twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുൻ കാമുകിക്ക് മെസേജ് അയച്ച് നിക് ജോനാസ്; സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചു; പ്രിയങ്ക പ്രതികരിച്ചതിങ്ങനെ

    |

    ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം വരിച്ച താരമാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയിൽ മികച്ച നടിയായി അറിയപ്പെട്ട താരം ഹോളിലുഡിലെത്തിയപ്പോൾ ​ഗ്ലോബൽ സ്റ്റാർ ആയി മാറി. ഫാഷൻ ഷോകളും അന്താരാഷ്ട്ര പുരസ്കാര വേദികളിലും പ്രിയങ്ക തിളങ്ങി.ക്വാണ്ടികോ എന്ന അമേരിക്കൻ സീരീസിന് പുറമെ ബേ വാച്ച്, ഈസ് ഇന്റ് ഇറ്റ് റൊമാന്റിക്, മാട്രിക്സ് ദ റിസറക്ഷൻ തുടങ്ങി ഒരുപിടി ഹോളിവുഡ് സിനിമകളിലും നടി ഇതിനകം അഭിനയിച്ചു.

    ലോസ് ആഞ്ചലസിലാണ് ഇപ്പോൾ താമസിക്കുന്നത്

    2018 ൽ പോപ് ​ഗായകനായ നിക് ജോനാസുമായി വിവാഹിതയായ പ്രിയങ്ക ലോസ് ആഞ്ചലസിലാണ് ഇപ്പോൾ താമസിക്കുന്നത്. അടുത്തിടെ വാടക ​ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെയും ഇരുവരും സ്വീകരിച്ചു. മാലതി മേരി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ഇതുവരെയും കുഞ്ഞിന്റെ ഫോട്ടോ ഇവർ പുറത്തു വിട്ടിട്ടില്ല. കുഞ്ഞിന് ഒരു വയസ് പൂർ‌ത്തിയാവുമ്പോൾ ഫോട്ടോ പുറത്തു വിടുമെന്നാണ് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര അടുത്തിടെ വ്യക്തമാക്കിയത്.

     ഒരേ വേവ് ലെങ്തുള്ള സുഹൃത്താണ് മീര നന്ദൻ; രണ്ടീസം കൂടുമ്പോൾ വിളിച്ചില്ലെങ്കിൽ പിണങ്ങും, സൗഹൃദത്തെ പറ്റി ഉണ്ണി ഒരേ വേവ് ലെങ്തുള്ള സുഹൃത്താണ് മീര നന്ദൻ; രണ്ടീസം കൂടുമ്പോൾ വിളിച്ചില്ലെങ്കിൽ പിണങ്ങും, സൗഹൃദത്തെ പറ്റി ഉണ്ണി

    പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു

    പ്രിയങ്ക ചോപ്രയുടെയും നിക് ജോനാസിന്റെയും മുൻ കാല പ്രണയങ്ങളും മറ്റും ​ഗോസിപ്പ് കോളങ്ങളിൽ ഇപ്പോഴും വാർത്തയാണ്. ഇത്തരത്തിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു മുൻ കാമുകിക്ക് നിക് ജോനാസ് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. കരിയറിന്റെ തുടക്കകാലത്ത് നിക് ജോനാസിനൊപ്പം ഉയർന്നു കേട്ട പേരായിരുന്നു പോപ് ​ഗായ മിലി സിറസിന്റേത്. പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു.

    റിതു മന്ത്ര വിവാഹിതയായോ? ക്രിസ്ത്യൻ വിവാഹ വേഷത്തിൽ വരനൊപ്പം നില്‍ക്കുന്ന ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നുറിതു മന്ത്ര വിവാഹിതയായോ? ക്രിസ്ത്യൻ വിവാഹ വേഷത്തിൽ വരനൊപ്പം നില്‍ക്കുന്ന ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നു

    സ്ക്രീൻ ഷോട്ട് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു

    വർഷങ്ങൾക്കിപ്പുറം 2019 ൽ ജോനാസ് ബ്രദേഴ്സിന്റെ ടീഷർട്ട് ധരിച്ച് നിൽക്കുന്ന തന്റെ ഫോട്ടോ മിലി നിക് ജോനാസിനയച്ചു. നിക് ഇതിന് മറുപടിയും നൽകി. ഈ ത്രോബാക്ക് ഫോട്ടോകൾ ഫയർ ആണെന്നായിരുന്നു നിക്കിന്റെ മറുപടി. മിലി ഈ മറുപടിയുടെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.

    ചിത്രം വലിയ തോതിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇതിനിടെ ഈ ഫോട്ടോയ്ക്ക് താഴെ പ്രിയങ്ക ചോപ്രയും കമന്റ് ചെയ്തു. ഭർത്താവ് പറഞ്ഞത് ശരിയാണ്. ഈ പോസ്റ്റുകൾ ഫയർ ആണെന്നായിരുന്നു പ്രിയങ്കയുടെ കമന്റ്.

     'ആ വീഡിയോകൾ മാനിപുലേറ്റഡാണ്, വീട്ടിൽ തിരികെ വന്നപ്പോൾ അമ്മമാരെല്ലാം വന്ന് കെട്ടിപിടിച്ച് കരഞ്ഞു'; ബ്ലെസ്ലി! 'ആ വീഡിയോകൾ മാനിപുലേറ്റഡാണ്, വീട്ടിൽ തിരികെ വന്നപ്പോൾ അമ്മമാരെല്ലാം വന്ന് കെട്ടിപിടിച്ച് കരഞ്ഞു'; ബ്ലെസ്ലി!

    പ്രായ വ്യത്യാസം ബന്ധത്തെ ബാധിക്കില്ലെന്ന് ഇരുതാരങ്ങളും തെളിയിച്ചു

    2018 ഡിസംബറിലാണ് നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. ഇരുവരുടെയും പ്രായവ്യത്യാസം അന്ന് വലിയ തോതിൽ ചർച്ചയായിരുന്നു. വിവാഹിതനാവുന്ന സമയത്ത് നിക് ജോനാസിന് 26 വയസ്സായിരുന്നു പ്രായം. പ്രിയങ്ക ചോപ്രയ്ക്ക് 35 ഉം. പ്രായവ്യത്യാസം തങ്ങളുടെ ബന്ധത്തെ ബാധിക്കില്ലെന്ന് ഇരുതാരങ്ങളും തെളിയിച്ചു.

    നിക്കിന്റെ പ്രായക്കുറവ് മൂലം ഡേറ്റിം​ഗ് തുടങ്ങുന്ന സമയത്ത് താനത്ര ​ഗൗരവമായെടുത്തിരുന്നില്ലെന്ന് പ്രിയങ്ക നേരത്തെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ പക്വതയുള്ള, സ്വയം ബോധ്യമുള്ള യുവാവാണ് നിക്കെന്ന് മനസ്സിലായതോടെ പ്രണയം തുടങ്ങിയെന്നാണ് പ്രിയങ്ക പറഞ്ഞത്.

    Read more about: priyanka chopra nick jonas
    English summary
    when priyanka chopra reacts to miley cyrus' post about her ex lover nick jonas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X