മകനൊപ്പം മുൻകാമുകി റാണിയും സെറ്റിൽ; റാണിയെ പ്രകോപിപ്പിച്ച ജയ ബച്ചൻ; താരങ്ങൾക്കിടയിലുണ്ടായ പ്രശ്നം

ദേഷ്യക്കാരിയായി അറിയപ്പെടുന്ന ജയ ബച്ചന് റാണി മുഖർജിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നത്രെ. അന്ന് നടന്നെന്ന് പറയപ്പെടുന്ന സംഭവം വായിക്കാം.

ബോളിവുഡിലെ സീനിയർ താരങ്ങളിലൊരാളാണ് ജയ ബച്ചൻ. നടി എന്നതിനൊപ്പം ഇന്ന് രാഷ്ട്രീയത്തിലും ജയ ബച്ചൻ‌ സാന്നിധ്യമറിയിക്കുന്നു.

വളരെ ഡിപ്ലോമാറ്റിക്ക് ആയവരാണ് പൊതുവെ ബോളിവുഡ് താരങ്ങളെങ്കിൽ ജയ ബച്ചന് ആ പതിവില്ല.

കാര്യങ്ങൾ മുഖത്തടിച്ച പോലെ പറയുന്നയാളാണ് ജയ ബച്ചൻ. അത് ഭർത്താവ് അമിതാഭ് ബച്ചനോടായാലും പിന്നാലെ കൂടുന്ന മാധ്യമങ്ങളോടായാലും
അങ്ങനെ തന്നെയാണ്.

പലപ്പോഴും ഇതിന്റെ പേരിൽ ജയ ബച്ചൻ വിവാദങ്ങളിലും അകപ്പെടാറുണ്ട്. അടുത്തിടെ പാപ്പരാസി മാധ്യമങ്ങളോട് കയർത്ത് സംസാരിച്ചത്, പെട്ടെന്നുള്ള ദേഷ്യപ്പെടൽ തുടങ്ങിയവ ജയ ബച്ചനെ വിവാ​ദത്തിലാക്കി.

മുൻകോപക്കാരിയായ ജയ ബച്ചൻ ബച്ചൻ കുടുംബത്തിന്റെ പേര് നശിപ്പിക്കുന്നു എന്നമാണ് വിമർശകർ പറയുന്നത്.

അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങിയവരെല്ലാം വളരെ സഭ്യതയോടെ പൊതുവേദികളിൽ പെരുമാറുന്നവരാണ്. എന്നാൽ ജയ ബച്ചൻ അങ്ങനെയല്ലെന്നും അഭിപ്രായം വരാറുണ്ട്.

മുമ്പൊരിക്കൽ നടി റാണി മുഖർജിയുമായും ജയ ബച്ചന് പ്രശ്നങ്ങളുണ്ടായിരുന്നു. ല​ഗ ചുനാരി മേൻ ദാ​ഗ് എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെയായിരുന്നു സംഭവം. ജയ ബച്ചന്റെ കഥാപാത്രത്തിന്റെ മകളായാണ് റാണി മുഖർജി ഈ സിനിമയിൽ അഭിനയിച്ചത്.

ജയയുടെ മകൻ അഭിഷേകുമായി മുമ്പ് റാണിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇരുവരും അകന്നു. ബച്ചൻ കുടുംബവുമായി അക്കാലത്ത് റാണിക്ക് അകൽച്ച വന്നത്രെ.

Jaya Bachchan

സിനിമയുടെ ഷൂട്ടിം​ഗിനിടെ ജയ ബച്ചൻ റാണി മുഖർജിയെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തത്ര.

സെറ്റിലെ മറ്റുള്ളവരുമായി ചേർന്ന് റാണിയെ ഒറ്റപ്പെടുത്തിയെന്നും അഭ്യൂഹം പരന്നു. റാണിയെ കളിക്കാന്നുന്ന ചില സംസാരങ്ങൾ ജയ ബച്ചൻ പരസ്യമായി നടത്തിയെന്നും അന്ന് റിപ്പോർട്ടുകൾ വന്നു.

ഈ സിനിമയുടെ ഷൂട്ടിം​ഗിനിടെയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹവും നടക്കുന്നത്.

വിവാഹ ശേഷം ഹണിമൂണിനായി അഭിഷേക് ഒരു മാസത്തേക്ക് അവധിയുമെടുത്തു. റാണിക്കാവട്ടെ ഇത് മറ്റ് സിനിമകളുട ഡേറ്റിനെ ബാധിക്കാനും തുടങ്ങി. അന്ന് തിരക്കുള്ള നായിക നടിയാണ് റാണി മുഖർജി. സിനിമയുടെ ഡേറ്റ് നടി അഡ്ജസ്റ്റ് ചെയ്യുകയായിരുന്നത്രെ.

അന്നിത്തരം പ്രശ്നങ്ങൾ നടന്നെങ്കിലും ഇന്ന് റാണിയോ ജയ ബച്ചനോ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. അഭിഷേക് ബച്ചനെ പോലെ തന്നെ റാണി മുഖർജിയും വിവാഹ ജീവിതത്തിലേക്ക് കടന്നു.

ഫിലിം മേക്കർ ആദിത്യ ചോപ്രയെയാണ് റാണി വിവാഹം കഴിച്ചത്. 2014 ലായിരുന്നു വിവാഹം.

മകൾ ജനിചച ശേഷം നാല് വർഷം റാണി സിനിമയിൽ നിന്ന് മാറി നിന്നും പിന്നീട് വീണ്ടും സജീവമായി. അതേസമയം പഴയത് പോലെ തിരക്ക് പിടിച്ച് റാണി മുഖർജി ഇന്ന് സിനിമകൾ ചെയ്യുന്നില്ല. താൻ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകളിലാണ് റാണി വേഷമിടുന്നത്.

 Rani Mukerji, Jaya Bachchan

അന്നും ഇന്നും റാണിക്ക് ബോളിവുഡിൽ ആരാധകരുണ്ട്, 2000 ത്തിനും 2010 നും ഇടയ്ക്കായിരുന്നു റാണി മുഖർജിയുടെ കരിയറിലെ മികച്ച സമയം.

മിസിസ് ചാറ്റർജി വേർസസ് നോർവെയാണ് റാണിയുടെ പുതിയ സിനിമ. ‌മറുവശത്ത് സിനിമകളിൽ നിന്ന് ഏറെ നാളായി മാറി നിൽക്കുകയാണ് ജയ ബച്ചൻ.

ഇടവേളയ്ക്ക് വിരാമമിട്ട് റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന പുറത്ത് വരാനിരിക്കുന്ന സിനിമയിൽ ജയ ബച്ചൻ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ ഇപ്പോഴും സിനിമാ രം​ഗത്ത് സജീവമാണ്.

More from Filmibeat

Read more about: rani mukerji jaya bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X