അമ്മയുമായി അകന്നു; ആത്മാർത്ഥമായി സ്നേഹിക്കുന്ന പെൺകുട്ടിയെ കണ്ടാൽ; ​ബ്രേക്കപ്പിനെക്കുറിച്ച് രൺബീർ പറഞ്ഞത്

ബോളിവുഡ് മിക്കപ്പോഴും ചർച്ചയാകുന്ന താരങ്ങളാണ് രൺബീർ കപൂറും ദീപിക പദുകോണും. ഒരുപിടി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച താരങ്ങൾ ഒരുകാലത്ത് പ്രണയത്തിലായിരുന്നു. കരിയറിലെ തു‌ടക്കകാലത്താണ് രൺബീർ ദീപികയുമായി അടുത്തത്. എന്നാൽ ഒന്നരവർഷം മാത്രമേ ഈ ബന്ധത്തിന് ആയുസുണ്ടായുള്ളൂ. രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ബ്രേക്കപ്പിന് കാരണമെന്ന പേരിൽ പല ​ഗോസിപ്പുകളും അന്ന് പ്രചരിച്ചു. രൺബീർ കപൂർ കത്രീന കൈഫുമായി അടുത്തത് മുതലാണ് ദീപികയുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായതെന്നാണ് അന്ന് പുറത്ത് വന്ന വിവരം.

രൺബീറിനെ വിശ്വസിക്കരുതെന്ന് ദീപികയോട് സുഹൃത്തുക്കൾ ഉപദേശിച്ചിരുന്നു. എന്നാൽ ഇതിനൊന്നും ചെവികൊടുത്താതെ ദീപിക പ്രണയവുമായി മുന്നോട്ട് പോയി. എന്നാൽ പ്രണയം പരാജയപ്പെടുകയാണുണ്ടായത്. ദീപികയെ മാനസികമായി ഏറെ തളർത്തിയ സംഭവമായിരുന്നു ഇത്. രൺബീറിനെതിരെ നടി സംസാരിക്കുന്ന സാഹചര്യവും ഉണ്ടായി. രൺബീറിന് ഒരു പെട്ടി കോണ്ടം സമ്മാനമായി നൽകുമെന്ന് അക്കാലത്ത് ഒരു അഭിമുഖത്തിൽ ദീപിക തുറന്നടിക്കുകയും ചെയ്തു.

Ranbir Kapoor

എന്നാൽ പിന്നീ‌ട് രണ്ട് പേരും സുഹൃത്തുക്കളായി തുടരുകയും ഒരുമിച്ച് സിനിമകളിൽ പ്രവർത്തിക്കുകയും ചെയ്തു. ദീപികയുമായുള്ള ബ്രേക്കപ്പിന് ശേഷം രൺബീർ കപൂർ പറഞ്ഞ വാക്കുകളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഞാനൊരു ന‌‌ടിയുമായി പ്രണയത്തിലായിരുന്നു. ​ഗ്ലാമറസായ ന‌ടിമാർക്കൊപ്പം ഞാൻ അഭിനയിച്ച് തുടങ്ങിയ സമയമായിരുന്നു അത്. അവരുമായി ഞാൻ സൗഹൃദത്തിലായിരുന്നു. ആ നടിയുമായുള്ള എന്റെ ബന്ധം മുന്നോട്ട് പോയില്ല.

ഞങ്ങൾ പിരിഞ്ഞു. ശരിയായ രീതിയിൽ‌ ഇത് കൈകാര്യം ചെയ്യാൻ രണ്ട് പേർക്കും പക്വതയുണ്ടായെന്ന് കരുതുന്നെന്നും രൺബീർ അന്ന് വ്യക്തമാക്കി. വിവാഹം കഴിഞ്ഞാൽ തന്റെ സ്റ്റാർഡം പോകുമെന്ന് കരുതുന്നില്ല. ഞാൻ ആഴത്തിൽ സ്നേ​ഹിക്കുന്ന പെൺകുട്ടിയെ കണ്ടാൽ തീർച്ചയായും വിവാഹം ചെയ്യണമെന്നുണ്ട്. കാരണം ആരോടും പങ്കുവെക്കാനില്ലാത്തതിന്റെ വിടവ് എന്റെ മനസിലുണ്ട്. എന്റെ അമ്മയോട് പോലും ഇത് പങ്കുവെക്കാൻ പറ്റുന്നില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.

Ranbir Kapoor

പക്ഷെ എനിക്കത് മനസിലാകുന്നുണ്ട്. ഇതിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഞാനേറ്റവും കൂടുതൽ സനേഹിക്കുന്നത് അമ്മയെയാണ്. അമ്മയ്ക്കും അങ്ങനെ തന്നെയാണെന്ന് ഞാൻ കരുതുന്നു. പക്ഷെ എന്തുകൊണ്ടോ താൻ അമ്മയിൽ നിന്നും അകന്നിട്ടുണ്ടെന്നും രൺബീർ കപൂർ തുറന്ന് പറഞ്ഞു. അച്ഛനേക്കാളും അമ്മയോടായിരുന്നു രൺബീറിന് കൂടുതൽ അടുപ്പം. ഇക്കാര്യം രൺബീർ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

ദീപിക പദുകോണുമായി അകന്ന ശേഷം നടി കത്രീന കൈഫുമായി ആറ് വർഷം പ്രണയത്തിലായിരുന്നു രൺബീർ കപൂർ. എന്നാൽ ഈ ബന്ധവും ബ്രേക്കപ്പിൽ അവസാനിക്കുകയാണുണ്ടായത്. ഇതിന് ശേഷമാണ് ആലിയ ഭട്ടുമാണ് നടൻ അടക്കുന്നത്. കഴിഞ്ഞ വർഷം വിവാഹിതരായ ഇരുവർക്കും രാഹ എന്ന മകളും പിറന്നു. 40 കാരനായ രൺബീർ കരിയറിൽ തുടരെ പരാജയങ്ങൾ നേരിടുന്ന ഘട്ട‌മാണിത്.

റിലീസിനൊരുങ്ങുന്ന അനിമൽ എന്ന സിനിമ രൺബീറിന് ശക്തമായ തിരിച്ച് വരവിന് വഴിയൊരുക്കുെമന്നാണ് ആരാധകരുടെ പ്രതീക്ഷ. രശ്മിക മന്ദാന, സണ്ണി ഡിയോൾ, അനിൽ കപൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സന്ദീപ് റെഡ്ഡി വാം​ഗയാണ്. ഡിസംബർ ഒന്നിനാണ് സിനിമ റിലീസ് ചെയ്യുന്നത്.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X