പലവട്ടം പിടികൂടി, എന്നിട്ടും ഋഷിയെ അവിഹിതം തുടരാന്‍ അനുവദിച്ച ഭാര്യ; വിട്ടു പോകില്ലെന്ന് ഉറപ്പായിരുന്നു!
ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് ഋഷി കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് ഋഷി കപൂര്‍ സിനിമയിലെത്തുന്നത്. ഋഷിയുടെ പാതയിലൂടെ സിനിമയിലെത്തിയ മകന്‍ രണ്‍ബീര്‍ കപൂര്‍ ഇന്ന് ബോളിവുഡിലെ സൂപ്പര്‍ താരമാണ്. ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നായകന്മാരില്‍ ഒരാളാണ് ഋഷി കപൂര്‍. നടി നീതു കപൂറാണ് ഋഷിയുടെ ഭാര്യ. 1980ലാണ് നീതുവിനെ ഋഷി വിവാഹം കഴിക്കുന്നത്. 2020 ലാണ് ആരാധകരേയും സിനിമാ ലോകത്തേയും വേദനിപ്പിച്ചു കൊണ്ട് ഋഷി കപൂര്‍ മരണപ്പെടുന്നത്.
തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല ഋഷി കപൂര്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത്. ഋഷി കപൂറിന്റെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഋഷിയുടെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഋഷി തന്നേയും പലപ്പോഴും അതേക്കുറിച്ചുമെല്ലാം വാചാലനായിട്ടുണ്ട്. ഒരിക്കല്‍ ഋഷിയുടെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് നീതു തന്നെ തുറന്ന് പറഞ്ഞിരുന്നു.

തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ നേരിട്ടവരാണ് ഋഷി കപൂറും നീതു കപൂറും. എന്നാല്‍ എല്ലാ പ്രതിസന്ധികളേയും വെല്ലുവിളികളേയും അതിജീവിച്ച് മുന്നോട്ട് പോകാന്‍ ഇരുവര്‍ക്കും സാധിച്ചു. ഒരിക്കലൊരു അഭിമുഖത്തിലാണ് നീതു ഋഷിയുടെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചത്.
''അദ്ദേഹത്തിന്റെ പഞ്ചാരയടി നൂറ് തവണയെങ്കിലും ഞാന്‍ പിടികൂടിയിട്ടുണ്ട്. ഔട്ട്‌ഡോര്‍ ലൊക്കേഷനില്‍ പോകുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന ബന്ധങ്ങളെക്കുറിച്ച് ആദ്യം കേള്‍ക്കുക ഞാന്‍ തന്നെയാകും. പക്ഷെ അതെല്ലാം വെറും വണ്‍ നൈറ്റ് സ്റ്റാന്റുകളാണെന്ന് എനിക്കറിയാം. രണ്ട് വര്‍ഷം മുമ്പ് വരെ ഞാന്‍ അദ്ദേഹത്തോട് അതിന്റെ പേരില്‍ വഴക്കിടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതൊന്നും ഗൗനിക്കാതായി. എത്ര ദൂരം പോകുമെന്ന് നോക്കാം'' എന്നാണ് നീതു പറയുന്നത്.
''ഞങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസമുണ്ട്. അദ്ദേഹത്തിന് കുടുംബമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് എനിക്കറിയാം. അതുകൊണ്ട് എന്തിനാണ് ആ ബന്ധങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നത്. അതെല്ലാം കടന്നു പോകും. അദ്ദേഹം എന്നെ വല്ലാതെ ആശ്രയിക്കുന്നുണ്ട്. അതുകൊണ്ട് അദ്ദേഹം ഒരിക്കലും എന്നെ ഉപേക്ഷിച്ച് പോകില്ല. എനിക്ക് തോന്നുന്നത്, പുരുഷന്മാര്‍ക്ക് കുറച്ച് സ്വാതന്ത്ര്യം കൊടുക്കണം എന്നാണ്. പഞ്ചാരയടിയെന്നത് അവരുടെ സ്വഭാവത്തിലുള്ളതാണ്. അവരെ പിടിച്ചു കെട്ടാനാകില്ല'' എന്നും നീതു പറഞ്ഞിരുന്നു.

''എന്നാല്‍, അദ്ദേഹം എന്നെങ്കിലും സീരിയസ് ആവുകയാണെങ്കില്‍, അവിഹിതം നീണ്ടു പോവുകയോ വീണ്ടും വിവാഹം കഴിക്കുകയോ ചെയ്താല്‍ ഞാന്‍ തന്നെ അദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്താക്കി പോയി അവളുടെ കൂടെ ജീവിക്കാന്‍ പറയും'' എന്നും നീതു പറയുന്നുണ്ട്. ഈ വീഡിയോ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനമാണ് നീതു നേരിട്ടത്. ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങള്‍ നടത്താന്‍ നീതു അനുവാദം നല്‍കുകയാണെന്നും ഭര്‍ത്താവ് എന്ത് തെറ്റ് ചെയ്താലും അതിനെ അംഗീകരിക്കുന്നത് ശരിയല്ലെന്നും നീതു പുരുഷാധിപത്യത്തിന്റെ അടിമയാണെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിച്ചിരുന്നു.


Click it and Unblock the Notifications











