മരുമകനെ അന്നെനിക്ക് അറിയില്ല, പ്രിയങ്കയുടെ ഭർത്താവായിക്കോട്ടെ എന്ന് ചോദിച്ചു; മധു ചോപ്ര പറഞ്ഞത്

ആരാധകരുടെ പ്രിയ താര ദമ്പതികളാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും. 2018 ൽ വിവാഹിതരായ ഇരുവരും മകൾക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്. പല കാരണങ്ങളാൽ നിക് ജോനാസ്-പ്രിയങ്ക വിവാഹത്തിലേക്ക് ജനശ്രദ്ധ വന്നി‌ട്ടുണ്ട്. നിക് ജോനാസിന് പ്രിയങ്കയേക്കാൾ പത്ത് വയസ്സ് കുറവാണ്. 26 വയസിലാണ് നിക് വിവാഹിതനാകുന്നത്. അന്ന് പ്രിയങ്കയുടെ പ്രായം 36. വിവാഹ സമയത്ത് ഇതേറെ ചർച്ചയായി. ചെറുപ്പക്കാരനായ നിക് ജോനാസുമായുള്ള ഈ ബന്ധം നിലനിൽക്കില്ലെന്ന് വരെ സോഷ്യൽ മീഡിയയിൽ പരിഹാസം വന്നു.

വ്യത്യസ്ത സംസ്കാരങ്ങളിൽ ജനിച്ച് വളർന്നവരാണ് നിക്കും പ്രിയങ്കയും. ഇതും പലരും ചൂണ്ടിക്കാട്ടി. എന്നാൽ എല്ലാ മുൻവിധികളെയും കാറ്റിൽ പറത്തി നിക് ജോനാസും പ്രിയങ്കയും ഒരുമിച്ച് ജീവിക്കുന്നു. പ്രായം പ്രണയത്തിലാകുന്നതിന് മുമ്പ് പ്രിയങ്കയ്ക്കും ചെറിയ ആശങ്കയുണ്ടാക്കിയിരുന്നു. വിവാഹിതയായി കുടുംബ ജീവിതം നയിക്കണമെന്നാണ് അന്ന് താരം ആ​ഗ്രഹിക്കുന്നത്. ഇരുപതുകളിലുള്ള നിക് ജോനാസ് ഈ പ്രായത്തിൽ ഇതായിരിക്കുമോ ആ​ഗ്രഹിക്കുന്നതെന്ന് നടി ചിന്തിച്ചു.

Nick Jonas  Priyanka Chopra

എന്നാൽ നിക്കിന്റെയും തന്റെയും ഭാവി സ്വപ്നങ്ങൾ ഒന്ന് തന്നെയാണെന്ന് മനസിലാക്കിയതോടെ പ്രിയങ്ക പോപ് ​ഗായകനെ പങ്കാളിയാക്കി. ആഘോഷപൂർവമാണ് ഇവരുടെ വിവാഹം നടന്നത്. പ്രിയങ്കയുടെ ഇന്ത്യൻ സംസ്കാരത്തെ നിക് ജോനാസ് ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ വിശേഷ ദിവസങ്ങൾ പ്രിയങ്കയ്ക്കൊപ്പം നിക് ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ നിക് ജോനാസിനെക്കുറിച്ച് പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പ്രിയങ്കയെ വിവാഹം ചെയ്യാനാ​ഗ്രഹിക്കുന്നെന്ന് നിക് ജോനാസ് തന്നോട് പറഞ്ഞതിനെക്കുറിച്ചാണ് മുമ്പൊരിക്കൽ മധു ചോപ്ര സംസാരിച്ചത്.
ഒരു ദിവസം നിക് എന്നോട് നിങ്ങളെ ലഞ്ചിന് കൊണ്ട് പോകാൻ ആ​ഗ്രഹിക്കുന്നെന്ന് പറഞ്ഞു. ഞങ്ങൾ ലഞ്ചിന് പോയി. പ്രിയങ്കയ്ക്ക് വേണ്ടി നിങ്ങളാ​ഗ്രഹിക്കുന്നത് എങ്ങനെയുള്ള പങ്കാളിയെയാണെന്ന് ചോദിച്ചു. തന്റെ മാനദ​ണ്ഡങ്ങൾ പറഞ്ഞു. നിക് എന്നെ കെെ പിടിച്ച് ഞാനാണ് ആ പുരുഷൻ, എനിക്കാ വ്യക്തിയാകാൻ പറ്റുമോ എന്ന് ചോദിച്ചു.

Nick Jonas  Priyanka Chopra

നിങ്ങളുടെ ഒരു മാനദണ്ഡവും പാലിക്കാതിരിക്കില്ലെന്നും പറഞ്ഞു. എനിക്ക് അത്ഭുതം തോന്നി. എനിക്ക് നിക്കിനെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും എനിക്ക് മതിപ്പ് തോന്നി. ഇതാണ് ആ വ്യക്തിയെന്ന തോന്നൽ എനിക്കുണ്ടായി. താൻ വളരെ സന്തോഷവതിയായിരുന്നെന്നും മധു ചോപ്ര പറഞ്ഞു. പ്രിയങ്കയുടെ ജീവിതത്തിലും കരിയറിലും ഏറ്റവും വലിയ ശക്തി അമ്മ മധു ചോപ്രയാണ്.

മകളുടെ സ്വപ്നങ്ങൾക്കൊപ്പം മധു ചോപ്ര ഉറച്ച് നിന്നു. നടി ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ശ്രദ്ധ തിരിച്ചപ്പോഴും മധു ചോപ്ര ഒപ്പം നിന്നു. സിദ്ധാർത്ഥ് ചോപ്ര എന്നാണ് പ്രിയങ്കയുടെ സഹോദരന്റെ പേര്. ബോളിവുഡ് സിനിമകളിൽ പ്രിയങ്കയെ കണ്ടിട്ട് ഏറെക്കാലാമായി. നടിയുടെ തിരിച്ച് വരവ് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. നേരത്തെ ജീ ലേ സര എന്ന സിനിമ പ്രഖ്യാപിച്ചെങ്കിലും ഈ സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങിയിട്ടില്ല.

More from Filmibeat

Read more about: nick jonas priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X