'നാണം കൊണ്ട് കൈകൾ വിറച്ചു, ഇനി അവസരം കിട്ടില്ലെന്ന് ചിന്തിച്ചപ്പോൾ ഐശ്വര്യയുടെ കവിളിൽ തൊട്ടു'; രൺബീർ കപൂർ!
ബോളിവുഡിൽ റിലീസ് ചെയ്തിട്ടുള്ള അതിമനോഹരമായ പ്രണയ ചിത്രങ്ങളിൽ ഒന്നാണ് 2016 ഒക്ടോബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത യേ ദിൽ ഹേയ് മുഷ്‌കിൽ. ഈ ഒറ്റ സിനിമയിലൂടെ ലോകത്തെമ്പാടുമായി നിരവധി ആരാധകരെ സൃഷ്ടിച്ച ജോഡിയാണ് രൺബിർ കപൂർ-ഐശ്വര്യ റായ്. സ്റ്റുഡന്റ് ഓഫ് ദി ഇയർ സിനിമയ്ക്ക് ശേഷം കരൺ ജോഹർ സംവിധാനം ചെയ്ത സിനിമ കൂടിയാണ് യേ ദിൽ ഹേയ് മുഷ്‌കിൽ. അനുഷ്‌ക്ക ശർമ്മയും ഫവാദ് ഖാനുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. പ്രണയവും പ്രണയനൈരാശ്യവുമാണ് ചിത്രത്തിന്റെ പ്രമേയം. ഐശ്വര്യാ റായിയുടെ ത്രസിപ്പിക്കുന്ന സൗന്ദര്യമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ധർമ്മാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹീരു യാഷ് ജോഹറും കരൺ ജോഹറും ചേർന്നാണ് ചിത്രം നിർമിച്ചത്. പാക് താരം ഫവദ് ഖാൻ അഭിനയിച്ചതിൻറെ പേരിൽ വിവാദത്തിലായ ചിത്രം കൂടിയായിരുന്നു യേ ദിൽ ഹേ മുഷ്‍കിൽ. ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് സിനിമ ഇന്ത്യയിൽ റിലീസ് ചെയ്തത്. മനോഹരമായ പ്രണയകഥയും പ്രണയ തകർച്ചയുമെല്ലാം പ്രമേയമാകുന്ന സിനിമ ശ്വസം അടക്കിപ്പിടിച്ചിരുന്നാണ് പ്രേക്ഷകർ കണ്ട് തീർത്ത്. അത്രത്തോളം മനോഹരമായ കഥയും സീനുകളും താരങ്ങളുടെ പ്രകടനവുമെല്ലാം യേ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തിലുണ്ടായിരുന്നു.

ചിത്രത്തിൽ രൺബീറും ഐശ്വര്യയും ഒരുമിച്ചുള്ള ഇന്റിമേറ്റ് സീനുകളെല്ലാം സിനിമയുടെ റിലീസിന് ശേഷം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഇരുവരുടേയും കെമിസ്ട്രി മനോഹരമായിരുന്നുവെന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെട്ടത്. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ച് രൺബീർ കപൂർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മുമ്പും സഹതാരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോഴുണ്ടാകുന്ന ചില നർമ്മ മുഹൂർത്തങ്ങളെ കുറിച്ചും അവരുമായി നടന്ന സംഭാഷണങ്ങളെ കുറിച്ചും രൺബീർ അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. യേ ദിൽ ഹേയ് മുഷ്‌കിലിൽ ഒരുപാട് ഇന്റിമേറ്റ് സീനുകളുണ്ടായിരുന്നുവെന്നും ഐശ്വര്യയ്ക്കൊപ്പം അത് ചെയ്യാൻ താൻ ഏറെ പ്രയാസമനുഭവിച്ചിരുന്നുവെന്നുമാണ് രൺബീർ കപൂർ തുറന്ന് പറഞ്ഞത്.

ഐശ്വര്യയ്ക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് രൺബീർ കപൂർ പറഞ്ഞത് ഇങ്ങനെയാണ്. 'ഐശ്വര്യയ്ക്കൊപ്പം യേ ദിൽ ഹേയ് മുഷ്‌കിൽ അഭിനയിക്കുമ്പോൾ ഒരുപാട് ഇന്റിമേറ്റ് സീനുകളുണ്ടായിരുന്നു. അത് അഭിനയിക്കുമ്പോൾ എനിക്ക് നാണമായിരുന്നു. കൈകൾ വിറക്കുകയായിരുന്നു. ഐശ്വര്യയുടെ കവിളിൽ തൊടാൻ പോലും എനിക്ക് കഴിഞ്ഞില്ല. ഭയമായിരുന്നു. എന്റെ അവസ്ഥ കണ്ടപ്പോൾ തന്നെ ഐശ്ര്യയ്ക്ക് കാര്യം മനസിലായി. ആഷ് എന്നോട് പറഞ്ഞു.... നിനക്കെന്താണ് പറ്റിയത്? നമ്മൾ അഭിനയിക്കുകയല്ല... ഷൂട്ടിങ് അല്ലേ... അത് മനസിലാക്കി ശരിയായി ചെയ്യൂവെന്ന് പറഞ്ഞു. അവർ അത് പറഞ്ഞശേഷം എനിക്ക് ഇനി ഒരിക്കലും ഈ അവസരം ലഭിക്കില്ലെന്ന് മനസിലായതിനാൽ ഞാൻ അത് മനോഹരമായി ചെയ്തു' രൺബീർ പറയുന്നു. അന്ന് രൺബീർ നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ ബച്ചൻ കുടുംബത്തെ ചൊടിപ്പിച്ചിരുന്നു.
Recommended Video

രൺബീറിന്റെ അഭിമുഖത്തിന് ശേഷം ബച്ചൻ കുടുംബത്തിന്റെ സുഹൃത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ബച്ചൻ കുടുംബത്തിൽ നാല് പ്രൊഫഷണൽ അഭിനേതാക്കളുണ്ട്. പ്രൊഫഷണലിസം എന്താണെന്ന് അവർക്ക് അറിയാം. സിനിമയിൽ ഏത് രംഗങ്ങൾ ഉൾക്കൊള്ളിച്ചാലും എതിർപ്പില്ല. എന്നാൽ എന്തിനാണ് രൺബീർ ഐശ്വര്യമായുള്ള ഇന്റിമേറ്റ് സീനുകളെ കുറിച്ച് അങ്ങനെ പറഞ്ഞത്' എന്നായിരുന്നു. സംഭവം വലിയ ചർച്ചയായപ്പോൾ രൺബീർ തന്നെ വിശദീകരണവുമായി എത്തിയിരുന്നു. ഐശ്വര്യ ഒരു മികച്ച അഭിനേതാവാണ്. കൂടാതെ കുടുംബ സുഹൃത്ത് കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും കഴിവുള്ള ബഹുമാനിക്കപ്പെടുന്ന സ്ത്രീകളിൽ ഒരാളാണ് അവർ. യേ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തിന് അവർ നൽകിയ സംഭാവനകൾക്ക് ഞാൻ ഐശ്വര്യയോട് എന്നും നന്ദിയുള്ളവനായിരിക്കും. പിന്നെ ഞാൻ എന്തിന് ഐശ്വര്യയെ അപമാനിക്കാൻ ശ്രമിക്കണം?' എന്നായിരുന്നു.


Click it and Unblock the Notifications