മെെക്ക് വലിച്ചെറിഞ്ഞ് പൊട്ടിത്തെറിച്ച് കൊറിയോഗ്രാഫർ; അക്ഷയ്ക്കൊപ്പമുള്ള സിനിമയിൽ പ്രിയങ്കയ്ക്ക് സംഭവിച്ചത്
നടി, നിർമാതാവ്, ഗ്ലോബൽ ഇൻഫ്ലുവൻസർ, ഫാഷൻ ഐക്കൺ, സംരഭക തുടങ്ങി പ്രിയങ്ക ചോപ്ര എന്ന നടിക്ക് കരിയറിലുള്ള ഖ്യാതികൾ ഏറെയാണ്. 40 കാരിയായി നടി ഇന്ന് സ്വന്തമാക്കിയ നേട്ടങ്ങൾ ഇന്ത്യയിലെ മറ്റേതെങ്കിലും നടിക്ക് സ്വന്തമാക്കാനായോ എന്ന് ചോദിച്ചാൽ സംശയമാണ്. ബോളിവുഡിലെ മുൻനിര നായിക നടിയായി നിലനിൽക്കെയാണ് ഹോളിവുഡിലേക്കുള്ള പ്രിയങ്കയുടെ കൂട് മാറ്റം. കരിയർ വളർത്തുക എന്നതിനൊപ്പം മറ്റ് ചില കാരണങ്ങളും ഉണ്ടായിരുന്നു.
ബോളിവുഡിലെ വമ്പൻമാരുടെ കണ്ണിലെ കരടായി പ്രിയങ്ക അക്കാലത്ത് മാറിയിരുന്നു. കരൺ ജോഹറുൾപ്പെടെയുള്ള ഫിലിം മേക്കേർസ് പ്രിയങ്കയ്ക്കെതിരെ തിരിഞ്ഞിരുന്നത്രെ. പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കരുതെന്ന് ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ഭാര്യമാർ ചട്ടം കെട്ടുകയും ചെയ്തു. ഇതോടെയാണ് ഹോളിവുഡിലേക്ക് പ്രിയങ്ക മാറുന്നത്. മ്യൂസിക് വീഡിയോകളിലൂടെയായിരുന്നു തുടക്കം.

ഒരു പുതുമുഖം കരിയർ വളർത്തുന്നത് പോലെ എല്ലാം ആദ്യം മുതലേ പ്രിയങ്കയ്ക്ക് തുടങ്ങേണ്ടി വന്നു. ബോളിവുഡിലെ മുൻനിര നടിയാണെന്ന ഈഗോ ഒരിക്കലും താൻ കാണിച്ചിട്ടില്ലെന്ന് പ്രിയങ്ക മുമ്പ് പറഞ്ഞിട്ടുണ്ട്. അവസരങ്ങൾ അന്വേഷിച്ചു. ഓഡിഷനുകൾ കൊടുത്തു. താനാരാണെന്ന് സ്വയം പരിചയപ്പെടുത്തി. ശ്രമങ്ങൾക്കൊടുവിൽ ക്വാണ്ടിക്കോ എന്ന അമേരിക്കൻ സീരീസിൽ പ്രിയങ്കയ്ക്ക് പ്രധാന വേഷം ലഭിച്ചു. പിന്നീട് നടിക്ക് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
പ്രിയങ്കയുടെ തുടക്ക കാലത്തെ ശ്രദ്ധേയ സിനിമയാണ് അന്ധാസ് എന്ന ഹിന്ദി ചിത്രം. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് പ്രിയങ്ക ഈ സിനിമയിൽ അവതരിപ്പിച്ചത്. 2000 ൽ മിസ് വേൾഡ് കിരീടം ചൂടിയ വിജയത്തിളക്കത്തിലായിരുന്നു അന്ന് പ്രിയങ്ക. 2003 ലാണ് അന്ധാസ് റിലീസ് ചെയ്യുന്നത്.
തുടക്കകാലത്ത് ചെയ്ത സിനിമയായതിനാൽ പ്രിയങ്കയെ സംബന്ധിച്ച് ഈ സിനിമ കുറച്ച് ബുദ്ധിമുട്ടായിരുന്നു. സിനിമയിലെ ഗാനരംഗങ്ങളിൽ പ്രിയങ്ക ഏറെ ബുദ്ധിമുട്ടി. പ്രമുഖ കൊറിയോഗ്രാഫർ സരോജ് ഖാന്റെ മകൻ രാജാ ഖാനാണ് സിനിമയിലെ ഗാനങ്ങൾക്ക് കൊറിയോഗ്രാഫി ചെയ്തത്.

സൗത്ത് ആഫ്രിക്കയിൽ അക്ഷയ് കുമാറിനൊപ്പമുള്ള ഗാന രംഗമായിരുന്നു സീൻ. 40 ടേക്കുകൾ പോയിട്ടും പ്രിയങ്കയ്ക്ക് സ്റ്റെപ്പുകൾ ശരിയായി വന്നില്ല. ഇതോടെ പ്രിയങ്കയെ രൂക്ഷമായി രാജ ഖാൻ വഴക്ക് പറഞ്ഞു. മൈക്ക് വലിച്ചെറിഞ്ഞ രാജ് ഖാൻ മിസ് വേൾഡ് ആണെന്ന് കരുതി ഡാൻസ് ചെയ്യാൻ പറ്റുമെന്ന് കരുതരുത്.
വർക്കിന് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് ചെയ്യേണ്ട പണി പഠിക്കുക എന്ന് ഇദ്ദേഹം തുറന്നടിക്കുകയും ചെയ്തു. പ്രിയങ്കയ്ക്ക് ഈ വാക്കുകൾ ഒരടിയായെങ്കിലും അതിന്റെ നല്ല വശം നടി മനസ്സിലാക്കി. പിന്നീടൊരു സിനിമയിലും തയ്യാറെടുപ്പില്ലാതെ താൻ അഭിനയിച്ചിട്ടില്ലെന്ന് പ്രിയങ്ക പിന്നീട് വ്യക്തമാക്കി.
അന്ധാസിന്റെ ഷൂട്ടിംഗ് ഇടയ്ക്ക് നിർത്തി വെച്ചു. അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്നയുടെ പ്രസവമായിരുന്നു ഷൂട്ടിംഗ് മാറ്റി വെക്കാൻ കാരണമായത്. ഈ ഇടവേളയിൽ താൻ കഥക് ഡാൻസിന് ചേർന്ന് നൃത്തം വശമാക്കിയെന്നും പിന്നീട് ഷൂട്ടിന് തിരിച്ചെത്തിയപ്പോൾ നല്ല രീതിയിൽ ചെയ്യാൻ പറ്റിയെന്നും പ്രിയങ്ക ഓർത്തു. ഈ സിനിമയിൽ നായകനായ അക്ഷയ് കുമാറിനൊപ്പം പിന്നീട് ഒരുപിടി സിനിമകളിൽ പ്രിയങ്ക അഭിനയിച്ചു.
എന്നാൽ ഇതിനിടെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് വരികയും നടന്റെ ഭാര്യ ട്വിങ്കിൾ ഖന്ന ഇടപെടുകയും ചെയ്തു. പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കില്ലെന്ന് അക്ഷയ് കുമാറിനെക്കൊണ്ട് ട്വിങ്കിൾ സത്യം ചെയ്യിച്ചെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.


Click it and Unblock the Notifications