സൗന്ദര്യം കൂടിയത് കൊണ്ട് നടിയ്ക്ക് നഷ്ടമായ സൗഭാഗ്യം; പിന്നെ നടന്നതൊക്കെ ചരിത്രമാണെന്ന് നുസ്രത്ത് ബറൂച്ച

വളരെ കുറഞ്ഞ കാലം കൊണ്ട് ബോളിവുഡില്‍ ശ്രദ്ധേയായി മാറിയ നടിയാണ് നുസ്രത് ബറൂച്ച. പ്യാര്‍ കാ പഞ്ച്‌നാമ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച നടി കൈനിറയെ സിനിമകളുമായി വലിയ ഉയരങ്ങളിലേക്ക് തന്നെ എത്തിയിരുന്നു. ആദ്യ സിനിമയിലെ പ്രകടനം വിലയിരത്തപ്പെട്ടതോടെ സോനു കെ ടിറ്റു കി സ്വീറ്റി, തുടങ്ങി നിരവധി സിനിമകളില്‍ മികവുറ്റ പ്രകടനമായിരുന്നു നടി കാഴ്ച വെച്ചത്. ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം അഭിനയിച്ച ഡ്രീം ഗേള്‍ എന്ന സിനിമയിലൂടെയും ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ ഓസ്‌കാര്‍ വരെ നേടിയ സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയുടെ ഓഡിഷന് പങ്കെടുത്തെങ്കിലും നുസ്രത് അതില്‍ പരാജയപ്പെട്ട് പോവുകയായിരുന്നു. മുന്‍പൊരു അഭിമുഖത്തിലാണ് സ്ലംഡോഗ് മില്യണയറിലെ ലതിക എന്ന കഥാപാത്രത്തിന് വേണ്ടി ഓഡിഷനില്‍ പങ്കെടുത്തതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. പ്രകടനം കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ക്ക് തന്നെ ഇഷ്ടപ്പെട്ടെങ്കിലും കഥാപാത്രത്തില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.

 സ്ലംഡോഗ് മില്യണറിലെ വേഷം നഷ്ടപ്പെട്ടതിന് കാരണം

സ്ലംഡോഗ് മില്യണറിന്റെ ഓഡിഷനില്‍ ലതികയുടെ വേഷത്തിലേക്കാണ് താനും പങ്കെടുത്തത്. തന്റെ അഭിനയ വൈദഗ്ധ്യം നിര്‍മാതാക്കളെയും സംവിധായകനെയുമൊക്കെ ആകര്‍ഷിച്ചു. അതില്‍ താന്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അതിലൊരു കുഴപ്പം അവര്‍ ചൂണ്ടി കാണിച്ചു. സിനിമയില്‍ ചേരി പ്രദേശത്ത് നിന്നും വരുന്ന പെണ്‍കുട്ടിയാണ് കഥാപാത്രം. പക്ഷേ തന്നെ കണ്ടാല്‍ അങ്ങനെ തോന്നില്ലെന്ന് പറഞ്ഞാണ് ആ അവസരം നിഷേധിച്ചത്. ഈ വേഷം പിന്നീട് ഫ്രീഡ പിന്റോയ്ക്ക് ലഭിക്കുകയും ബാക്കി എല്ലാം ചരിത്രമായി മാറുകയും ചെയ്തു എന്നുമാണ് സുസ്രത്ത് പറഞ്ഞത്.

സൗന്ദര്യം കൂടി പോയതിന്റെ പേരിലാണ് നഷ്ടപ്പെട്ടത്

സിനിമയ്ക്ക് ഓസ്‌കാര്‍ പുരസ്‌കാരം നേടിയതോടെയാണ് ഇന്ത്യയിലടക്കം വലിയ ജനപ്രീതി സിനിമയ്ക്ക് ലഭിച്ചത്. ലേശം സൗന്ദര്യം കൂടി പോയതിന്റെ പേരില്‍ സിനിമ നഷ്ടപ്പെട്ടുവന്ന നുസ്രത്തിന്റെ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ നായികയായി അഭിനയിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ റിലീസ് ചെയ്ത ചോരി എന്ന സിനിമയാണ് നുസ്രത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. ഹൊറര്‍ ചിത്രമായി ഒരുക്കിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിന്റെ രണ്ടാം ഭാഗവും അണിയറയിലുണ്ട്. ഇനി സണ്ണി കൗശലിനൊപ്പം അഭിനയിക്കുന്ന ഹാര്‍ദാങ് എന്ന സിനിമയാണ് വരാനിരിക്കുന്നത്. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഓസ്കാർ സ്വന്തമാക്കിയ സിനിമ

ഡാന്നി ബോയില്‍ സംവിധാനം ചെയ്ത് 2008 ലായിരുന്നു സ്ലംഡോഗ് മില്യണയര്‍ റിലീസിനെത്തുന്നത്. ഇന്ത്യന്‍ നയതന്ത്രഞ്ജനും എഴുത്തുകാരനുമായ വികാസ് സ്വരൂപ് എഴുതിയ 'ക്യു ആന്‍ഡ് എ' എന്ന കൃതിയെ അടിസ്ഥാനമാക്കി എഴുതപ്പെട്ടതായിരുന്നു സിനിമയുടെ തിരക്കഥ. മുബൈയിലെ ചേരി നിവാസിയായ ജമാല്‍ മാലിക് ടെലിവിഷന്‍ ഗെയിം ഷോയിലൂടെ അവിശ്വസിനീയമായ രീതിയില്‍ വിജയിച്ച് കോടീശ്വരനാകുന്നതും, ശേഷം അവന്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയുമാണ് ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X