'കൂട്ടുകാരിയുടെ കുടുംബം തകർത്തു, പറഞ്ഞതെല്ലാം കള്ളം'; റാണി മുഖർജിക്കെതിരെ സോഷ്യൽമീഡിയ
ബോളിവുഡിൽ ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്നു റാണി മുഖർജി. മകൾ പിറന്ന ശേഷമാണ് റാണി കരിയറിലെ തിരക്കുകൾ കുറച്ചത്. അന്നും ഇന്നും റാണിയുടെ സിനിമകൾക്ക് പ്രേക്ഷകരുണ്ട്. ഇടവേളകളെടുത്ത് ചെയ്യുന്ന ഓരോ സിനിമകളിലും റാണിയാണ് ഇന്ന് പ്രധാന കഥാപാത്രം. മിസിസ് ചാറ്റർജി വെർസസ് നോർവെയാണ് റാണിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമയിലെ റാണിയുടെ പ്രകടനം പ്രേക്ഷക പ്രശംസ നേടി. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളല്ല റാണി മുഖർജി.
മകളെ ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറ്റി നിർത്തുന്ന താരം മകൾ മറ്റ് കുട്ടികളെ പോലെ വളരട്ടെ എന്ന തീരുമാനത്തിലാണ്. ഫിലിം മേക്കർ ആദിത്യ ചോപ്രയാണ് റാണിയുടെ ഭർത്താവ്. ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2014 ൽ ഇറ്റലിയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. റാണി മുഖർജിയുടെ അടുത്ത സുഹൃത്തായിരുന്ന പായൽ ഖന്നയുടെ ഭർത്താവായിരുന്നു ആദിത്യ ചോപ്ര.

ഈ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ആദിത്യയും റാണിയും വിവാഹിതരായത്. ആദ്യ വിവാഹബന്ധം നിലനിൽക്കെത്തന്നെ ആദിത്യ ചോപ്ര റാണിയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇത്തരം പ്രചരണങ്ങളെ റാണി മുഖർജി അന്ന് തള്ളിക്കളഞ്ഞു.
അദ്ദേഹം നല്ല സുഹൃത്താണ്. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എനിക്കദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട് എന്നാണ് അന്ന് ഒരു അഭിമുഖത്തിൽ റാണി മുഖർജി പറഞ്ഞത്. ആദിത്യ ചോപ്രയുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യം ആണല്ലോ താങ്കൾ എന്ന ചോദ്യത്തിനും റാണി മറുപടി നൽകി.
അദ്ദേഹത്തോടാെപ്പം ഒരുപാട് സിനിമകൾ ചെയ്യാൻ താൽപര്യമുണ്ട്. അദ്ദേഹം നല്ല സിനിമകൾ നിർമ്മിക്കുന്നു. പക്ഷെ ഇപ്പോൾ അവർ എന്നെ വെച്ച് സിനിമകൾ ചെയ്യുന്നില്ല. കാരണം എന്റെ സിനിമകൾ പരാജയപ്പെടുന്നു. സിനിമകൾ വിജയിക്കുമ്പോഴാണ് ആദിത്യ ചോപ്ര തന്നെ നായികയാക്കുന്നതെന്നും റാണി അന്ന് വ്യക്തമാക്കി.

എന്നാൽ ഈ അഭിമുഖം നൽകി മൂന്ന് വർഷത്തിന് ശേഷം റാണിയും ആദിത്യ ചോപ്രയും വിവാഹിതരായി. റാണി പറഞ്ഞതെല്ലാം കള്ളമാണെന്ന് അന്ന് ജനങ്ങൾ വിമർശിച്ചു. റാണിയുടെ പഴയ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. സുഹൃത്തിന്റെ കുടുംബം തകർത്ത നടിയെന്ന് പലരും നടിയെ കുറ്റപ്പെടുത്തി.
അധിര ചോപ്രയെന്നാണ് റാണിയുടെയും ആദിത്യയുടെയും മകളുടെ പേര്. 2015 ലാണ് മകൾ ജനിക്കുന്നത്. ആദിത്യ ചോപ്രയുമായെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് മുമ്പൊരിക്കൽ റാണി മുഖർജി സംസാരിച്ചിരുന്നു. കുച്ച് കുച്ച് ഹോതാ ഹേ എന്ന സിനിമ ചെയ്യുന്നതിനിടെയാണ് ആദ്യമായി ആദിയെ കാണുന്നത്. അതിന് മുമ്പ് അദ്ദേഹം എന്നെ ഒരു റെസ്റ്റോറന്റിൽ വെച്ച് കണ്ടിരുന്നു.
എന്റെ ആദ്യ സിനിമ രാജാ കീ ആയേഗി ഭാരത് പുറത്തിറങ്ങിയ ശേഷമായിരുന്നു അത്. ആദിത്യ ചോപ്ര അന്ന് പ്രശ്നസ്തനാണെങ്കിലും ഞാനദ്ദേഹത്തിന്റെ അടുത്തേക്ക് പോയി സംസാരിച്ചില്ല. അത് അദ്ദേഹത്തിന് ഇന്നും ഓർമ്മയുണ്ടെന്നും അന്ന് റാണി മുഖർജി പറഞ്ഞു.
റാണിയുടെ കരിയറിന് വലിയ പിന്തുണയാണ് ആദിത്യ ചോപ്ര നൽകുന്നത്. മകൾ പിറന്ന ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വരാൻ നടി പ്രോത്സാഹിപ്പിച്ചതും ആദിത്യ ചോപ്രയാണ്. ബോളിവുഡിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ ആദിത്യ ചോപ്ര അന്തരിച്ച പ്രമുഖ ഫിലിം മേക്കർ യാഷ് ചോപ്രയുടെ മകനാണ്.


Click it and Unblock the Notifications