For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിൻ്റെ ഭർത്താവിന് കിട്ടുന്നിടത്ത് നിന്നാണ് എനിക്കും കിട്ടിയത്; കരീന കപൂറും പ്രിയങ്കയും തമ്മിലെ വഴക്കിൻ്റെ കഥ

  |

  ബോളിവുഡ് സിനിമയിലെ രണ്ട് പ്രമുഖ താരങ്ങളാണ് പ്രിയങ്ക ചോപ്രയും കരീന കപൂറും. ഇരുവരും ഒരേ കാലഘട്ടത്തില്‍ തിളങ്ങി നിന്ന മുന്‍നിര നായികമാരാണ്. ഇപ്പോഴും സജീവമായി തുടരുകയും ചെയ്യുന്നു. രണ്ടാളും ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ച കാലത്ത് നല്ല സൗഹൃദത്തിലായിരുന്നു. എന്നാല്‍ ഒരു കാലത്ത് നടിമാര്‍ക്കിടയില്‍ വലിയ ഈഗോ ക്ലാഷ് ഉണ്ടായിട്ടുണ്ട്.

  പിന്നീട് കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന വിവാദ ചാറ്റ് ഷോയായ കോഫി വിത് കരണില്‍ നടിമാര്‍ രണ്ടാളും ഒന്നിച്ചെത്തി. താരങ്ങളോട് കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാണ് കരണ്‍ വിവാദത്തിലകടപ്പെടുന്നത്. സമാനമായ രീതിയില്‍ നടിമാരോടും അവര്‍ക്കിടയിലെ പ്രശ്‌നത്തിന് കാരണമായ സംഭവത്തെ കുറിച്ചും കരണ്‍ ചോദിച്ചു. അതിനവര്‍ നല്‍കിയ മറുപടിയിങ്ങനെയാണ്..

  കരീനയും പ്രിയങ്കയും ഇപ്പോള്‍ നല്ല സുഹൃത്തുക്കളെ പോലെയാണ് എന്നാല്‍ ദേശീയ അവാര്‍ഡ് ലഭിക്കാത്തതിന്റെ പേരില്‍ കരീന നടത്തിയ പ്രസ്താവനയാണ് നടിമാരുടെ പിണക്കത്തിന് കാരണമായി മാറിയത്. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് കരീന തന്റെ നിലാപാട് വ്യക്തമാക്കുന്നത്. ഇത് വൈറലായതോടെ കരീനയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രിയങ്കയുമെത്തി. ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളാവുകയും നടിമാര്‍ പിണങ്ങി പിരിയുകയും ചെയ്തു.

  Also Read: പ്രകൃതി പടങ്ങള്‍ ചെയ്യുന്നത് എന്തിനാണ്? മാസ് മസാല പടങ്ങള്‍ വന്നാലും ചെയ്യാമെന്ന് നടി ഗീതി സംഗീത

  ഫാഷന്‍ എന്ന സിനിമയിലൂടെയാണ് പ്രിയങ്ക ചോപ്ര മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. 2008 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. പ്രിയങ്കയ്ക്ക് അവാര്‍ഡ് കിട്ടിയതിന് പിന്നാലെ ദേശീയ പുരസ്‌കാരം തനിക്ക് കിട്ടണമെന്ന ആഗ്രഹമൊന്നുമില്ലെന്ന് പറഞ്ഞ് കരീന രംഗത്ത് വന്നു. പ്രേക്ഷകരുടെ പിന്തുണയും സ്‌നേഹവും മാത്രം മതി. അതില്‍ കൂടുതലായി ഒന്നും താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന കമന്റും നടി പറഞ്ഞു.

  Also Read: ആണുങ്ങളെ മാത്രമേ ഇതുവരെ ചുംബിച്ചിട്ടുള്ളു; സിനിമയില്‍ സ്ത്രീയുമായിട്ടുള്ള ചുംബന രംഗത്തെ കുറിച്ച് ജാനകി സുധീര്‍

  കരീനയുടെ വാക്കുകളിങ്ങനെയാണ്.. 'എനിക്ക് ദേശീയ പുരസ്‌കാരമൊന്നും വേണ്ട. ദേശീയ പുരസ്‌കാരം എന്നല്ല, അങ്ങനെയുള്ള ഒന്നിനോടും എനിക്ക് വലിയ താല്‍പര്യമില്ല. പ്രേക്ഷകര്‍ ഒരു തവണ പോയി എന്റെ സിനിമ കാണണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു. അത് മാത്രം എനിക്ക് മതിയാകും. എല്ലാവരും സിനിമ കണ്ടിട്ട് അത് നന്നായിട്ടുണ്ടെന്ന് പറയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും' കരീന പറഞ്ഞു.

  ഇതിനൊപ്പം 'പ്രിയങ്കയ്ക്ക് എവിടെ നിന്നാണ് അത്തരമൊരു അംഗീകാരം കിട്ടിയതെന്ന് ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയാണ്' എന്നും കരീന സൂചിപ്പിച്ചു.

  Also Read: സ്‌നേഹയെ തന്നെ കെട്ടണമെന്ന് തീരുമാനിച്ചത് അന്നേരമാണ്; അച്ഛനെ സമ്മതിപ്പിക്കാന്‍ 6 മാസമെടുത്തെന്ന് നടന്‍ പ്രസന്ന

  പരസ്യമായി പ്രിയങ്കയെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളാണ് കരീനയില്‍ നിന്നും വന്നത്. ഇതിനൊരു മറുപടി പറയന്‍ കരണ്‍ പ്രിയങ്കയോട് ആവശ്യപ്പെട്ടിരുന്നു. 'അവളുടെ ബോയ് ഫ്രണ്ടിന് ലഭിക്കുന്ന അതേ സ്ഥലത്ത് നിന്ന് തന്നെയാണ് എനിക്കും കിട്ടിയത്' എന്നാണ് പ്രിയങ്കയുടെ ചുട്ടമറുപടി.

  കരീനയുടെ ഭര്‍ത്താവും നടനുമായ സെയിഫ് അലി ഖാനെ കുറിച്ചും അദ്ദേഹത്തിന്റെ വിദേശ വിദ്യാഭ്യാസത്തെ കുറിച്ചും സൂചിപ്പിച്ച് കൊണ്ടാണ് പ്രിയങ്ക അത്തരമൊരു പരാമര്‍ശം നടത്തിയത്. മാത്രമല്ല ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ലെങ്കില്‍ അത് കിട്ടാത്ത മുന്തിരി പോലെ പുളിക്കുമെന്നും പ്രിയങ്ക കരീനയോടായി പറഞ്ഞു.

  Read more about: priyanka chopra kareena kapoor
  English summary
  When Priyanka Chopra Mocked Kareena Kapoor Khan Over National Award Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X