'അന്ന് അദ്ദേഹത്തെ എനിക്ക് അറിയില്ല, ആദ്യ വിവാഹമോചനത്തിന് കാരണം ഞാനല്ല'; ഭർത്താവിനെ കുറിച്ച് റാണി മുഖർജി

ബോളിവുഡിന്റെ സ്വന്തം റാണിയാണ് നടി റാണി മുഖർജി. നാൽപത്തിനാലുകാരിയായ റാണി ബംഗാളി ചലച്ചിത്ര കുടുംബത്തിലാണ് ജനിച്ചത്. പിതാവ് രാം മുഖർജി സംവിധായകനായിരുന്നു. മാതാവ് കൃഷ്ണ പിന്നണിഗായികയായിരുന്നു. സഹോദരൻ രാജമുഖർജി ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ്. 1996ൽ രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര ലോകത്തേക്ക് വരുന്നത്. പിന്നീട് 1998ലെ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത ഹേ ചിത്രത്തിലെ റാണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2002ൽ റാണി അഭിനയിച്ച സാതിയ എന്ന ചിത്രവും ശ്രദ്ധേയമായി.

പിന്നീട് തുടരെ തുടരെ നിരവധി സിനിമകളിൽ റാണി മുഖർജി അഭിനയിച്ചു. ഏത് തരം കഥാപാത്രവും മനോഹരമായി ചെയ്യുന്ന നടിയാണ് റാണി മുഖർജി എന്ന കാര്യത്തിൽ ആരും തന്നെ തർക്കിക്കാറില്ല. നല്ല സിനിമകൾ തന്റെ വഴിക്ക് വരാതിരുന്നതിനാണ് ഒരു മൂന്ന് വർഷത്തെ ഇടവേള തന്റെ സിനിമാ ജീവിതത്തിൽ സംഭവിക്കാൻ കാരണമായതെന്ന് റാണി മുകർജി വെളിപ്പെടുത്തിയിട്ടുണ്ട്. 2014ൽ പ്രദീപ് സർക്കാറിന്റെ മർദാനിയിൽ അഭിനയിച്ച ശേഷം റാണി സിനിമകൾ ചെയ്തിരുന്നില്ല.

വിവാഹത്തിന് മുമ്പ് മുതൽ ​ഗോസിപ്പുകൾ

പിന്നീട് താരം തിരികെ എത്തിയത് ഹിച്ച്കി എന്ന സിനിമയിൽ നായികയായികൊണ്ടാണ്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ മനീഷ് ശർമ നിർമിച്ച് സിദ്ധാർത്ഥ് മൽഹോത്ര സംവിധാനം ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2014ൽ ആണ് റാണി മുഖർജി വിവാഹിതയായത്. സംവിധായകൻ ആദിത്യ ചോപ്രയെയാണ് റാണി വിവാഹം ചെയ്തത്. ആദിത്യയുടെ രണ്ടാമത്തെ വിവാഹമായിരുന്നു റാണിയുമായി നടന്നത്. ആദ്യം പായൽ ഖന്നയായിരുന്നു ആദിത്യയുടെ ഭാര്യ. 2000ത്തിൽ വിവാഹിതരായ ഇവർ 2009ൽ വിവാഹമോചിതരായി. ആദിത്യയുടെ ഒന്നാം വിവാഹം പരാജയമാകാൻ കാരണം റാണി മുഖർജിയാണെന്ന തരത്തിൽ നിരവധി ​ഗോസിപ്പുകൾ റാണി-ആദിത്യ വിവാഹത്തിന് മുമ്പും ശേഷവും ബോളിവുഡിൽ പ്രചരിക്കുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട റാണി മുഖർജി ​ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നവരുടെ വായടിപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ്.

ആദ്യ വിവാഹം തകർന്നതിന് പിന്നിൽ

ഇന്ത്യാ ഫോറവുമായുള്ള ഒരു സംഭാഷണത്തിലാണ് അടുത്തിടെ റാണി വിവാഹവുമായി ബന്ധപ്പെട്ട കിംവദന്തികളെല്ലാം തച്ചുടച്ചത്. ഒരു നിർമാതാവുമായി ബന്ധം പുലർത്തി നടക്കുന്ന അഭിനേത്രിയല്ല താനെന്നും റാണി മുഖർജി വ്യക്തമാക്കി. 'എല്ലാ കിംവദന്തികളും നുണയാണ്. ആദിത്യ ചോപ്ര വിവാഹമോചനം നേടിയശേഷം മാത്രമാണ് ഞാൻ അദ്ദേഹത്തെ കാണാൻ തുടങ്ങിയത്. നിർ‌മാതാവുമായി ഡേറ്റിങ് നടത്തുക എന്നത് എന്റെ രീതിയല്ല. ഞാൻ അദ്ദേഹത്തോടൊപ്പം സിനിമകൾ ചെയ്യാതിരുന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടതും കാണാൻ തുടങ്ങിയതും. ഇതെല്ലാം ചലി അജണ്ടകളുടെ ഭാ​ഗമായി വരുന്ന റൂമറുകളാണ്. ഇതിനോട് മുമ്പ് പ്രതികരിക്കാതിരുന്നതിനും കാരണമുണ്ട്. എന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടും എന്നതിലുപരി എന്നെ ചുറ്റിപറ്റി കഴിയുന്നവരെ കുറിച്ചാണ് ഞാൻ ചിന്തിച്ചിട്ടുള്ളത്' റാണി മുഖർജി പറയുന്നു.

ഒടുവിൽ പ്രതികരിച്ച് റാണി

റാണിയ്ക്കും ആദിത്യയും 2015ൽ ആണ് മകൾ ആദിര പിറന്നത്. മകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഇരുവരും മകളെ മാധ്യമങ്ങൾക്ക് മുമ്പിൽ കാണിച്ചിരുന്നില്ല. ദമ്പതികൾ തങ്ങളുടെ ഓഫ് സ്ക്രീൻ ജീവിതവും വളരെ സ്വകാര്യമായിട്ടാണ് കൊണ്ടുനടക്കുന്നത്. ബണ്ടി ഓർ ബബ്ലി 2 ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത റാണി മുഖർജി സിനിമ. സെയ്ഫ് അലി ഖാനാണ് ചിത്രത്തിൽ നായകനായത്. സിനിമയ്ക്ക് പ്രേക്ഷകർക്കിടയിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രമാണ് ഇനി റാണിയുടേതായി പുറത്തിറങ്ങാനുള്ള സിനിമ. ആഷിമ ചിബ്ബർ സംവിധാനം ചെയ്ത ചിത്രം സീ സ്റ്റുഡിയോസും എമ്മെ എന്റർടെയ്ൻമെന്റും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. 2022 മെയ് 20ന് ചിത്രം റിലീസ് ചെയ്യും.

Read more about: rani mukerji
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X