'കുട്ടികളുണ്ടാവാനല്ലാതെ ഒന്നിനും എനിക്ക് പുരുഷനെ വേണ്ട'; പ്രിയങ്ക ചോപ്ര പറഞ്ഞത്
ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈവരിച്ച ഇന്ത്യയിലെ അപൂർവം താരങ്ങളിൽ ഒരാളാണ് നടി പ്രിയങ്ക ചോപ്ര. മികച്ച അഭിനേത്രി എന്നതിനൊപ്പം സ്റ്റെെൽ ഐക്കൺ, ബിസിനസ് സംരഭക, നിർമാതാവ് തുടങ്ങി പല തരത്തിൽ പ്രിയങ്ക ചോപ്ര ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നു.
ഇന്ത്യയിൽ സൂപ്പർഹിറ്റ് സിനിമകളിലെ നായികയായി തിളങ്ങിയ പ്രിയങ്ക പിന്നീട് മേരികോം, ദിൽ ദഡ്ക്നേ ദൊ, ബാജിരാവോ മസ്താനി, ബർഫി തുടങ്ങിയ സിനിമകളിലൂടെ നിരൂപക പ്രശംസയും പിടിച്ച് പറ്റി. ക്വാണ്ടികോ എന്ന അമേരിക്കൻ ടെലിവിഷൻ സീരീസിലൂടെ തിളങ്ങിയ നടി പിന്നീട് ഒരുപിടി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു. 2018 ൽ പോപ് ഗായകൻ നിക് ജോനാസുമായി വിവാഹിതയായ പ്രിയങ്ക വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെയും സ്വീകരിച്ചു.

ആദ്യ കാലത്ത് വിവാഹം, പങ്കാളി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചില പ്രസ്താവനകളും പ്രിയങ്ക ചോപ്ര നടത്തിയിരുന്നു. തന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാത്ത താരമായിരുന്നു പ്രിയങ്ക ചോപ്ര. വിവാഹത്തിന് മുമ്പ് തന്റെ പങ്കാളികളെക്കുറിച്ച് ഒരിക്കൽ പോലും നടി സംസാരിച്ചിട്ടില്ല.
തനിക്ക് ഒരു വ്യക്തിപരമായ ജീവിതമുണ്ട്. അതിനെപറ്റി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ഞാനൊരിക്കലും എന്റെ ബന്ധങ്ങൾ കൊട്ടിഘോഷിച്ചിട്ടില്ല. അത് സംരക്ഷിക്കുകയാണ് ചെയ്തത്. നമുക്ക് പ്രധാനപ്പെട്ടത് എന്തെങ്കിലുമുണ്ടെങ്കിൽ ഇത് ഹൃദയത്തിനുള്ളിൽ സൂക്ഷിക്കുകയാണ് തന്റെ രീതിയെന്നായിരുന്നു 2016 ൽ പ്രിയങ്ക ചോപ്ര പറഞ്ഞത്.

ആ വർഷം ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ മറ്റൊരു പ്രസ്താവനയും നടി നടത്തി. കുട്ടികളുണ്ടാവാൻ വേണ്ടിയല്ലാതെ മറ്റൊന്നിനും തനിക്ക് ഒരു പുരുഷനെ ആവശ്യമില്ലെന്ന് പ്രിയങ്ക അന്ന് പറഞ്ഞു. നടിയുടെ കൈയിലണിഞ്ഞ വജ്രമോതിരത്തെ പറ്റി ചോദിച്ചപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

'എനിക്ക് വേണ്ട ഡയമണ്ടുകൾ ഞാൻ തന്നെ വാങ്ങും. ഒരു പുരുഷൻ എന്റെ ജീവിതത്തിലേക്ക് വരുന്നത് ഡയമണ്ടിന് വേണ്ടി ആയിരിക്കില്ല. ഞാൻ പ്രണയത്തിലായിരിക്കുമ്പോൾ മാത്രമേ എന്റെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടാവൂ. കുഞ്ഞുങ്ങൾക്കല്ലാതെ മറ്റൊന്നിനും ഒരു പരുഷനെ എനിക്ക് ആവശ്യമില്ല,' പ്രിയങ്ക ചോപ്ര പറഞ്ഞതിങ്ങനെ.
Recommended Video

വിവാഹേതര ബന്ധത്തെക്കുറിച്ചും നടി അന്ന് സംസാരിച്ചിരുന്നു. വിവാഹ ജീവിതത്തിൽ പങ്കാളിയെ ചതിക്കുന്നതിനെ താനൊരിക്കലും അംഗീകരിക്കില്ലെന്നാണ് പ്രിയങ്ക പറഞ്ഞത്. 'മറ്റൊരാൾക്ക് ഹൃദയത്തിൽ സ്ഥാനം നൽകിയാൽ പങ്കാളിയോട് അത് തുറന്ന് പറയാനുള്ള ധൈര്യം വേണം. അവളെ കബളിപ്പിക്കുകയല്ല വേണ്ടത്. അപ്പോൾ നിങ്ങൾ അവരുടെ അഭിമാനമാണ് എടുത്ത് കളയുന്നത്. എന്തിനാണ് ആളുകൾ നുണ പറയുന്നത്. കാരണം ഞാൻ മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് പറയാൻ അവർക്ക് ഭയമാണ്'
'അത് നിങ്ങളുടെ ഭീരുത്വമാണ്. ഒരു ഭീരു ആവരുത്. സത്യം തുറന്നു പറയുക. അവരെ ബഹുമാനിക്കുക. കാരണം നിങ്ങൾക്ക് ഇതിന് മുമ്പ് അവരുമായി ബന്ധമുണ്ടായിരുന്നു,' പ്രിയങ്ക പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications