For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരീനയുമായുള്ള സൗഹൃദം തകരാന്‍ കാരണമായത് ആ പ്രണയമാണോ? ആരാധകരുടെ സംശയത്തിന് മറുപടി പറഞ്ഞ് പ്രിയങ്ക

  |

  ബോളിവുഡ് സുന്ദരിമാരായ പലരും പരസ്പരം സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. സിനിമയിലും സിനിമയ്ക്ക് പുറത്തും കുടുംബങ്ങളുമായി അടുപ്പമുള്ളവരുണ്ട്. അതുപോലെ ഒന്നിച്ച് അഭിനയിച്ചിട്ട് പോലും പരിചയമില്ലാത്തത് പോലെ പെരുമാറുന്നവരുമൊക്കെയുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ നടിമാരായ പ്രിയങ്ക ചോപ്രയും കരീന കപൂറും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പല ചര്‍ച്ചകളും നടന്നിട്ടുണ്ട്.

  മെലിഞ്ഞ് ഉണങ്ങി പോയത് പോലെ ആയല്ലോ, ദിലീപിൻ്റെ നായികയായി തിളങ്ങിയ നടി വേദികയുടെ കിടിലൻ ഫോട്ടോസ് കണ്ട് ആരാധകർ ചോദിക്കുന്നു

  ഐത്രാസ്, ഡോണ്‍ എന്നീ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയായിരുന്നു കരീനയും പ്രിയങ്കയും തമ്മില്‍ സൗഹൃദത്തിലാവുന്നത്. എന്നാല്‍ പിന്നീട് ഇരുവരും തമ്മിലുള്ള അടുപ്പത്തിന് വിള്ളലുണ്ടായി. രണ്ടാള്‍ക്കുമിടയിലേക്ക് നടന്‍ ഷാഹിദ് കപൂര്‍ കടന്ന് വന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഷാഹിദ് കപൂറും കരീന കപൂറുമാണ് ആദ്യം പ്രണയത്തിലാവുന്നത്. ഏറെ കാലം നീണ്ട പ്രണയമായിരുന്നെങ്കിലും ഇരുവരും വേര്‍പിരിഞ്ഞു.

  kareena-priya

  കരീനയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് ഷാഹിദ് പ്രിയങ്ക ചോപ്രയുമായി ഇഷ്ടത്തിലാവുന്നത്. ഇതോടെ നടിമാര്‍ തമ്മില്‍ ചെറിയ പിണക്കം ആരംഭിച്ചു. ഇതിനെ കുറിച്ച് രണ്ട് പേരും തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും കോഫി വിത് കരണ്‍ ഷോ യില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ പുറംലോകത്തിന് കൊടുത്തിരുന്നു. ഇപ്പോഴിതാ കരീനയുമായി യാതൊരു പിണക്കവും തനിക്കില്ലെന്ന് തുറന്ന് പറഞ്ഞ പ്രിയങ്ക ചോപ്രയുടെ വാക്കുകളാണ് വൈറലാവുന്നത്.

  വിവാഹശേഷം ഞാനും മനുവും കൂടി എടുത്ത തീരുമാനമാണ്; വിശേഷ ദിവസങ്ങളെ കുറിച്ച് പറഞ്ഞ് ബീന ആന്റണി

  'കരീന കപൂറും ഞാനും ഒരിക്കലും നല്ല സുഹൃത്തുക്കള്‍ ആയിട്ടില്ലെന്നാണ് സൂമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ പ്രിയങ്ക ചോപ്ര പറയുന്നത്. ഞങ്ങള്‍ ഹാങ് ഔട്ട് ചെയ്യാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഒത്തിരി പൊതുസുഹൃത്തുക്കളുമുണ്ട്. അവര്‍ക്കൊപ്പം സംസാരിക്കുന്ന സമയത്താണ് കരീനയും ഞാനും തമ്മില്‍ ഒത്തിരി കാര്യങ്ങള്‍ സംസാരിച്ചിട്ടുള്ളത്. ഞങ്ങളൊരു അവധിക്കാലത്തും ഒരുമിച്ചായിരുന്നു. അത്ര മാത്രമേയുള്ളു.

  ആക്ഷന്‍ പ്രെം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ ഓണത്തിന് സിനിമകളെത്തുന്നു; പുതുമയുള്ള സിനിമകള്‍ക്കായി കാത്തിരിക്കാം

  ഞങ്ങളൊരുമിച്ച് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് ഞാന്‍ ഓര്‍മ്മിക്കുന്നത്. അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടാവുന്നത്. പക്ഷേ ഞാന്‍ കരുതുന്നത് കരീന അവളുടെ ജീവിതത്തില്‍ വലിയ തിരക്കിലായിരുന്നു എന്നാണ്. അതുപോലെ ഞാനും എന്റെ ജീവിതത്തില്‍ തിരക്കിലായിരുന്നു. എന്നിരുന്നാലും ഞങ്ങള്‍ക്കിടയില്‍ മോശമായിട്ടുള്ള ഒരു കാര്യവും ഇല്ലെന്ന് കൂടി നടി വ്യക്തമാക്കിയിരിക്കുകയാണ്്. ഞങ്ങള്‍ സാധാരണ പെണ്‍കുട്ടികളെ പോലെ ചിരിക്കുകയും നേരമ്പോക്ക് പറയുകയുമൊക്കെ ചെയ്യും. പക്ഷേ പ്രൊഫഷണലി ഞങ്ങള്‍ തിരക്കിലാണ്. പിന്നെ ഒരു സഹതാരം ആയത് കൊണ്ട് എപ്പോഴും നല്ലൊരു സുഹൃത്തായിരിക്കണമെന്ന് താന്‍ വിചാരിക്കുന്നില്ലെന്നും പ്രിയങ്ക പറയുന്നു.

  ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പ്രണയിക്കാമോ? പ്രേക്ഷകർ പോലും കാണാത്ത പ്രണയനിമിഷത്തെ കുറിച്ച് പേളിയും ശ്രീനിയും

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അമേരിക്കൻ ഗായകനായ നിക് ജോൺസിനെ വിവാഹം കഴിച്ചതോടെ പ്രിയങ്ക ചോപ്ര വിദേശത്ത് താമസിക്കുകയാണ്. ഹോളിവുഡ് സിനിമകളിലൊക്കെയാണ് കൂടുതലായും നടി ശ്രദ്ധിക്കുന്നത്. ഇടക്കാലത്ത് ഇരുവരും തമ്മിൽ വേർപിരിഞ്ഞതായും റിപ്പോർട്ടുകൾ വന്നെങ്കിലും പ്രിയതമനൊപ്പമുള്ള പ്രണയ നിമിഷങ്ങൾ നടി തന്നെ പങ്കുവെക്കുമായിരുന്നു.

  രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ചതിൻ്റെ സന്തോഷത്തിലാണ് നടി കരീന കപൂർ. ഈ വർഷത്തിൻ്റെ തുടക്കത്തിലായിരുന്നു കരീന സെയിഫ് ദന്പതിമാർക്ക് രണ്ടാമതും ഒരു ആൺകുഞ്ഞ് ജനിക്കുന്നത്. മകന് ജഹാംഗീർ അലി ഖാൻ എന്ന് പേരിട്ടതായിട്ടാണ് അറിയുന്നത്. ജനിച്ചത് മുതൽ കുഞ്ഞിൻ്റെ ഫോട്ടോ പുറത്ത് വിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ചിത്രം സോഷ്യൽ മീഡിയ പേജുകളിൽ ലീക്കായി.

  English summary
  When Priyanka Chopra And Shahid Kapoor Relationship Affected Priyanka-Kareena Friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X