വിവാഹനിശ്ചയം രഹസ്യമായി നടത്തി! മോതിരം ഒളിപ്പിച്ച് പിടിച്ച് പ്രിയങ്ക ചോപ്രയുടെ വീഡിയോ വൈറലാവുന്നു

ലോകസുന്ദരി പട്ടം നേടിയ ബോളിവുഡ് നായികമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയില്‍ നിന്നും ഹോളിവുഡിലും സജീവ സാന്നിധ്യമായി മാറിയ പ്രിയങ്ക അമേരിക്കന്‍ ഗായകന്‍ നിക് ജോണ്‍സിനെയായിരുന്നു വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹത്തിന് ഏറെ മുന്‍പ് തന്നെ താരങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു.

ഇപ്പോഴിതാ പ്രിയങ്കയുടെ പഴയൊരു വീഡിയോ വൈറലാവുകയാണ്. ഇന്ത്യയില്‍ ഏതോ പരിപാടിയ്ക്കായി വന്ന പ്രിയങ്ക ചോപ്ര പരിവാരങ്ങള്‍ക്കിടയിലൂടെ നടന്ന് വന്ന് കാറില്‍ കയറുന്ന രംഗം മാത്രമേ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. എന്നാല്‍ ആരും കാണാത്ത മറ്റൊരു കാര്യം കൂടി പാപ്പരാസികള്‍ കണ്ടുപിടിച്ചാണ് ഇപ്പോള്‍ പുറത്ത് വന്നത്.

priyanka-chopra

കാറിലേക്ക് കയറാന്‍ നടന്ന് വരുന്നതിനിടെയാണ് പ്രിയങ്ക ക്യാമറകളുമായി മീഡിയക്കാരും ആരാധകരും നില്‍ക്കുന്നത് കാണുന്നത്. ഉടനെ കൈയിലുണ്ടായിരുന്ന മോതിരം വലിച്ചൂരി എടുക്കുകയും പാന്റിന്റെ കീശയിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. അത് നടിയുടെ വിവാഹനിശ്ചയത്തിന്റെ മോതിരമായിരുന്നുവെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

2008 ലായിരുന്നു വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ഈ സമയങ്ങളില്‍ നിക് ജോന്‍സുമായിട്ടുള്ള പ്രണയത്തെ കുറിച്ച് പ്രിയങ്ക കൂടുതലായിട്ടൊന്നും വെളിപ്പെടുത്തിയിരുന്നില്ല. വിവാഹനിശ്ചയമൊക്കെ കഴിഞ്ഞതിന് ശേഷമായിരുന്നു വിവാഹത്തെ കുറിച്ച് താരങ്ങള്‍ പുറംലോകത്തെ അറിയിച്ചതെന്നാണ് ഈ വീഡിയോയിലൂടെ വ്യക്തമാവുന്നത്.

priyanka-chopra

2018 ല്‍ തന്നെ നിക്കും പ്രിയങ്കയും വിവാഹിതരായിരുന്നു. 2018 ഡിസംബര്‍ 1, 2 തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു പ്രിയങ്ക-നിക്ക് വിവാഹം നടന്നത്. നിക്കിന്റെ കുടുംബാംഗങ്ങളെല്ലാം ഇന്ത്യയിലെത്തി ഇവിടുത്തെ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകളെല്ലാം നടത്തിയിരുന്നത്.

ഇപ്പോള്‍ നിക്കിനൊപ്പം വിദേശത്ത് കഴിയുകയാണ് പ്രിയങ്ക. ഇരുവരും വിദേശത്ത് കഴിയുകയാണ്. നിക്കുമായിട്ടുള്ള വിവാഹത്തോടെ പ്രിയങ്കയ്ക്ക് പലവിധത്തിലുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. പ്രധാനമായും നിക്കിന്റെ പ്രായമായിരുന്നു പ്രശ്നം. പ്രിയങ്കയെക്കാള്‍ പത്ത് വയസ് കുറവാണ് നിക്കിന്. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് താരദമ്പതികള്‍ തന്നെ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X