിഷി കപൂറുമായുള്ള നീതുവിന്റെ വിവാഹം.
വിവാഹശേഷം നീതു ഏറെനാള്‍ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. മക്കളായ റിധിമയും രണ്‍ബീറും മുതിര്‍ന്ന ശേഷമാണ് നീതു വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. റിധിമ സിനിമാഭിനയത്തിലേക്ക് കടന്നുവന്നില്ലെങ്കിലും രണ്‍ബീര്‍ ബോളിവുഡിലെ നായകസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.

സിനിമയിലെ തിളങ്ങുന്ന താരമായിട്ടും തനിക്ക് കുടുംബവുമൊത്തുള്ള സാധാരണമായ ജീവിതം നയിക്കാനാണ് താത്പര്യമെന്ന് നീതു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും കപൂര്‍ കുടുംബത്തിന്റെ പാരമ്പര്യം സംരക്ഷിക്കേണ്ടതുണ്ടായിരുന്നു.
സഹനടിമാരുമായുള്ള ഋഷി കപൂറിന്റെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് യാതൊരു ആശങ്കകളും തനിക്കില്ലെന്ന് തുറന്നു പറഞ്ഞിട്ടുള്ള നീതു ഒരിക്കല്‍ സ്‌ക്രീനില്‍ ഋഷിയുടെ ചുംബനരംഗത്തില്‍ അതൃപ്തിയും പ്രകടിപ്പിച്ചിട്ടുണ്ട്.

ഒരിക്കല്‍ ഡിംപിള്‍ കപാഡിയയും ഋഷി കപൂറും ഒന്നിച്ചുള്ള സാഗര്‍ എന്ന സിനിമയുടെ സ്‌ക്രീനിങ്ങിനു നീതുവും പങ്കെടുത്തിരുന്നു. ഋഷിയുടെ വിചാരം ഡിംപിളുമൊന്നിച്ചുള്ള തന്റെ സീനുകള്‍ കാണുമ്പോള്‍ നീതു ദേഷ്യപ്പെടുമോ എന്നായിരുന്നു. കാരണം ഡിംപിളും ഋഷിയും നേരത്തെ ബോബിയില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു.
ഇരുവരുടെയും കെമിസ്ട്രി അന്ന് സിനിമാലോകമാകെ വാഴ്ത്തിപ്പാടുന്ന സമയമായിരുന്നു. എന്നാല്‍ തനിക്ക് ഋഷിയെക്കുറിച്ച് യാതൊരു ആശങ്കകളും ഇല്ലെന്നായിരുന്നു നീതുവിന്റെ മറുപടി. തങ്ങളുടെ ബന്ധത്തില്‍ നല്ല ആത്മവിശ്വാസമുണ്ടെന്നായിരുന്നു നീതുവിന്റെ മറുപടി.

അന്ന് വളരെയധികം ടെന്‍ഷനോടെയാണ് നീതുവിനൊപ്പം ഋഷിയും സ്‌ക്രീനിങ് കണ്ടുതീര്‍ത്തത്. സിനിമ പൂര്‍ത്തിയായ ശേഷം ഏറെനേരം കഴിഞ്ഞിട്ടും നീതു തന്നോട് ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട് ഭയപ്പെട്ട ഋഷി ഒടുവില്‍ കാറില്‍ കയറിയപ്പോള്‍ അക്കാര്യത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു. ഋഷിയുടെ ഭയം മുഴുവന്‍ തന്റെ സീനുകള്‍ കണ്ട് നീതുവിന് ദേഷ്യം വന്നോ എന്നായിരുന്നു.
എന്നാല്‍ നീതുവിനോട് കാരണം ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഋഷിയെ തന്നെ ഞെട്ടിച്ച് കളഞ്ഞു. 'നിങ്ങള്‍ അവിടെ എന്താണ് ചെയ്യുന്നത്. ഇങ്ങനെയാണോ സ്‌ക്രീനില്‍ അഭിനയിക്കേണ്ടത്, നിങ്ങളെ ഓര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു. നിങ്ങള്‍ക്ക് എങ്ങനെ ഇത്ര മോശമായി സ്‌ക്രീനില്‍ ചുംബനം അഭിനയിക്കാന്‍ കഴിയുന്നു. നിങ്ങള്‍ കൂടുതല്‍ ശാന്തനാണെന്നായിരുന്നു എന്റെ ധാരണ.' ഇങ്ങനെ പറഞ്ഞപ്പോള്‍ ഋഷി ഒന്ന് ആശ്വസിച്ചു.
Recommended Video

'അദ്ദേഹം എന്നോട് വിശ്വാസം പുലര്‍ത്തിയിരുന്ന ഒരു ഭര്‍ത്താവായിരുന്നു. എന്നും അല്പം മദ്യപിച്ച ശേഷം എന്റെയടുത്ത് വന്ന് എല്ലാ കാര്യങ്ങളും പറയുമായിരുന്നു. പലപ്പോഴും ഭാര്യയാണെന്ന കാര്യം മറന്ന് ഒരു പുരുഷസുഹൃത്തിനെപ്പോലെയാണ് എന്നോട് അപ്പോള്‍ സംസാരിച്ചിരുന്നത്.' നീതു പറയുന്നു.
1970-കളില്‍ ബോളിവുഡിന്റെ താരസാന്നിദ്ധ്യമായിരുന്നു ഋഷികപൂര്‍. അന്ന് പുതുമുഖമായിരുന്ന നീതുവുമായി നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് പ്രണയം മൊട്ടിടുന്നത്. പിന്നീട് ഇരുവരുടെയും വീട്ടുകാര്‍ ഒന്നിച്ച് വിവാഹക്കാര്യം സംസാരിച്ച് തീരുമാനം എടുക്കുകയായിരുന്നു. 1980 ജനുവരി 23-ന് മുംബൈയിലെ ആര്‍.കെ.സ്റ്റുഡിയോയില്‍ വെച്ച് വലിയ ആഘോഷത്തോടെയാണ് വിവാഹം നടന്നത്.


Click it and Unblock the Notifications











