'എല്ലാത്തിനും ഒരു പരിധിയുണ്ട്'; അനുഷ്ക രൺബീറിന്റെ മുഖത്തടിച്ചപ്പോൾ; സെറ്റിലുണ്ടായ തർക്കമിങ്ങനെ

ബോളിവുഡിലെ ജയപ്രിയ ഓൺസ്ക്രീൻ ജോഡികളാണ് രൺബീർ കപൂറും അനുഷ്ക ശർമ്മയും. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഏ ദിൽ ഹെ മുഷ്കിൽ, ബോംബെ വെൽവെറ്റ് തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് അനുഷ്കയും രൺബീറും നേരത്തെ തുറന്ന് സംസാരിച്ചിട്ടുമുണ്ട്.

അനുഷ്ക ശർമ്മയോടൊപ്പമാണ് തനിക്ക് മികച്ച ഓൺസ്ക്രീൻ കെമിസ്ട്രിയെന്ന് രൺബീർ അടുത്തുടെ ഒരഭിമുഖത്തിൽ പറയുകയും ചെയ്യുന്നു. എന്നാൽ അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിൽ ഇടയ്ക്ക് ചെറിയൊയു പ്രശ്നവും ഉണ്ടായിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ ഏ ദിൽ ഹെ മുഷ്കിൽ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം നടന്നത്.

'അനുഷ്ക രൺബീറിനെ ശക്തിയിൽ  മുഖത്തടിച്ചു'

ഈ സിനിമയുടെ ഷൂട്ടിം​ഗിനിടെയെടുത്ത വീഡിയോയിൽ സംഭവം റെക്കോഡ് ചെയ്യപ്പെടുകയും ചെയ്തു. അനുഷ്ക രൺബീറിന്റെ മുഖത്തടിക്കുന്ന സീനായിരുന്നു ഷൂട്ട് ചെയ്തത്. സീനിൽ അനുഷ്ക രൺബീറിനെ ശക്തിയിൽ മുഖത്തടിച്ചു. ഇതാണ് നടനെ ചൊടിപ്പിച്ചത്. സീനെടുത്ത ശേഷം 'ഒരു പരിധിയുണ്ട്. ഇങ്ങനെ ചെയ്യല്ലേ എന്ന് ഞാൻ നിന്നോട് പറഞ്ഞതാണ്. തമാശയല്ല,' എന്ന് രൺബീർ പറയുന്നത് വീഡിയോയിൽ കേൾക്കാം.

അവൾ എന്നെ ഒരു തവണ അടിച്ചു'

ഞാൻ മനപ്പൂർവം ചെയ്തതാണോ. നീ ശരിക്കും ദേഷ്യത്തിലാണോ എന്ന് അനുഷ്ക ചോദിക്കുന്നുമുണ്ട്. തീർച്ചയായും, നീയെന്ന ശക്തമായി അടിച്ചു എന്നാണ് രൺബീർ മറുപടി നൽകിയത്. ഈ സംഭവത്തെക്കുറിച്ച് പിന്നീട് സിനിമയുടെ ഒരു പ്രൊമോഷണൽ വീഡിയോയിൽ രൺബീർ സംസാരിച്ചിരുന്നു. 'അവൾ എന്നെ ഒരു തവണ അടിച്ചു. രണ്ട് തവണ അടിച്ചു. കാരണം അവൾ സ്വാഭാവിക അഭിനേത്രിയാണ്. യഥാർത്ഥ പ്രകടനം നടത്താൻ അവൾ ആ​ഗ്രഹിക്കുന്നു. അങ്ങനെ അവൾ വീണ്ടും എന്നെ അടിച്ചു,' രൺബീർ പറഞ്ഞതിങ്ങനെ.

ആ സീനിൽ മുഴുകി അവനെ ശരിക്കും അടിച്ചു

അന്ന് ഡിൻ‍എയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുഷ്കയും ഇതേപറ്റി സംസാരിച്ചിരുന്നു. 'സീനുകൾ എങ്ങനെയാണ് എടുക്കുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. ഒരു നടന്റെ സീനെടുത്ത് പിന്നീട് മറ്റൊരാളുടെ സീനെടുക്കും. അവർ ആദ്യം രൺബീറിന്റെ ഷോട്ട് എടുത്തു. അവനെ ശരിക്കും അടിക്കാൻ എന്നോട് പറഞ്ഞു. ഞാൻ അടിച്ചു. ആ സീൻ വളരെ നീണ്ടതായിരുന്നു. ഇതിനു ശേഷം എന്റെ സീൻ എടുക്കുമ്പോൾ അവനെ ശരിക്കും അടിക്കേണ്ട എന്ന് പറഞ്ഞു. പക്ഷെ ഞാൻ ആ സീനിൽ മുഴുകി അവനെ ശരിക്കും അടിച്ചു. എന്റെ സീനുകൾ എടുക്കുമ്പോൾ ഒരുപാട് ഇങ്ങനെ സംഭവിക്കും'

'എന്തിനാണ് ശരിക്കും അടിച്ചതെന്നായി അവൻ'

'അതൊരു നല്ല കാര്യമാണ്. പക്ഷെ ഇവിടെ അന്ന് നല്ല രീതിയിലല്ല വന്നത്. അടിക്കരുതെന്ന് അവൻ പറഞ്ഞത് എന്നോട് മറന്നു പോയി. മുഖത്തടിച്ച ശേഷം 'ഓഹ് ഷിറ്റ്' എന്നെനിക്ക് തോന്നി. എന്തിനാണ് ശരിക്കും അടിച്ചതെന്നായി അവൻ. എനിക്ക് നിന്നെ മനപ്പൂർവം അടിക്കേണ്ട ആവശ്യമെന്താണെന്ന് ഞാൻ ചോദിച്ചു. പക്ഷെ എനിക്ക് തോന്നുന്നത് അവൻ ദേഷ്യം വന്നത് പോലെ അഭിനയിക്കുകയായിരുന്നെന്നാണ്', അനുഷ്ക ശർമ്മ പറഞ്ഞു.

Read more about: ranbir kapoor anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X