കഴിഞ്ഞതൊന്നും മറന്നിട്ടില്ല; വിവാഹത്തിന് ക്ഷണിച്ചില്ലല്ലോയെന്ന് ചോദിച്ച കരണിന് ലഭിച്ച മറുപടി

ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം ലഭിക്കുന്ന സിനിമാ മേഖലയാണ് ബോളിവുഡ്. സിനിമാ താരങ്ങൾ തമ്മിലുള്ള തർക്കം, ​ഗോസിപ്പുകൾ, പ്രണയം തുടങ്ങി പല വിഷയങ്ങൾ വാർത്തയാവാറുണ്ട്. ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈവരിച്ച പ്രിയങ്ക ചോപ്രയ്ക്കും ഇതിൽ നിന്ന് മാറി നിൽക്കാൻ കഴി‍ഞ്ഞിട്ടില്ല. ഹിന്ദി സിനിമാ രം​ഗത്ത് നിന്നും അമേരിക്കയിലേക്കുള്ള പ്രിയങ്കയുടെ കൂട് മാറ്റം പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയാവാറുണ്ട്.

മെച്ചപ്പെട്ട അവസരങ്ങൾക്കായാണ് ഹോളിവുഡിലേക്ക് പോയതെന്ന് നടി നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതിന് പിന്നിലെ കാരണം നടി തന്നെ അടുത്തിടെ തുറന്ന് പറഞ്ഞു. ബോളിവുഡിൽ തന്നെ ഒതുക്കാനുള്ള ശ്രമം നടന്നിരുന്നെന്നാണ് നടി സൂചിപ്പിച്ചത്. ആരുടെയും പേര് നടി എടുത്ത് പറഞ്ഞിരുന്നില്ല. എന്നിരുന്നാലും ബി ടൗണിലെ വമ്പൻമാരുമായി ഒരു കാലത്ത് അത്ര സ്വരച്ചേർച്ചയിൽ അല്ലായിരുന്നു പ്രിയങ്ക.

Priyanka Chopra

പ്രിയങ്ക ചോപ്രയുടെ ഒരു വീഡിയോയാണ് ഇക്കാര്യങ്ങളിലേക്ക് വീണ്ടും ശ്രദ്ധ കൊണ്ടു വന്നിരിക്കുന്നത്. കോഫി വിത്ത് കരണിന്റെ എട്ടാം സീസണിൽ അതിഥിയായെത്തിയായിരുന്നു പ്രിയങ്ക ചോപ്ര. കരീന കപൂറായിരുന്നു ഒപ്പം വന്ന മറ്റൊരു അതിഥി. അവതാരകനായ കരൺ ജോഹർ രണ്ട് പേരോടും വിശേഷങ്ങൾ ചോദിക്കവെ പ്രിയങ്കയുടെ വിവാഹക്കാര്യം ചർച്ചയായി.

വിവാഹത്തിന് ഞങ്ങളിൽ ആരെയും ക്ഷണിച്ചില്ലല്ലോ എന്ന് കരൺ ചോദിച്ചു. ഇതിന് ആദ്യം ചിരിച്ച പ്രിയങ്ക താങ്കളുടെ പല കാര്യങ്ങൾക്കും എന്നെയും ക്ഷണിച്ചിരുന്നില്ലെന്ന് മറുപടി നൽകി.

പക്ഷെ എന്റെ ജീവിതത്തിൽ അത്രയും പ്രധാനപ്പെട്ട കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്ന് കരണും പറഞ്ഞു. പ്രിയങ്ക കരണിന് നൽകിയ മറുപടി മുന വെച്ചതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇന്ന് സൗഹൃദത്തിലാണെങ്കിലും പ്രിയങ്കയുമായി മുമ്പ് കരൺ അത്ര സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. ബി ടൗൺ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഷാരൂഖ്-പ്രിയങ്ക പ്രണയ ​ഗോസിപ്പായിരുന്നു ഇതിന് കാരണം.

Priyanka Chopra, Karan Johar

ഷാരൂഖും ഭാര്യ ​ഗൗരി ഖാനുമായി അടുത്ത സൗഹൃദമാണ് കരൺ ജോഹറിനുള്ളത്. പ്രിയങ്ക ഷാരൂഖുമായി അടുത്തത് കരണിനെയും ചൊടിപ്പിച്ചത്രെ. സുഹൃത്തിന്റെ കുടുംബം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പ്രിയങ്കയ്ക്കെതിരെ ചില കരുനീക്കങ്ങളും കരൺ നടത്തിയെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ​ഗൗരി ഖാനും പ്രിയങ്കയും ഒരു കാലത്ത് സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും അകന്നു. ഷാരൂഖും പ്രിയങ്ക ചോപ്രയും ഒരുമിച്ച് അഭിനയിച്ചിട്ട് വർഷങ്ങളായി.

പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കരുതെന്ന് ഷാരൂഖിനോട് ​ഗൗരി ആവശ്യപ്പെട്ടത്രെ. കരിയറിന്റെ ഒരു ഘട്ടത്തിൽ പ്രിയങ്കയ്ക്ക് ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. ഇതിന് കാരണം ഈ പ്രശ്നങ്ങളാണെന്നാണ് വിവരം. മാനേജരുടെ ഉപദേശ പ്രകാരമാണ് ഹോളിവുഡിലേക്ക് നടി ശ്രദ്ധ കൊടുക്കുന്നത്. മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ പ്രിയങ്കയെ തേടി പിന്നീട് ക്വാണ്ടിക്കോ എന്ന അമേരിക്കൻ സീരീസെത്തി.

സീരീസ് ഹിറ്റായതോടെ കരിയറിൽ പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. കരിയറിനൊപ്പം സ്വന്തം ജീവിതവും നടി അമേരിക്കയിൽ കെട്ടിപ്പടുത്തു. പോപ് ഗായകനായ നിക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം ചെയ്ത്. 2018 ലായിരുന്നു വിവാഹം. മാലതി മേരി ചോപ്ര ജോനാസ് എന്ന മകളും ഇരുവർക്കും പിറന്നു.

ബോളിവുഡിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടിയുടെ ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. ജീ ലേ സര എന്ന സിനിമ പ്രഖ്യാപിച്ചിട്ട് നാളേറെയായെങ്കിലും സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. നടി അഭിനയിച്ച സിതാഡെൽ എന്ന സീരിസ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. സീരിസിലെ ആക്ഷൻ രം​ഗങ്ങൾ ശ്രദ്ധ നേടി.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X