twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കള്ളു കുടിച്ച് സൂപ്പര്‍ താരത്തെ കുറിച്ച് വായില്‍ തോന്നിയത് പറഞ്ഞു; പ്രിയങ്ക ചോപ്രയുടെ മാനേജര്‍ക്ക് കിട്ടിയ പണി

    |

    ഏറ്റവുമധികം ആരാധകരുള്ള ബോളിവുഡ് നടനാണ് അക്ഷയ് കുമാര്‍. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ സൂപ്പര്‍താരം കൂടിയായ അക്ഷയിയ്ക്ക് പല പ്രതിസന്ധികളും നേരിടേണ്ടതായി വന്നിട്ടുണ്ട്. ആരാധകര്‍ സ്‌നേഹിക്കുകയും അതുപോലെ ഉപദ്രവിക്കുകയുമൊക്കെ ചെയ്തിട്ടുള്ളതിനെ കുറിച്ച് അദ്ദേഹം പല അഭിമുഖങ്ങളിലൂടെയും വെളിപ്പെടുത്തിയിട്ടും ഉണ്ട്. ഇപ്പോഴിതാ നടി പ്രിയങ്ക ചോപ്രയുടെ മുന്‍ മാനേജര്‍ അക്ഷയ് കുമാറിനോട് വളരെ മോശമായി പെരുമാറിയതിനെ കുറിച്ചുള്ള വിവരങ്ങളാണ് വീണ്ടും വൈറലാവുന്നത്.

    ജനിച്ച ഉടന്‍ തന്റെ മകളെ ആദ്യം കാണുന്നത് ദിലീപാണ്; കാവ്യയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ലാല്‍ ജോസ്ജനിച്ച ഉടന്‍ തന്റെ മകളെ ആദ്യം കാണുന്നത് ദിലീപാണ്; കാവ്യയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ലാല്‍ ജോസ്

    പ്രിയങ്ക ചോപ്രയുടെ മുന്‍ മാനേജറായിരുന്നു പ്രകാശ് ജാജു. വര്‍ഷങ്ങളോളം പ്രിയങ്കയുടെ കൂടെ തന്നെ ഉണ്ടായിരുന്ന ആളാണ് പ്രകാശ്. പ്രത്യേകിച്ച് അക്ഷയ് കുമാറിനൊപ്പം നടി അഭിനയിച്ച പല സിനിമകളുടെയും ലൊക്കേഷനിലും അല്ലാതെയുമായി പ്രകാശിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ബോക്‌സോഫീസില്‍ ഹിറ്റ് സിനിമകള്‍ നേടി എടുത്ത് അക്ഷയ് കുമാറും പ്രിയങ്കയും മികച്ച ജോഡികളായി മാറുകയും ചെയ്തിരുന്നു.

    എന്നാല്‍ അക്ഷയ് കുമാറിനെതിരെ പ്രകാശ് ജാജു പറഞ്ഞ ഞെട്ടിക്കുന്ന വെളിപ്പെടുത്തുകളാണ് വലിയ പശ്‌നങ്ങള്‍ക്ക് കാരണമായി മാറിയത്. 'അങ്ങേയറ്റം അത്യാഗ്രഹിയും സ്വാര്‍ഥതയുള്ള ആളുമാണ് അക്ഷയ് കുമാര്‍' എന്നാണ് പ്രകാശ് ഒരിക്കല്‍ പറഞ്ഞത്. ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പ് കുറഞ്ഞ സമയം കൊണ്ട് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.

    priyanka-chopra

    'ഞാനിപ്പോള്‍ നാല് പെഗ് കഴിച്ചിട്ട് ഇരിക്കുകയാണ്. അതുകൊണ്ട് കള്ളം പറയില്ല. ഈ മുപ്പത്തിയഞ്ച് വര്‍ഷത്തെ എന്റെ കരിയറില്‍ ഞാന്‍ കണ്ടെത്തിയ ഏറ്റവും സ്വാര്‍ഥനായ വ്യക്തി അക്ഷയ് കുമാര്‍ ആണ്. പണം എങ്ങനെ വാങ്ങുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം' എന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇത് മാത്രമല്ല അക്ഷയിയെ കുറിച്ച് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയതോടെ പ്രിയങ്ക ചോപ്രയും പ്രതിസന്ധിയിലായി.

    അനുപമ പരമേശ്വരന്റെ ലിപ് ലോക്; തെലുങ്ക് നാട്ടില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കി നടന്റെ കൂടെയുള്ള ദൃശ്യം പുറത്ത്അനുപമ പരമേശ്വരന്റെ ലിപ് ലോക്; തെലുങ്ക് നാട്ടില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കി നടന്റെ കൂടെയുള്ള ദൃശ്യം പുറത്ത്

    തന്റെ കരിയറിന്റെ കാര്യത്തില്‍ ഏറ്റവും പ്രൊഫഷണലായിട്ടുള്ള വ്യക്തി അക്ഷയ് കുമാര്‍ ആണെന്നാണ് പൊതുവേയുള്ള സംസാരം. ഒപ്പം കൂടുതല്‍ പ്രതിഫലവും അദ്ദേഹം സിനിമകള്‍ക്കായി വാങ്ങിക്കാറുണ്ട്. അദ്ദേഹത്തെ സ്വാര്‍ഥനെന്നും അത്യാഗ്രഹി എന്ന് വിളിക്കുന്നതും ഒരു തരത്തില്‍ ശപിക്കുന്നത് പോലെയാണ്. ഇങ്ങനൊരു പ്രസ്താവന വന്ന സമയത്ത് തന്നെ അക്ഷയുടെ ആരാധകര്‍ അദ്ദേഹത്തെ പ്രതിരോധത്തിലാക്കി കളഞ്ഞിരുന്നു. പല അത്യാവശ്യങ്ങളിലും അക്ഷയ് കുമാര്‍ സംഭാവനകള്‍ നല്‍കിയതിനെ കുറിച്ചും പലര്‍ക്കും സഹായമായി മാറിയതിനെ പറ്റിയുമൊക്കെ പ്രിയങ്കയുടെ മാനേജര്‍ക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു. പിന്നീട് ഈ ട്വീറ്റ് അദ്ദേഹം തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു.

    English summary
    When Priyanka Chopra's Ex-Manager Prakash Jaju Take A Jibe Against Akshay Kumar, Here's Why
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X