Don't Miss!
- Sports
IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ
- News
ലോട്ടറി ഭാഗ്യമല്ല; യുവാവ് പെട്ടി തുറന്നപ്പോള്‍ ഒന്നരക്കോടി; പിന്നാലെ കേസും കോടതിയും; ഒടുവില്‍...
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Finance
ബജറ്റ് 2023; ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ വീണു പോയത് ആരൊക്കെ; നഷ്ടമുണ്ടാക്കിയവരെ അറിയാം
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
സെയ്ഫ് അലിഖാനെ തട്ടികൊണ്ട് പോകും,അത്രയ്ക്ക് ഇഷ്ടമാണ്, കരീനയ്ക്കും അറിയാം, തുറന്ന് പറഞ്ഞ് നടി
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടൻ സെയ്ഫ് അലിഖാൻ. സെയ്ഫ് മാത്രമല്ല നടന്റെ കുടുംബ വിശേഷങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. ബോളിവുഡിലാണ് നടൻ സജീവമെങ്കിലും തെന്നിന്ത്യൻ സിനിമ ലോകത്തും സെയ്ഫിന് മികച്ച ആരാധകരുണ്ട്. നടന്റെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
പട്ടൌഡി കുടിംബത്തിലെ അംഗമാണെങ്കിലും സെയ്ഫ് തന്റെ കഠിന പ്രയത്നത്തിലൂടെയാണ് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. വിജയങ്ങൾ മാത്രമല്ല പരാജയത്തിന്റെ കയ്പ്പും സെയ്ഫ് അറിഞ്ഞിട്ടുണ്ട്. എല്ലാവരോടും അടുത്ത ബന്ധം സൂക്ഷിക്കുന്ന നടന് സഹതാരങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. എല്ലാവർക്കും മികച്ച അഭിപ്രായമാണ് സെയ്ഫ് അലിഖാനെ കുറിച്ച് പറയാനുള്ളത്.

ബോളിവുഡ് താരങ്ങളുടെ ഇടയിൽ തന്നെ സെയ്ഫിന് ആരാധകരുണ്ട്. നടിയും പ്രിയങ്ക ചോപ്രയുടെ സഹോദരിയുമായ പരിനീതി ചോപ്ര സെയ്ഫിന്റെ വലിയ ആരാധികയാണ്. നടി ഇത് പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇത് ഭാര്യ കരീനയ്ക്കും അറിയാവുന്ന കാര്യമാണ്.

ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് പരിനീതി ചോപ്രയുടെ പഴയ അഭിമുഖമാണ്. സെയ്ഫിനെ തട്ടിക്കൊണ്ട് പോകുമെന്നാണ് നടി അഭിമുഖത്തിൽ പറയുന്നത്. കപിൽ ശർമയുമായുടെ ഷോയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. രസകരമായ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു നടി ഷോയിൽ എത്തിയത്,യഥാർത്ഥ ജീവിതത്തിൽ തട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ എന് ചോദ്യത്തിനായിരുന്നു പരിനിതിയുടെ മറുപടി.

ജീവിതത്തിൽ അങ്ങനെ തട്ടി കൊണ്ട് പോകാൻ ആഗ്രഹിക്കുന്ന വ്യക്തിയുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു സെയ്ഫിന്റെ പേര് പറഞ്ഞത്. അത് മറ്റാരുമല്ല, സെയ്ഫ് അലി ഖാൻ ആയിരിക്കും. താൻ സെയ്ഫിനെ തികച്ചും സ്നേഹിക്കുന്നുവെന്നും ഇത് കരീന കപൂറിനെ അറിയാമെന്നും നടി പറയുന്നു എന്നാൽ ഈ സ്നേഹം കുറച്ച് അകലം സൂക്ഷിക്കുന്നതാണെന്നും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Recommended Video

സിനിമയിൽ 25 വർഷം പിന്നീടുകയാണ് സെയ്ഫ് അലിഖാൻ. ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സെയ്ഫ് അഭിനയരംഗത്ത് എത്തുന്നത്. 1992 ൽ പുറത്തിറങ്ങിയ പരമ്പര എന്ന ചിത്രത്തിലൂടെയാണ് സെയ്ഫ് ബോളിവുഡിൽ എത്തിയത്. പിന്നീട് പുറത്തിറങ്ങിയ മേ ഖിലാഡി തു അനാഡി, യേ ദില്ലഗി എന്ന ചിത്രങ്ങ നടിയുടെ കരിയർ മാറ്റി മറിക്കുകയായിരുന്നു. സെയ്ഫിന് വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ഇത് എന്നാൽ പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം അത്രയധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ 2001-ൽ പുറത്തിറങ്ങിയ ദിൽ ചാഹ്താ ഹൈ എന്ന ചിത്രം താരത്തിന് വലിയ വിജയം സമ്മാനിച്ചു. ഹും തും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കരവും ലഭിച്ചിരുന്നു. ബോളിവുഡിൽ ഇന്നും ലൈവായി നിൽക്കുന്ന താരമാണ് സെയ്ഫ് അലിഖാൻ
-
'നഷ്ടപെടുമായിരുന്ന ജീവിതം അതിസാഹസികമായി തിരിച്ചുപിടിച്ചവർ, അവർ ആഘോഷിക്കട്ടെ'; മഞ്ജുവും ഭാവനയും ഒരുമിച്ചപ്പോൾ!
-
'പ്രോഗ്രാം ചെയ്യാൻ പോയിട്ട് വിഷമിക്കേണ്ടി വരികയോ പറമ്പ് ചാടി ഓടുകയോ ചെയ്യേണ്ടി വന്നിട്ടില്ല'; ബിനു അടിമാലി
-
'ഡിവോഴ്സ് കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു, പക്ഷെ വിവാഹം ഉടനില്ല, ഒരുപാട് നൂലാമാലകളുണ്ട്'; ഡിവൈൻ ക്ലാര