For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയങ്കയുടെ വിവാഹം ഹോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ, കബളിപ്പിച്ചു; രൂക്ഷമായി പ്രതികരിച്ച നിക്കിന്റെ സഹോദരൻ

  |

  ബോളിവുഡിൽ മുൻ നിര നായിക നടിയായി തിളങ്ങവെയാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് കടന്നത്. ഏഷ്യൻ താരങ്ങൾക്ക് പ്രാതിനിധ്യക്കുറവുള്ള ഹോളിവു‍ഡിൽ ശ്രദ്ധിക്കപ്പെടില്ലെന്ന് പറഞ്ഞ് പലരും താരത്തെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും പ്രിയങ്ക പിൻ‌വാങ്ങിയില്ല. ഇം​ഗ്ലീഷ് മ്യൂസിക് ആൽബങ്ങളിൽ മുഖം കാണിച്ച് തുടങ്ങിയ പ്രിയങ്ക നിരവധി ഓഡിഷനുകളിൽ പങ്കെടുത്തു.

  ഒടുവിൽ അമേരിക്കൻ ടെലിവിഷൻ സീരീസായ ക്വാണ്ടികോയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രിയങ്കയ്ക്ക് അവസരം ലഭിച്ചു. പിന്നീട് നടിയുടെ കരിയറിൽ അത്ഭുതകരമായ വളർച്ചയാണ് കണ്ടത്. ക്വാണ്ടികോ സീരീസ് അമേരിക്കയിൽ വമ്പൻ ഹിറ്റായി. ഇതിലെ പ്രകടനത്തിന് രണ്ട് വട്ടം പീപ്പിൾസ് ചോയ്സ് അവാർഡും പ്രിയങ്കയ്ക്ക് ലഭിച്ചു.

  പിന്നീട് ഫാഷൻ ഷോകളിലും തിളങ്ങിയ പ്രിയങ്ക പ്രമുഖ ഹോളിവുഡ് മാ​ഗസിനുകളുടെ മുഖ ചിത്രവുമായി. ഇന്ന് ഒരു സിനിമാ നടി നിർമാതാവ്, സ്റ്റെെൽ ഐക്കൺ, ബിസിനസ് സംരഭക എന്നീ നിലകളിൽ പ്രശസ്തയാണ് പ്രിയങ്ക ചോപ്ര.

  Also Read: ചുണ്ടുകളുടെ ഭം​ഗിക്ക് ശിൽപ്പ ഷെട്ടിയുടെ ബോടോക്സ്; സിനിമയെ വരെ ബാധിച്ചു; തുറന്ന് പറഞ്ഞ അനിൽ കപൂർ

  പോപ്​ ​ഗായകൻ നിക് ജോനാസിനെയാണ് പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. 2018 ലായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ വാടക ​ഗർഭപാത്രത്തിലൂടെ ഒരു കുഞ്ഞിനെയും ഇരുവരും സ്വീകരിച്ചു. പ്രിയങ്കയും നിക്കും തമ്മിലുള്ള വിവാഹം ഏറെ ചർച്ചാ വിഷയമായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു ഇതിന് കാരണം. പ്രിയങ്കയേക്കാൾ പത്ത് വയസ്സ് കുറവാണ് നിക് ജോനാസിന്. ഇതായിരുന്നു ചർച്ചകൾക്കുള്ള പ്രധാന കാരണം.

  ഇതിനിടെ ഒരു അമേരിക്കൻ വെബ്സൈറ്റിൽ വിവാഹത്തിൽ പ്രിയങ്കയെ വിമർശിച്ച് കൊണ്ട് ഒരു ലേഖനവും വന്നു. പ്രിയങ്കയ്ക്കെതിരെ ​ഗുരുതര ആക്ഷേപങ്ങളായിരുന്നു ദ കട്ട് എന്ന വെബ്സെെറ്റിന്റെ ലേഖനത്തിൽ ഉന്നയിച്ചത്. ഇരുവരുടെയും വിവാഹത്തിന്റെ സമയത്തായിരുന്നു ലേഖനം പുറത്ത് വന്നത്.

