ഡേറ്റിംഗ് സമയത്ത് കത്രീന ആയിരുന്നില്ല രൺബീറിന് സന്തോഷം നൽകിയത്, അത് നടിക്ക് സഹിക്കാൻ പറ്റിയില്ല
താരങ്ങളുടെ സിനിമകളെക്കാളും അവരുടെ ജീവിതമാണ് പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്നത്. ഇവരുടെ ചെറിയ വിശേഷം പോലും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയാവാറുണ്ട്. ബോളിവുഡിൽ ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരമാണ് രൺബീർ കപൂർ. അദ്ദേഹത്തിന്റെ സിനിമ പോലെ തന്നെ ജീവിതവും. ഏറെ ചർച്ചകൾക്ക് വഴി വയ്ക്കാറുണ്ട്.
ബോളിവുഡ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ പ്രണയമായിരുന്നു നടൻ രൺബീർ കപൂറിന്റേത്. ബോളിവുഡിലെ താരസുന്ദരികളെല്ലാം നടന്റെ കാമുകിമാരായിരുന്നു. നടന്റെ പ്രണയം പോലെ ബ്രേക്കപ്പും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പല പ്രണയങ്ങളും തകരാൻ കാരണം രൺബീറാണെന്നാണ് ബോളിവുഡിൽ പരക്കെ പ്രചരിക്കുന്ന റിപ്പോർട്ട്. നടനുമായുള്ള പ്രണയ തകർച്ച നടിമാരെ വളരെ മോശമായി ബാധിച്ചിരുന്നു.

ബോളിവുഡ് പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ പ്രണയമായിരുന് ദീപികയുടേയും രൺബീറിന്റേയും. സിനിമയിലെ പ്രിയജോഡികൾ ജീവിതത്തിലും ഒന്നാകണമെന്ന് പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്നു. ഈ ബന്ധം വിവാഹം വരെ എത്തി നിന്നിരുന്നു. എന്നാൽ അവസാനം താരങ്ങൾ വേർപിരിയുകയായിരുന്നു. രൺബീറുമായുള്ള പ്രണയ തകർച്ച ദീപികയെ മാനസികമായി തളർത്തിയിരുന്നു. ഇതിൽ നിന്ന് പുറത്ത് വരാൻ നടി അൽപം സമയ എടുത്തിരുന്നു. ഇതിന് ശേഷമാണ് രൺവീർ സിംഗുമായി പ്രണയത്തിലാവുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

ദീപികയുമായുള്ള രൺബീറിന്‌റെ ബ്രേക്കപ്പിന് പിന്നിൽ നടി കത്രീന കൈഫ് ആണെന്നുള്ള കിംവദന്തികൾ ബോളിവുഡ് കോളങ്ങളിൽ അന്ന് പ്രചരിച്ചിരുന്നു. കാരണം ദീപികയുമായി വേർപിരിഞ്ഞതിന് തൊട്ട് പിന്നാലെ തന്നെ നടൻ കത്രീനയുമായി അടുക്കുകയായിരുന്നു. ഇവരുടെ പ്രണയം ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു സൽമാൻ ഖാനുമായുളള ബ്രേക്കപ്പിന് ശേഷമാണ് കത്രീന രൺബീറുമായി പ്രണയത്തിലാവുന്നത്. ഇതും കല്യാണത്തിൽ എത്തിയിരുന്നു. എന്നാൽ ഇതും മുടങ്ങി പോവുകയായിരുന്നു. ദീപികയ്ക്ക് പറ്റിയത് പോലെ തന്നെ കത്രിനയേയും ബ്രേക്കപ്പ് മാനസികമായി തളർത്തിയിരുന്നു. ഇതിന് ശേഷമാണ് വിക്കിയുമായി അടുക്കുന്നത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കത്രീനയുടേയും രൺബീറിന്റേയും ഒരു പഴയ സോഷ്യൽ മീഡിയ ലൈവ് സെക്ഷനാണ്. നടിയുടെ വിവാഹത്തോട് അനുബന്ധിച്ചാണ് പഴയ സംഭവം വീണ്ടും ചർച്ചയാവുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ജഗ്ഗ ജാസൂസ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവരും ഒന്നിച്ച് ലൈവിന് എത്തിയത്. ഇരുവരും പ്രണയത്തിലായിരുന്ന സമയമായിരുന്നു ഇത്. ലൈവിനിടെ രൺബീറിനോട് പ്രിയപ്പെട്ട അഞ്ച് പേരെ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ കത്രീനയുടെ പേര് താരം പറഞ്ഞില്ല. ഇത് നടിയിൽ ചെറിയ ജലസി ഉണ്ടാക്കിയിരുന്നു.

കത്രീനയായിരുന്നു രൺബീറിനോട് തന്‌റെ ജീവിതത്തിലെ പ്രധാനപ്പെട്ട അഞ്ച് വ്യക്തികളുട പേര് ചോദിച്ചത്. അമ്മ, അച്ഛൻ, സഹോദരിയുടെ കുട്ടി, സംവിധായകൻ ആയാൻ മുഖർജി എന്നിവരുടെ പേരായിരുന്നും നടൻ പറഞ്ഞത്. എന്നാൽ ആരാണ് സന്തോഷം തരുന്നത് എന്ന് ചോദിച്ചാൽ താൻ തിരഞ്ഞെടുക്കുന്ന രണ്ട് പട്ടികളാണെന്നും നടൻ പറഞ്ഞു. രൺബീറിന്റെ ആ മറുപടി കത്രീനയ്ക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. നടി ആ സംഭാഷണം അവിടെ നിർത്തിക്കുകയായിരുന്നു. ഇത് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
Recommended Video

കത്രീനയുമായുള്ള ബ്രേക്കപ്പിന് ശേഷം നടൻ ആലിയ ഭട്ടുമായി പ്രണയത്തിലാവുകയായിരുന്നു. സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരു ഒന്നിച്ചായിരുന്നു എത്തിയത്. ഇതോടെയായിരുന്നു പ്രണയവാർത്ത പുറത്ത് അറിഞ്ഞത്. താരങ്ങൾ തങ്ങളുടെ പ്രണയം തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അടുത്ത വർഷം ഇരുവരും വിവാഹം കഴിക്കുമെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. കത്രീന-വിക്കി വിവാഹത്തിന് ശേഷം ബോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന മാറ്റൊരു താരവിവാഹമാണ് ഇവരുടേത്. ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമായ ബ്രഹ്മാസ്ത്രയുടെ റിലീസിന് ശേഷം മാത്രമേ വിവാഹം ഉണ്ടാവുകയുള്ളൂവെന്നും റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications