പിതാവ് ഭാര്യയെ ഉപേക്ഷിക്കാതെ രണ്ടാമതും കെട്ടി; മകനും അതിന് ശ്രമിച്ചു, സണ്ണി ഡിയോളിന്റെ പ്രണയകഥ വീണ്ടും വൈറല്‍

മുതിര്‍ന്ന നടന്‍ ധര്‍മേന്ദ്രയുടെ മകന്‍ എന്നതിലുപരി ഒരു കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്ന സൂപ്പര്‍ നായകനാണ് സണ്ണി ഡിയോള്‍. ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യയിലുള്ള മകനാണ് സണ്ണി. നടനായും സംവിധായകനായും നിര്‍മാതാവുമൊക്കെയായി സണ്ണി ഡിയോള്‍ തന്റെ കരിയറില്‍ ഒത്തിരി നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു.

അങ്ങനെ നായകനായി തിളങ്ങി നിന്ന കാലത്ത് സണ്ണിയുടെ ജീവിതത്തിലൂടെ പല നടിമാരും കടന്ന് പോയിട്ടുണ്ട്. അതിലൊരാള്‍ നടി അമൃത സിംഗാണ്. സെയിഫ് അലി ഖാനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് അമൃതയും സണ്ണിയും ഇഷ്ടത്തിലായിരുന്നു. ന്നാല്‍ ലണ്ടന്‍ക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞതോടെ സണ്ണിയും അമൃതയും തമ്മിലുള്ള പ്രണയകഥ അവസാനിച്ചു.

ഡിംപിള്‍ കപാഡിയയുമായി സണ്ണി പ്രണയത്തിലായെന്ന തരത്തിലുള്ള കഥകളെത്തുന്നത്

അമൃതയ്ക്ക് ശേഷമാണ് നടി ഡിംപിള്‍ കപാഡിയയുമായി സണ്ണി പ്രണയത്തിലായെന്ന തരത്തിലുള്ള കഥകളെത്തുന്നത്. വര്‍ഷമെത്ര കഴിഞ്ഞാലും ഈ കഥകളൊക്കെ ഇപ്പോഴും പ്രചരിക്കുകയാണെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. അത്തരത്തില്‍ ഡിംപിളുമായി സണ്ണി ഡിയോളിനുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും അവരുടെ ബന്ധത്തെ പറ്റിയുമൊക്കയുള്ള കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

ഡിംപിള്‍ നടന്‍ രാജേഷ് ഖന്നെയും വിവാഹം കഴിച്ചു

ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഭാഗ്യ ജോഡികളായിരുന്നു ഡിംപിള്‍ കപാഡിയയും സണ്ണി ഡിയോളും. മന്‍സില്‍ മന്‍സില്‍, ആഗ് ക ഗോല, നര്‍സിംഹ, തുടങ്ങി നിരവധി സിനിമകളിലാണ് ഇരുവരും ഒരുമിച്ചത്. സിനിമയിലെ കെമിസ്ട്രി വ്യക്തി ജീവിതത്തിലും ഉണ്ടായിരുന്നു. ഇതിനിടെ സണ്ണി ലണ്ടന്‍ക്കാരിയായ പൂജ എന്ന യുവതിയെയും ഡിംപിള്‍ നടന്‍ രാജേഷ് ഖന്നെയും വിവാഹം കഴിച്ചു. രണ്ടാളും കുടുംബമായെങ്കിലും പിന്നെയും പ്രണയിക്കുന്നുണ്ടെന്ന തരത്തിലും കഥകള്‍ മാഗസിനുകളില്‍ വന്നു.

നിയമപരമായി വിവാഹിതരായതിന് ശേഷം ഡിംപിള്‍ രാജേഷ് ഖന്നയുമായി വേര്‍പിരിയുകയായിരുന്നു

നിയമപരമായി വിവാഹിതരായതിന് ശേഷം ഡിംപിള്‍ രാജേഷ് ഖന്നയുമായി വേര്‍പിരിയുകയായിരുന്നു. ഇതിനിടയില്‍ സണ്ണിയും ഡിംപിളും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് നടന്റെ മുന്‍കാമുകിയും നടിയുമായ അമൃത സിംഗ് പറഞ്ഞതും വലിയ രീതിയില്‍ ചര്‍ച്ചയായി. ഡിംപിളിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും അവള്‍ക്ക് ആവശ്യമുളളപ്പോഴൊക്കെ അദ്ദേഹം കൂടെ തന്നെ ഉണ്ടെന്നും ഇതുവരെയുള്ള ജീവിതത്തില്‍ അവര്‍ സന്തോഷത്തിലാണെന്നുമൊക്കെയാണ് അമൃത അന്ന് പറഞ്ഞത്.

രാജേഷുമായി അകന്നതിന് ശേഷം ഡിംപിളിന് എല്ലാമെല്ലാമായി സണ്ണി കൂടെ നിന്നിരുന്നു

രാജേഷുമായി അകന്നതിന് ശേഷം ഡിംപിളിന് എല്ലാമെല്ലാമായി സണ്ണി കൂടെ നിന്നിരുന്നു. ഇതോടെ നടിയുടെ മക്കളായ ട്വിങ്കിള്‍ ഖന്നയും റിങ്കേ ഖന്നയും സണ്ണിയെ 'ഛോട്ടാ പാപ്പാ' എന്ന് വിളിച്ച് തുടങ്ങി. 2009 ല്‍ ഡിംപിളിന്റെ സഹോദരി സിംപിള്‍ കപാഡിയ മരിച്ചപ്പോഴും നടിയുടെ കൂടെ എല്ലാത്തിനും മുന്നില്‍ നിന്നത് സണ്ണിയായിരുന്നു.

ഇതോടെ ഡിംപിളും സണ്ണിയും രഹസ്യമായി വിവാഹിതരായെന്ന തരത്തിലുള്ള വാര്‍ത്തകളും വന്നു. സുഹൃത്തുക്കളുമായിട്ടുള്ള പാര്‍ട്ടികൡും മറ്റ് പരിപാടികളിലുമൊക്കെ ഡിംപിളിനെ ഭാര്യയെ പോലെയാണ് സണ്ണി പരിഗണിച്ചത്. അങ്ങനൊരു പദവി നല്‍കിയെന്നുമാണ് വിവരം.

ഡിംപിളിനെ വിവാഹം കഴിക്കാനായി ഭാര്യ പൂജയെ ഒഴിവാക്കാനും നടന്‍ ശ്രമിച്ചു

ഡിംപിളിനെ വിവാഹം കഴിക്കാനായി ഭാര്യ പൂജയെ ഒഴിവാക്കാനും നടന്‍ ശ്രമിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച പൂജ മക്കളെയും കൊണ്ട് ഇറങ്ങി പോവുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ നടന്‍ പ്രതിസന്ധിയിലായി. എന്നിരുന്നാലും ഡിംപിളുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാന്‍ മാത്രം അദ്ദേഹം ശ്രമിച്ചില്ല.

രഹസ്യമായി ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാമെന്നാണ് താരങ്ങള്‍ തീരുമാനിച്ചത്. ഇതോടെ താരങ്ങളെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അവസാനിച്ചെങ്കിലും ബോളിവുഡില്‍ ഇതൊരു കുശുകുശുപ്പിന് കാരണമായി. വര്‍ഷമൊത്തിരി കഴിഞ്ഞിട്ടും സണ്ണിയും ഡിംപിളും ഒരുമിച്ച് വന്നപ്പോഴൊക്കെ ഈ കഥകളാണ് വീണ്ടും പ്രചരിച്ചത്.

Read more about: sunny deol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X