പ്രമുഖ നടിയ്‌ക്കൊപ്പം ഫോട്ടോ എടുത്തോട്ടേന്ന് ചോദിച്ചു; തന്നെ ആട്ടി പുറത്താക്കിയെന്ന് ബോളിവുഡ് താരം രണ്‍ബീര്‍

യുവനടി ആലിയ ഭട്ടിനെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ഇരുവരുടെയും വിവാഹനിശ്ചയം വൈകാതെ ഉണ്ടാവുമെന്ന് അടുത്തിടെ താരകുടുംബം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടി ദീപിക പദുക്കോണിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനും താരജോഡികള്‍ ഒന്നിച്ചെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞു.

ഇന്ത്യയിലും വിദേശത്തുമെല്ലാം ഒരുപാട് ആരാധകരുള്ള രണ്‍ബീര്‍ കപൂര്‍ ഒരു നടിയോട് ഒപ്പം നിന്ന് ഫോട്ടോ എടുക്കാമോന്ന് ചോദിച്ചതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കപില്‍ ശര്‍മ്മയുടെ ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഹോളിവുഡ് നടി നതാലി പോര്‍ട്ട്മാനെ കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ ഒരിക്കലും മറക്കാത്ത അനുഭവത്തെ കുറിച്ച് രണ്‍ബീര്‍ പറഞ്ഞത്. ആ വീഡിയോ വീണ്ടും വൈറലാവുകയാണ്.

ranbir-natalie

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ന്യൂയോര്‍ക്കിലെ ഒരു തെരുവിലൂടെ നടക്കാന്‍ ഇറങ്ങിയതായിരുന്നു ഞാന്‍. ശരിക്കും ഞാന്‍ അവിടെ നിന്നും ഓടുകയായിരുന്നു. കാരണം എനിക്ക് അത്യാവശ്യമായി ബാത്ത്‌റൂമില്‍ പോവണം. ഞാന്‍ ഹോട്ടലിലേക്ക് ഓടി കൊണ്ടിരിക്കുമ്പോഴാണ് എന്നെ മറികടന്ന് ഒരു സ്ത്രീ പോവുന്നത്. അവര്‍ ഫോണില്‍ സംസാരിച്ച് പോവുകയാണ്. ഹോളിവുഡ് നടി നതാലി പോര്‍ട്ട്മാന്‍ ആണിതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

പെട്ടെന്ന് തന്നെ തിരിഞ്ഞ് നടന്ന് ഞാന്‍ ഓടി അവരുടെ അടുത്ത് ചെന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. നതാലിയ്‌ക്കൊപ്പം നിന്നൊരു ഫോട്ടോ എടുക്കാമല്ലോ എന്ന ആവേശത്തില്‍ അവര്‍ കരയുകയാണെന്ന് പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. എന്റെ ചോദ്യം കേട്ട ഉടനെ അവര്‍ തിരിഞ്ഞ് നിന്ന് ഗേറ്റ് ലോസ്റ്റ് എന്ന് ദേഷ്യത്തോടെ പറഞ്ഞു.

എങ്കിലും തനിക്ക് അവരോടുള്ള ഇഷ്ടം ഇപ്പോഴുമുണ്ട്. നതാലിയെ ആരോ തട്ടിക്കൊണ്ട് പോയി എന്ന വാര്‍ത്ത കേട്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്ന് പോയി. എനിക്ക് അവരോടുള്ള ആരാധന ഇനിയും പോയിട്ടില്ല. നാളെയും അവരെ ഞാന്‍ ഒരു തെരുവില്‍ നിന്നും കണ്ടുമുട്ടിയാല്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് വീണ്ടും ചോദിക്കുമെന്നും താരം വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X