വൈകിപ്പോയി, കുടുംബം നേരത്തെയാവാമായിരുന്നു; രണ്ടാമതൊരു കുഞ്ഞിനായി ശ്രമിക്കും; അന്ന് റാണി പറഞ്ഞത്
മിസിസ് ചാറ്റർജി വെർസസ് നോർവെയാണ് റാണി മുഖർജിയുടെ പുതിയ സിനിമ. സിനിമയിലെ കേന്ദ്രകഥാപാത്രം റാണി മുഖർജിയാണ്.
ബോളിവുഡിലെ പ്രമുഖ താരങ്ങളിലാെരാളാണ് റാണി മുഖർജി. ഒരു കാലത്ത് ഹിന്ദി സിനിമകളിൽ നിറഞ്ഞ് നിന്ന റാണി ഇന്ന് തിരക്ക് പിടിച്ച് സിനിമകൾ ചെയ്യുന്നില്ല.
മറിച്ച് തനിക്ക് പ്രാധാന്യമുള്ള സിനിമകൾ വർഷത്തിൽ ഒന്നായാലും ചെയ്യുക എന്ന രീതിയാണ് റാണി പിന്തുടരുന്നത്. അയ്യ, മർദാനി തുടങ്ങിയ സിനിമകളെല്ലാ ഇത്തരത്തിൽ റാണി ചെയ്ത സിനിമകളാണ്.
ഇവയെല്ലാം വിജയം കാണുകയും ചെയ്തു. കരിയറിൽ ഉയർച്ച താഴ്ചകൾ ഒരു പോലെ കണ്ട നടിയാണ് റാണി മുഖർജി. 2000ങ്ങളുടെ തുടക്കത്തിൽ ഹിറ്റ് ചിത്രങ്ങളിലൂടെ സൂപ്പർ ഹിറ്റ് നായിക നടിയായി റാണി തിളങ്ങി.
ചൽതെ ചൽതെ, ഹം തും, വീർ സര, കഭി അൽവിദ നാ കെഹ്ന, ബണ്ടി ഓർ ബബ്ലി തുടങ്ങിയ സിനിമകളെല്ലാം സൂപ്പർ ഹിറ്റായി.
യുവ, ബ്ലാക്ക് തുടങ്ങിയ സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെയും റാണി അവതരിപ്പിച്ചു.
2007 നും 2010 നും ഇടയ്ക്ക് കരിയറിൽ റാണിക്ക് വീഴ്ച സംഭവിച്ച് തുടങ്ങി. പുതുമുഖ നടിമാരുടെ കടന്ന് വരവും സൂപ്പർ സ്റ്റാറുകളുടെ നായികാ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തലും റാണിയുടെ കരിയറിനെ ബാധിച്ചു.

എന്നാൽ തലാശ്, നോ വൺ കിൽഡ് ജെസിക തുടങ്ങിയ സിനിമകളിലൂടെ വീണ്ടും റാണി തന്റെ സാന്നിധ്യമറിയിച്ചു.
കരിയറിൽ പരാജയം രുചിച്ചതോടെ ചെറിയ കാലത്തേക്ക് ടെലിവിഷൻ ഷോകളിലും റാണി മുഖർജിയെ കണ്ടിരുന്നു.
എന്നാൽ പിന്നീട് ശക്തമായ തിരിച്ച് വരവും റാണിക്ക് സാധിച്ചു. ഫിലിം മേക്കർ ആദിത്യ ചോപ്രയെയാണ് റാണി മുഖർജി വിവാഹം കഴിക്കുന്നത്.
ഇരുവർക്കും ഒരു മകളുമുണ്ട്. തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് റാണി മുഖർജി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
കുടുംബ ജീവിതം കുറച്ച് നേരത്തെ തുടങ്ങാമായിരുന്നെന്നാണ് റാണി ഒരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
അന്ന് 39 കാരിയായിരുന്ന റാണി തനിക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി വേണ്ടിയിരുന്നെന്ന ആഗ്രഹവും പങ്കുവെച്ചു.

സമയം കഴിഞ്ഞ് പോയതിനാൽ എനിക്ക് വലിയ കുടുംബമുണ്ടാവില്ല. പക്ഷെ രണ്ടാമതൊരു കുഞ്ഞിന് വേണ്ടി എനിക്ക് ശ്രമിക്കാമെന്നാണ് അന്ന് റാണി മുഖർജി പറഞ്ഞത്. 2014 ലാണ് റാണി മുഖർജിയും ആദിത്യ ചോപ്രയും വിവാഹം കഴിക്കുന്നത്.
ആദിത്യ ചോപ്രയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. പായൽ ഖന്ന എന്ന ആദ്യ ഭാര്യയുമായി വിവാഹ മോചനം നടത്തിയ ശേഷമായിരുന്നു റാണിയും ആദിത്യയും തമ്മിലുള്ള വിവാഹം.
റാണി കാരണമാണ് ആദിത്യ ചോപ്ര-പായൽ ഖന്ന വിവാഹ ബന്ധം തകർന്നതെന്ന് ആക്ഷേപം വന്നിരുന്നു.
എന്നാൽ ഇത് തെറ്റാണെന്ന് റാണി വ്യക്തമാക്കി. ഡിവോഴ്സിന് ശേഷമാണ് താൻ ആദിത്യയുമായി പ്രണയത്തിലാവുന്നതെന്നാണ് റാണി വ്യക്തമാക്കിയത്.
മകൾ ജനിച്ച ശേഷം നാല് വർഷത്തോളം അഭിനയ രംഗത്ത് നിന്ന് റാണി മുഖർജി മാറി നിന്നു.
സിനിമയിലേക്ക് തിരിച്ചു വരവിന് ഭർത്താവ് പിന്തുണച്ചു. റാണിയുടെ കരിയറിനെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തിയാണ് ആദിത്യ ചോപ്ര.
ആദിത്യ ചോപ്ര, കരൺ ജോഹർ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്.
റാണി മുഖർജി കരിയറിൽ തിളങ്ങി നിന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന കജോൾ, ഐശ്വര്യ റായ് തുടങ്ങിയ നടിമാരും ഇന്ന് സിനിമാ രംഗത്ത് തിരിച്ചെത്തിയിരിക്കുന്നു.


Click it and Unblock the Notifications