  Also Read: ജൂഹി ചൗളയുടെ അമ്മയായിയമ്മ ആകാനില്ല; പാതി വഴിയില്‍ പിന്മാറി ഡിംപിള്‍ കപാഡിയ

  ഹോളിവുഡ് കരിയറിൽ വളർച്ച നേടാൻ വേണ്ടിയാണ് പ്രിയങ്ക നിക് ജോനാസിനെ വിവാഹം കഴിച്ചതെന്നും നിക്കിന്റെ ഇഷ്ടത്തിനായിരുന്നില്ല ഈ വിവാഹമെന്നുമായിരുന്നു ലേഖനത്തിലെ പറഞ്ഞത്. നിക് ജോനാസ് കബളിപ്പിക്കപ്പെട്ടതാണെന്നും ആരോപണം ഉയർന്നു.

  ലേഖനം വലിയ തോതിൽ വിവാ​ദം സൃഷ്ടിച്ചു. വംശീയത കലർന്ന ലേഖനമാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രം​ഗത്തെത്തി. ഇന്ത്യയിലും ഇത് വലിയ തോതിൽ ചർച്ചയായി. നിക് ജോനാസിന്റെ സഹോദരൻ ജോ ജോനാസും ഇദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സോഫി ടർണറും ഇതിനെതിരെ ശക്തമായ രം​ഗത്ത് വന്നു.

  Also Read: 'എട്ട് വർഷത്തെ പ്രണയം', മഞ്ച് സ്റ്റാർ സിം​ഗർ താരം ആതിര മുരളി വിവാഹിതയായി, കൊച്ചുകുട്ടിയല്ലേ എന്ന് ആരാധകർ

  'ഇത്രയും മേശമായ വാക്കുകൾ എഴുതിയതിൽ ദ കട്ട് ലജ്ജിക്കണം, നിക്കും പ്രിയങ്കയും തമ്മിലുള്ളത് മനോഹരമായ പ്രണയമാണ്,' ജോ ജോനാസ് ട്വിറ്ററിൽ കുറിച്ചതിങ്ങനെ. വിമർശനം കടുത്തതോടെ ദ കട്ട് ലേഖനം പിൻവലിക്കുകയും ചെയ്തു. ലേഖനത്തിൽ നിക്കുൾപ്പെടെ തന്റെ കുടുംബത്തിന് വലിയ ദേഷ്യമുണ്ടായിരുന്നെന്ന് പ്രിയങ്ക ചോപ്രയും പിന്നീട് പറഞ്ഞിരുന്നു.

  എന്നാൽ അനാവശ്യ ആക്ഷേപങ്ങളൊന്നും നിക്-പ്രിയങ്ക ബന്ധത്തെ ബാധിച്ചില്ല. ഇരുവരും സന്തുഷ്ടകരമായ കുടുംബ ജീവിതം നയിക്കുകയാണ്. അടുത്തിടെയാണ് പ്രിയങ്ക ചോപ്ര തന്റെ നാൽപതാം പിറന്നാൾ ആഘോഷിച്ചത്. നിക് ജോനാസിനും കുടുംബാം​ഗങ്ങൾക്കുമൊപ്പമായിരുന്നു ആഘോഷം.

  അതേസമയം ഹോളിവുഡിലേക്ക് കടന്നിട്ട് പത്ത് വർഷം ആയെങ്കിലും ഇപ്പോഴും ഒരു പുതുമുഖമാണെന്ന തോന്നലാണ് തനിക്കുള്ളതെന്ന് പ്രിയങ്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആ​ഗ്രഹിച്ച തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നതേ ഉള്ളൂ. കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

  Read more about: priyanka chopra nick jonas
  English summary
  when priyanka chopra was accused of marrying nick jonas for her hollywood dreams; this how nick's brother reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X