'പ്രിയങ്ക ചോപ്രയുടെ പാന്റീസ് കാണണം'; സംവിധായകന്‍ പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞുകെണ്ടോടി: പ്രിയങ്ക ചോപ്ര

By Desk

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായി മാറിയ പ്രിയങ്ക ഇന്ന് ഹോളിവുഡിലും സാന്നിധ്യം അറിയിച്ച താരമാണ്. ലോകമെമ്പാടും ആരാധകരുണ്ട് പ്രിയങ്കയ്ക്ക്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോച്രാപ്ര. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടം സ്വന്തമാക്കുന്നത്.

ബോളിവുഡില്‍ വേരുകളൊന്നുമില്ലാതെയാണ് പ്രിയങ്ക കടന്നു വരുന്നത്. അതുകൊണ്ട് തന്നെ തന്റെ കരിയറില്‍ പലവട്ടം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് പ്രിയങ്കയ്ക്ക്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തിലുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുന്ന പ്രിയങ്കയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. തന്റെ പത്തൊമ്പതാം വയസിലുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്.

Priyanka Chopra

പ്രിയങ്ക അന്ന് തുടക്കക്കാരിയാണ്. ചിത്രത്തില്‍ ഒു എസ്‌കോര്‍ട്ടിന്റെ വേഷമാണ് പ്രിയങ്കയുടേത്. ചിത്രത്തിലെ ഒരു പാട്ട് രംഗത്തില്‍ പ്രിയങ്ക നായകനെ വശീകരിക്കുന്നതാണ് ചിത്രീകരിക്കുന്നത്. താന്‍ വളരെയധികം എക്‌സൈറ്റഡ് ആയിരുന്നു എന്ന് പ്രിയങ്ക ഓര്‍ക്കുന്നുണ്ട്. തുടര്‍ന്ന് സംവിധായകന്‍ തന്റെ വസ്ത്രത്തെക്കുറിച്ച് സ്‌റ്റൈലിസ്റ്റിനോട് സംസാരിക്കുന്നു. എന്നാല്‍ പിന്നീട് നടന്നത് പ്രിയങ്കയെ ഞെട്ടിക്കുന്നതായിരുന്നു.

''ഞാന്‍ അദ്ദേഹത്തിന് പിന്നിലായി നില്‍ക്കുകയായിരുന്നു. അദ്ദേഹം കസേരില്‍ അധികാരഭാവത്തോടെ ഇരിക്കുന്നു. അദ്ദേഹം ഫോണ്‍ എടുത്തു. ആളുകള്‍ സിനിമ കാണാന്‍ വരുന്നത് ഇവളെ അടിവസ്ത്രത്തില്‍ കാണാനാണ്. അതിനാല്‍ വളരെ ചെറിയത് മതി. എനിക്ക് അവളുടെ അടിവസ്ത്രം കാണണം. മുമ്പില്‍ ഇരിക്കുന്നവര്‍ക്ക് ഇവളുടെ അടിവസ്ത്രം കാണാന്‍ സാധിക്കണം. അയാള്‍ നാല് തവണ അങ്ങനെ പറഞ്ഞു'' എന്നാണ് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തുന്നത്.

അത് കേട്ടതും പ്രിയങ്ക സെറ്റില്‍ നിന്നും വീട്ടിലേക്ക് തിരിച്ചു പോയി. തന്റെ അമ്മയോട് നടന്നത് പറഞ്ഞു കൊണ്ട് പൊട്ടിക്കരയുകയായിരുന്നു പ്രിയങ്ക. താന്‍ ആ സിനിമയില്‍ അഭിനയിക്കില്ലെന്നും പ്രിയങ്ക സംവിധായകനെ അറിയിച്ചു. അതിന് ശേഷം ഇതുവരേയും ആ സംവിധായകനൊപ്പം പ്രിയങ്ക സിനിമ ചെയ്തിട്ടുമില്ലെന്നാണ് താരം പറയുന്നത്. ഇത്തരത്തില്‍ പല അനുഭവങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. എന്നാല്‍ അതിനെയെല്ലാം മറികടന്ന് ബോളിവുഡിലെ സൂപ്പര്‍ നായികയാകാന്‍ പ്രിയങ്കയ്ക്ക് സാധിച്ചു.

Priyanka Chopra

ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം പ്രിയങ്ക തിരിച്ചുവരികയാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവ് ബോളിവുഡിലൂടെയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തെലുങ്കിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. മഹേഷ് ബാബു നായകനാകുന്ന, എസ്എസ് രാജമൗലി ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. ഈ ചിത്രത്തിലെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായും പ്രിയങ്ക ചോപ്ര മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം പ്രിയങ്ക ചോപ്രയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ദ സ്‌കൈ ഈസ് പിങ്ക് ആണ്. നേരത്തെ താരം ജീ ലേ സര എന്ന ചിത്രത്തിലൂടെ തിരികെ വരുമെന്നായിരുന്നു കരുതിയിരുന്നത്. ആലിയ ഭട്ടും കത്രീന കൈഫുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ പക്ഷെ ഉപേക്ഷിക്കുകയായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X