എന്റെ കുടുംബം തകർത്തവൾ; ഞാൻ ജീവിക്കേണ്ട ജീവിതം നയിക്കുന്നു; രാജ് കുന്ദ്രയുടെ ആദ്യ ഭാര്യയുടെ ആരോപണം

ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കുക ശിൽപ ഷെട്ടിയെ സംബന്ധിച്ച് എളുപ്പമായിരുന്നു. ബി ടൗണിലെ മുൻനിര നായിക നടിയായി മാറാൻ ശിൽപ്പ പലപ്പോഴും ബുദ്ധിമുട്ടി. 2007 ൽ സെലിബ്രിറ്റി ബി​ഗ് ബ്രദർ എന്ന വിദേശ ടെലിവിഷൻ ഷോയിൽ മത്സരാർത്ഥിയായെത്തിയതോടെയാണ് ശിൽപ്പ ജനശ്രദ്ധ നേടുന്നത്. ഷോയിൽ ശിൽപ്പയ്ക്ക് നേരെ വംശീയ പരാമർശങ്ങളുണ്ടായി. ഇത് ആ​ഗോള തലത്തിൽ ചർച്ചയായി. ശിൽപ്പയ്ക്ക് ഇന്ത്യൻ താരങ്ങളിൽ നിന്നും വലിയ പിന്തുണ ലഭിച്ചു.

ഈ സംഭവത്തിന് ശേഷം ശിൽപ്പയ്ക്ക് സിനിമാ രം​ഗത്ത് കൂടുതൽ അവസരങ്ങൾ ലഭിച്ചു. ന‌ടിയുടെ കരിയറിലെ യുവത്വ കാലം പലപ്പോഴും വിവാദങ്ങൾ നിറഞ്ഞതായിരുന്നു. വ്യക്തി ജീവിതവും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. അക്ഷയ് കുമാറുമായി കടുത്ത പ്രണയത്തിലായിരുന്നു ശിൽപ്പ. ഈ ബന്ധം തകർന്നത് നടിയെ ഏറെ വിഷമിപ്പിച്ചു. ബിസിനസുകാരൻ രാജ് കുന്ദ്രയെയാണ് ശിൽപ്പ ഷെട്ടി വിവാഹം ചെയ്തത്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം 2009 ലായിരുന്നു വിവാഹം. രാജ് കുന്ദ്രയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

Raj Kundra  Shilpa Shetty

കവിത എന്നാണ് രാജ് കുന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര്. ശിൽപ്പയും രാജ് കുന്ദ്രയും വിവാഹിതരായ സമയത്ത് ആദ്യ ഭാര്യ കവിത നടിക്കെതിരെ രം​ഗത്ത് വന്നു. കുടുംബം തകർത്തവളെന്ന് ശിൽപ്പ ഷെട്ടിയെ കുറ്റപ്പെടുത്തുകയും ചെയ്തു. അവരുടെ ചിത്രങ്ങൾ ഞാൻ നോക്കി. അവൾ എന്റെ ഭർത്താവിനൊപ്പമാണ്. ഞാൻ വിവാഹ ബന്ധം വീണ്ടും ഒരുമിച്ച് കൊണ്ട് വരാൻ ശ്രമിക്കവെ അവൾ ഞാൻ ജീവിക്കേണ്ട ജീവിതം ജീവിക്കുന്നു. രാജ് കുന്ദ്ര എപ്പോഴും ശിൽപ്പയെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്.

ഞങ്ങൾക്കിടയിൽ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ. കാരണം അയാൾക്ക് മെച്ചപ്പെട്ട, കൗശലക്കാരിയായ, തന്നേക്കാൾ പ്രശസ്തയായ ഒരാളെ കിട്ടി. ഇപ്പോൾ‌ വിവാഹ മോചനത്തിന് വേണ്ടി എന്നെ ശല്യപ്പെടുത്തുന്നു. വേറെയാരെയെങ്കിലും വിവാഹം ചെയ്യാൻ പദ്ധതിയുണ്ടോ എന്ന് ഞാൻ ചോദിച്ചു. എന്നാൽ അയാൾ ആ ചോദ്യം അവ​ഗണിക്കുകയാണ് ചെയ്തതെന്നും കവിത തുറന്നടിച്ചു. എന്നാൽ കവിതയുടെ ആരോപണങ്ങൾക്കെതിരെ ശിൽപ്പ ഷെട്ടി രം​ഗത്ത് വന്നു.

Raj Kundra  Shilpa Shetty

ഞാൻ കുടുംബം തകർത്തയാളല്ല. സൗഹൃദത്തിനപ്പുറം ഈ ബന്ധം മുന്നോട്ട് പോകണമെങ്കിൽ ആദ്യം വിവാഹ മോചനം നേടണമെന്ന് ഞാൻ രാജ് കുന്ദ്രയോട് പറഞ്ഞതാണ്. കുടുംബ തകർത്തെന്ന് പറയുന്നത് ഏറ്റവും മോശം കാര്യമാണ്. എന്റെ മാതാപിതാക്കൾക്ക് അത് നാണക്കേടുണ്ടാക്കും. അവൾ (കവിത) പറഞ്ഞ കാര്യങ്ങളിൽ എനിക്ക് വിഷമമുണ്ട്.

അവൾ വിവാഹ ബന്ധം ഒഴിവാകുന്ന സമയത്ത് എനിക്കവളുടെ ഭർത്താവിനെ അറിയുക പോലുമില്ലായിരുന്നു. ബി​ഗ് ബ്രദറിൽ പോയ സമയത്ത് എനിക്കയാളെ അറിയില്ല. അദ്ദേഹത്തെ അറിഞ്ഞിട്ട് ആറ് മാസമേ ആയുള്ളൂ, ഇത് കവിത വീട് വിട്ട് പോയി നാല് മാസത്തിന് ശേഷമാണ്. അപ്പോഴേക്കും രാജ് കുന്ദ്ര കവിതയിൽ നിന്നും വിവാഹം മോചനം നേടിയിരുന്നെന്നും ശിൽപ്പ ഷെട്ടി വാദിച്ചു.

More from Filmibeat

Read more about: shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X