അച്ഛന്റെ നാലാം വിവാഹം; രൂക്ഷമായി പ്രതികരിച്ച മകൾ പൂജ; വീട്ടിൽ നിന്നും ഇറക്കിവിട്ടു
സിനിമാ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ കബീർ ബേഡി. 1971 ൽ ഹൽ ചൽ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന കബീർ ബേഡി അക്കാലത്ത് ആരാധികമാരുടെ ഹരമായിരുന്നു. കബീർ ബേഡിയുടെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. വിവാഹങ്ങളും വിവാഹമോചനങ്ങളും കബീറിന്റെ ജീവിതത്തിൽ തുടരെ സംഭവിച്ചു.
നാല് തവണയാണ് കബീർ ബേഡി വിവാഹിതനായത്. ഈ ബന്ധങ്ങളിൽ മൂന്ന് കുട്ടികളും നടന് പിറന്നു.
മോഡലായ പ്രൊമിതയായിരുന്നു കബീറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ പൂജ, സിദ്ധാർത്ഥ് എന്നീ രണ്ട് മക്കൾ ജനിച്ചു. പൂജ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മകൻ സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യുകയായിരുന്നു. 1974 ലാണ് കബീർ ബേഡിയും പ്രൊമിതയും വേർപിരിയുന്നത്. ഇതിനിടെ നടി പർവീൺ ബാബിയുമായി കബീർ ബേഡി പ്രണയത്തിലായി. എന്നാൽ ഈ പ്രണയബന്ധം പിന്നീട് പിരിഞ്ഞു.

സൂസൻ ഹംഫ്രെയ്സിനെയാണ് കബീർ ബേഡി രണ്ടാമത് വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ ആദം എന്ന മകനും ജനിച്ചു. എന്നാൽ പത്ത് വർഷങ്ങൾക്കിപ്പുറം ഈ വിവാഹ ബന്ധവും അവസാനിച്ചു. 1992 ൽ ബ്രിട്ടീഷ് ടെലിവിഷൻ അവതാരകായ നിക്കി ബേഡിയെ വിവാഹം ചെയ്തെങ്കിലും 2005 ൽ ഇവർ വേർപിരിഞ്ഞു.
വാർധക്യത്തിൽ നാലാമതൊരു വിവാഹത്തിനും കബീർ ബേഡി മടിച്ചില്ല. ബിസിനസുകാരിയും നിർമാതാവുമായ പർവീൺ ദിസഞ്ജിനെ തന്റെ 70ാം വയസ്സിൽ കബീർ ബേഡി വിവാഹം ചെയ്തു. 2016 ലായിരുന്നു വിവാഹം. ഇരുവരും ഇന്ന് സന്തോഷകരമായി കുടുംബ ജീവിതം നയിക്കുന്നു.
എന്നാൽ പിതാവിന്റെ നാലാം വിവാഹത്തോട് കബീർ ബേഡിയുടെ ആദ്യ വിവാഹ ബന്ധത്തിലെ മകൾ പൂജ ബേഡിക്ക് എതിർപ്പുണ്ടായിരുന്നു. വിവാഹ ദിവസം തന്നെ തന്റെ അനിഷ്ടം പൂജ ബേഡി പ്രകടിപ്പിച്ചിട്ടുമുണ്ട്.

'എല്ലാ കഥയിലും ദുഷ്ടയായ മന്ത്രവാദിനിയോ രണ്ടാനമ്മയോ ഉണ്ടാവും. എന്റെ കഥയിലെ ആൾ ഇപ്പോൾ എത്തി. കബീർ ബേഡി പർവീൺ ദുസഞ്ജിനെ വിവാഹം ചെയ്തു' എന്ന് പൂജ ബേഡി ട്വീറ്റ് ചെയ്തു. വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ വന്ന ട്വീറ്റ് അന്നേറെ ചർച്ചയായി. കബീർ ബേഡിക്കും പർവീണിനും നേരെ വ്യാപക വിമർശനവും വന്നു. പിന്നാലെ പൂജ ബേഡി ട്വീറ്റ് നീക്കം ചെയ്തു. പിതാവിനെക്കുറിച്ചുള്ള ട്വീറ്റ് ഡിലീറ്റ് ചെയ്തു. അദ്ദേഹത്തിന് ആശംസകൾ എന്ന് മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കുകയും ചെയ്തു.
വിഷയത്തിൽ കബീർ ബേഡിയും ഉടനെ പ്രതികരിച്ചു. 'ഞങ്ങൾ വിവാഹിതരായതിന് തൊട്ടുപിന്നാലെ മകൾ പൂജ നടത്തിയ വിഷലിപ്തമായ പരാമർശത്തിൽ കടുത്ത നിരാശയുണ്ട്. മോശം പെരുമാറ്റത്തിന് ഒഴികഴിവില്ല,' എന്ന് നടൻ ട്വീറ്റ് ചെയ്തു.
ഈ സംഭവത്തിന് ശേഷം പിതാവും മകളും തമ്മിൽ അകന്നു. കുറേനാൾ ഇരുവരും പരസ്പരം സംസാരിച്ചുമില്ല. മരിച്ചു പോയ തന്റെ അമ്മ പ്രെമിതയുടെ വീട്ടിൽ നിന്നും ഇറങ്ങാൻ പൂജ പിതാവിനോട് ആവശ്യപ്പെട്ടതായും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
പിന്നീട് നാളുകൾക്ക് ശേഷം പൂജയുടെ മകൾ അലയയാണ് ഇവർക്കിടയിലെ പ്രശ്നം പരിഹരിച്ചത്. 2020 ലാണ് പ്രശ്നങ്ങൾ അവസാനിച്ചത്. തന്റെ പിറന്നാൾ ആഘോഷത്തിന് കബീർ ബേഡിയെും പർവീണിനെയും അലയ ക്ഷണിക്കുകയായിരുന്നു. പൂജ ബേഡിയുടെ അമ്മ പ്രൊമിത ബേഡി 1998 ലാണ് മരണപ്പെടുന്നത്. 'ടൈം പാസ്' എന്ന പേരിൽ പുറത്തിറങ്ങിയ ഇവരുടെ ഓർമ്മക്കുറിപ്പുകളുടെ പുസ്തകം വലിയ തോതിൽ ചർച്ചയായിരുന്നു.


Click it and Unblock the Notifications