പ്രിയങ്കക്ക് മിസ് ഇന്ത്യൻ കിരീടം ലഭിക്കാൻ കാരണം ഈ ഉത്തരം, നടിയുടെ വാക്കുകൾ ചർച്ചയാകുന്നു
ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന താരമാണ് പ്രിയങ്ക ചോപ്ര. ആഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് പ്രിയങ്കയുടേത്. 2001 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന് കോളിവുഡ് ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് മൂന്ന് വർഷത്തിന് ശേഷം ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റ കുറിക്കുകയായിരുന്നു. 2000 ൽ മിസ് ഇന്ത്യൻ പട്ടം നേടിയതിന് ശേഷമാണ് പ്രിയങ്ക സിനിമയിൽ എത്തുന്നത്. ഇതേ വർഷം തന്നെ ലോകസുന്ദരി കിരീടവും നേടി. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക ചോപ്ര.

ഇപ്പോൾ ബോളിവുഡ് സിനിമകോളങ്ങളിൽ വൈറലാകുന്നത് പ്രിയങ്കയ്ക്ക് മിസ് ഇന്ത്യൻ പട്ടം ലഭിക്കാൻ കാരണമായ ചോദ്യവും നടി ഇതിന് നൽകിയ ഉത്തരവുമാണ്. മിസ്ഇന്ത്യയുടെ ഇൻസ്റ്റഗ്രാം പേജിലാണ് 20 വർഷം മുൻപത്തെ ഈ രസകരമായ വീഡിയേ പങ്കുവെച്ചിരിക്കുന്നത്. കീരിടം ലഭിക്കുന്നതിന് തൊട്ട് മുമ്പെ നടിക്ക് നേരിടേണ്ടി വന്ന ചോദ്യമായിരുന്നു ഇത്. രാഹുൽ ശർമയാണ് പ്രിയങ്കയോട് ആ രസകരമായ ചോദ്യം ചോദിച്ചത്. "ഏദൻതോട്ടത്തിലെ പോലീസ് ഓഫീസറാണ് നിങ്ങളെങ്കിൽ പാപം ചെയ്ത കുറ്റത്തിന് നിങ്ങൾ ആരെയാണ് ശിക്ഷിക്കുക, ആദമിനെയോ ഹവ്വയേയോ സർപ്പത്തെയോ?"
"ഞാൻ ഏദൻതോട്ടത്തിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്നുവെങ്കിൽ, സർപ്പമായെത്തിയ സാത്താനെ ശിക്ഷിക്കും. തിന്മ സൃഷ്ടിക്കപ്പെട്ടതല്ല, ഉത്തേജിപ്പിക്കപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. സാത്താൻ ശരിയാണെന്ന് ഹവ്വ കരുതി, അവൾ അവനെ വിശ്വസിച്ചു. പക്ഷപാതമില്ലാതെ നല്ലതും ചീത്തയും തമ്മിൽ മനസ്സിലാക്കുക എന്നതിനെ കുറിച്ചുള്ള ധാർമ്മികതയാണ് ഇതിൽ നിന്നും നമുക്ക് ലഭിക്കുന്നത്." എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
വിവാഹ ശേഷം പ്രിയങ്ക ഭർത്താവിനോടൊപ്പം യുഎസിലാണ് താമസം. അമേരിക്കൻ ഗായകനു അഭിനേതാവുമായ നിക് ജോനാസാണ് നടിയുടെ ഭർത്താവ്. 2018 ൽ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത് . ഏറെ ചർച്ചയായ വിവാഹമായിരുന്നു ഇവരുടേത്. പ്രായ വ്യത്യാസം ആരാധകരുടെ അടയിൽ വലിയ ചർച്ച വിഷയമായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഹിന്ദു-ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. രാജസ്ഥാനിലെ കൊട്ടാരത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. രണ്ട് ദിവസമായിട്ടായിരുന്നു ചടങ്ങ് നടന്നത്.


Click it and Unblock the Notifications