'പ്രീതിയുമായി എനിക്ക് ബന്ധമുണ്ടായി'; സൽമാന്റെ പേരിൽ ശബ്ദരേഖ; ഐശ്വര്യയോട് പറഞ്ഞതോ?

ബോളിവുഡിൽ ഇന്നും ചർച്ചയാകുന്ന വിഷയമാണ് ഐശ്വര്യ റായും സൽമാൻ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയവും ബ്രേക്കപ്പും. രണ്ട് പേരുടെയും താരമൂല്യമാണ് ഇന്നും ഇക്കാര്യം ചർച്ചയാകുന്നതിന് പ്രധാന കാരണം. 1997 ലാണ് ഐശ്വര്യയും സൽമാനും പ്രണയത്തിലാവുന്നത്. സഞ്ജയ് ലീല ബൻസാലി ചിത്രമായ ഹം ദിൽ കെ ചുകെ സനം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇരുവരുടെയും പ്രണയം പൂത്തുലഞ്ഞു. ഐശ്വര്യയുടെ സൗന്ദര്യത്തിൽ മയങ്ങിയ സൽമാൻ ​നടിയുമായി കടുത്ത പ്രണയത്തിലായി. സൽമാന്റെ കുടുംബവും ഈ ബന്ധത്തെ പിന്തുണച്ചു.

എന്നാൽ ഐശ്വര്യയുടെ വീട്ടുകാർ മകളെ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സൽമാന്റെ ജീവിത രീതികളെക്കുറിച്ച് ഇവർക്കറിയാം. മകളുടെ ഭാവിയെ ഈ ബന്ധം ബാധിക്കുമെന്ന് മാതാപിതാക്കൾ മുൻകൂട്ടി കണ്ടു. എന്നാൽ ഐശ്വര്യ സൽമാനെ വിട്ട് പോകാൻ തയ്യാറായില്ല. ഒരു ഘ‌ട്ടത്തിൽ മാതാപിതാക്കൾ മുൻകൂട്ടി കണ്ടത് തന്നെ സംഭവിച്ചു.

Aishwarya Rai  Salman Khan

സൽമാൻ ഐശ്വര്യയെ ശല്യപ്പെടുത്തുന്ന കാമുകനായി. സൽമാന്റെ ശല്യമുണ്ടാകുമെന്ന് ഭയന്ന് പല ബോളിവുഡ് സിനിമകളിൽ നിന്നും ഐശ്വര്യയെ മാറ്റി നിർത്തി. ഒപ്പം അഭിനയിക്കുന്നവർക്കൊപ്പം ഐശ്വര്യ അടുക്കുന്നുണ്ടെന്ന് സൽമാൻ സംശയിച്ചു. മദ്യപിച്ച് ബഹളം വെച്ചു. ശല്യം സഹിക്കാൻ പറ്റാതായോടെ ഐശ്വര്യ സൽമാനുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും അക്കാലത്ത് ബോളിവുഡിൽ വന്നു.

അക്കാലത്ത് സൽമാനും ഐശ്വര്യയും തമ്മിലുള്ള ഒരു ഫോൺ സംഭാഷണമെന്ന പേരിൽ ഒരു ശബ്ദരേഖ ലീക്കായി. അന്ന് നടൻ നടത്തിയ ഒരു പരാമർശം പലരെയും ഞെ‌ട്ടിച്ചു. ഐശ്വര്യയെ സൽമാൻ ചീത്ത വിളിക്കുന്നുണ്ട്. ചോരി ടോരി ചുപ്കെ ചുപ്കെ എന്ന എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെ നടി പ്രീതി സിന്റയുമായി തനിക്ക് ബന്ധമുണ്ടായെന്ന് സൽമാൻ പറയുന്നത് ഈ ശബ്ദരേഖയിലുണ്ട്. അന്ന് ഈ ശബ്ദരേഖ വിവാദമായി. ശബ്ദരേഖ വ്യാജമാണെന്ന വാദവും ഉയർന്നു.

Aishwarya Rai  Salman Khan

ഇതിനിടെ പ്രീതി സിന്റെ കാമുകൻ നെസ് വാദിയയുമായി പിരിഞ്ഞു. ഇതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ പിന്നീട് നൽകിയ അഭിമുഖത്തിൽ പ്രീതി ഇക്കാര്യത്തിൽ വിശദീകരണം നൽകി. സൽമാൻ എന്റെ അടുത്ത സുഹൃത്താണ്. വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം. ഞങ്ങൾ എപ്പോഴും പരസ്പരം പിന്തുണച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും സൗഹൃദത്തിനപ്പുറം ഒന്നും തങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ലെന്ന് പ്രീതി സിന്റെ അന്ന് വ്യക്തമാക്കി.

ഈ ശബ്ദരേഖ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് വിവാദങ്ങൾ അവസാനിച്ചത്. പഴയതെല്ലാം മറന്ന് ഐശ്വര്യ 2007 ൽ അഭിഷേക് ബച്ചനൊപ്പം പുതിയൊരു ജീവിതം ആരംഭിച്ചു. ആരാധ്യ ബച്ചൻ എന്ന മകളും ദമ്പതികൾക്ക് പിറന്നു. മറുവശത്ത് സൽമാൻ ഖാൻ ഇന്നും അവിവാഹിതനായി തുടരുന്നു. ഐശ്വര്യക്ക് ശേഷവും പ്രണയ ബന്ധങ്ങൾ ഉണ്ടായെങ്കിലും ഇവയൊന്നും അധിക കാലം നീണ്ട് നിന്നില്ല. കരിയറിലെ തിരക്കുകളിലാണ് നടനിപ്പോൾ.

Read more about: aishwarya rai salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X