അന്ന് ബോയ്ഫ്രണ്ടില്ല, കുട്ടികൾ വേണമെന്നുറപ്പായിരുന്നു; എഗ് ഫ്രീസിംഗ് ചെയ്തതിന് കാരണം: പ്രിയങ്ക ചോപ്ര പറഞ്ഞത്
എഗ് ഫ്രീസിംഗിനെക്കുറിച്ച് നടി പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. മുപ്പതുകളുടെ തുടക്കത്തിലാണ് ഞാൻ എഗ് ഫ്രീസ് ചെയ്തത്. ഒരുപാട് ജോലി ചെയ്യുന്ന സമയം. എനിക്കാ സമയത്ത് ബോയ്ഫ്രണ്ട് പോലുമില്ല. ഒരു ബന്ധത്തിൽ നിന്ന് പുറത്ത് വന്നതേയുള്ളൂ. എനിക്ക് എപ്പോഴും ഉറപ്പുള്ള ഒരു കാര്യം കുട്ടികൾ വേണമെന്നതായിരുന്നു. ഞാൻ ഈ ലോകത്ത് നിന്ന് പോയാലും എന്റെ ഒരു ഭാഗം ഇവിടെ ജീവിക്കണം. മുതിർന്നവരേക്കാൾ കുട്ടികൾക്കൊപ്പമുള്ള സമയമാണ് എനിക്കിഷ്ടം. അമ്മയോട് പറഞ്ഞപ്പോൾ നീ എടുക്കുന്ന ഏറ്റവും സ്മാർട്ടായ തീരുമാനമാണിതെന്ന് പറഞ്ഞു. ഏത് സ്ത്രീക്കും ബയോളജിക്കൽ ക്ലോക്ക് ഒരു സത്യമാണ്. അത് നമ്മൾ തിരസ്കരിക്കാൻ നോക്കിയാലും.
വരാൻ സാധ്യതയുള്ള പ്രശ്നം എനിക്ക് മറികടക്കണമായിരുന്നു. എപ്പോഴാണ് ഞാനാഗ്രഹിക്കുന്നയാളെ വിവാഹം കഴിക്കാനാകുകയെന്ന് അറിയില്ലല്ലോ. പക്ഷെ അപ്പോൾ എനിക്ക് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനാകണം. കാരണം ദെെവം എനിക്കതിനുള്ള കഴിവ് തന്നു. എഗ് ഫ്രീസ് ചെയ്യുന്ന സമയത്ത് ഞാൻ ക്വാണ്ടിക്കോയുടെ ഷൂട്ടിംഗിലാണ്. അത് ബുദ്ധിമുട്ടാണ്. ഒരു മാസത്തോളം ഹോർമോണൽ അപ്സ് ആന്റ് ഡൗൺസ് ഉണ്ടാകും. അസ്വസ്ഥത തോന്നും. പക്ഷെ എനിക്കത് ചെയ്യണമായിരുന്നു. ഐവിഎഫ് ചെലവേറിയതാണെന്നും പ്രിയങ്ക ചോപ്ര ചൂണ്ടിക്കാട്ടി.

പണം സ്വരൂപിക്കണം. നിങ്ങൾക്ക് ഫാൻസി കാറോ ബാഗോ വാങ്ങണമെങ്കിൽ പണം സേവ് ചെയ്യുന്നത് പോലെ. ബയോളജിക്കൽ ക്ലോക്കിൽ നിന്നും കുറച്ച് പവർ നമ്മൾ എടുക്കുന്നു. എത്ര എഗ്സ് സർവെെവ് ചെയ്യുമെന്ന് അറിയില്ല. ചില സ്ത്രീകൾക്ക് പല തവണ ചെയ്യേണ്ടി വരും. വർക്ക് ചെയ്യുന്ന സ്ത്രീകൾക്കും സിംഗിളായ സ്ത്രീകൾക്കും കുട്ടികൾ വേണമെന്ന് ഉറപ്പില്ലാത്തവർക്കും ഞാൻ ഐവിഎഫ് നിർദ്ദേശിക്കും. അതൊരു സേവിംഗ്സ് അക്കൗണ്ട് പോലെയാണെന്ന് പ്രിയങ്ക ചോപ്ര.


Click it and Unblock the Notifications
