വീട്ടിൽ രണ്ട് പുരുഷൻമാരാണെന്ന് കരുതുക, കരീനയ്ക്കൊപ്പമുള്ള ജീവിതത്തിന് റാണി നൽകിയ ഉപദേശം: സെയ്ഫ് അലി ഖാൻ

കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്ന താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ബോളിവുഡിലെ തിരക്കുകൾ കുടുംബത്തെ ബാധിക്കാതിരിക്കാൻ ഇവർ ശ്രദ്ധിക്കുന്നു. കരീനയാണ് സെയ്ഫിനേക്കാൾ കരിയറിൽ തിരക്കുകളിൽ. ഈ സമയങ്ങളിൽ മക്കളുടെ കാര്യങ്ങൾ നോക്കി സെയ്ഫ് വീട്ടിൽ നിൽക്കുന്നു. താരമൂല്യത്തിൽ സെയ്ഫിനേക്കാൾ മുന്നിലാണ് കരീന. ഇന്ത്യൻ സിനിമാ ലോകത്തെ വലിയ നായിക നടി. കരിയറിൽ ഒട്ടനവധി സിനിമകൾ. സൂപ്പർതാരങ്ങൾക്കൊപ്പം സൂപ്പർഹിറ്റുകൾ എന്നിവയെല്ലാം കരീനയെ സെയ്ഫിന് മുന്നിലാക്കുന്നു.

മകന്റെ മെഡിക്കൽ കണ്ടീഷൻ, അവന്റെ പേരിലാണ് ദാമ്പത്യത്തിൽ പ്രശ്നമായതും, ചികിത്സ കൊടുക്കാനാണ് നാട്ടിൽ വന്നത്!
മകന്റെ മെഡിക്കൽ കണ്ടീഷൻ, അവന്റെ പേരിലാണ് ദാമ്പത്യത്തിൽ പ്രശ്നമായതും, ചികിത്സ കൊടുക്കാനാണ് നാട്ടിൽ വന്നത്!

എന്നാൽ പേരും പ്രശസ്തിയും ഇവരുടെ വിവാഹ ജീവിതത്തെ ബാധിച്ചിട്ടില്ല. നടി റാണി മുഖർജി തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് സെയ്ഫ് അലി ഖാൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കരീനയുമായി ഡേറ്റിം​ഗിലായിരുന്ന സമയത്ത് റാണി മുഖർജി തനിക്ക് ഒരു ഉപദേശം തന്നെന്ന് സെയ്ഫ് അലി ഖാൻ പറയുന്നു. ഞാൻ അതിന് മുമ്പൊരിക്കലും തിരക്കേറിയ ഒരു നടിയെ പ്രണയിച്ചിരുന്നില്ല. റാണി എന്നോ‌ട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ഒരു പുരുഷനുമായി ബന്ധത്തിലാണെന്ന പോലെ കരീനയോട് പെരുമാറാനാണ് റാണി പറഞ്ഞത്. തുല്യ പങ്കാളിയായി കരീനയെ കാണണം. വീട്ടിൽ രണ്ട് ഹീറോകൾ ഉള്ളത് പോലെ കരുതുക. ജോലി ചെയ്യുന്ന രണ്ട് പേർ. അപ്പോൾ ഒരു പ്രശ്നവും നിങ്ങൾ തമ്മിൽ ഉണ്ടാകില്ലെന്ന് റാണി എന്നോട് പറഞ്ഞു. തനിക്ക് ലഭിച്ച മികച്ച ഉപദേശമാണതെന്നും സെയ്ഫ് അലി ഖാൻ തുറന്ന് പറഞ്ഞു. കരീനയുടെ അഭിമുഖത്തിൽ തന്നെയാണ് സെയ്ഫ് അലി ഖാൻ ഇക്കാര്യം പറഞ്ഞത്.

Saif Ali Khan  Kareena Kapoor

2007 ൽ ‌ടഷാൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് കരീനയും സെയ്ഫ് അലി ഖാനും പ്രണയത്തിലായത്. ഷാഹിദ് കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് കരീന സെയ്ഫുമായി അടുക്കുന്നത്. അന്ന് സെയ്ഫ് വിവാഹമോചിതനാണ്. നടി അമൃത സിം​ഗാണ് സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ മക്കളുമുണ്ട്. 1991 ൽ വിവാഹിതരായ സെയ്ഫും അമൃതയും 2004 ൽ നിയമപരമായി വേർപിരിഞ്ഞു.

പ്രശ്ന കലുഷിതമായിരുന്നു വേർപിരിയൽ. എന്നാൽ ഇന്ന് പ്രശ്നങ്ങളൊന്നും തന്നെയില്ല. മക്കളുടെ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് നോക്കുന്നത്. സെയ്ഫിന്റെ രണ്ട് വിവാഹബന്ധങ്ങളിലെ മക്കളും തമ്മിൽ സാഹോദ​ര്യ ബന്ധം. നിലനിൽക്കുന്നു. തെെമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നിവരാണ് സെയ്ഫിന്റെയും കരീനയുടെയും മക്കൾ. 2012 ലാണ് കരീന സെയ്ഫിനെ വിവാഹം ചെയ്യുന്നത്. അന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയാണ് കരീന. വിവാ​ഹ ശേഷവും കരീന അഞ്ച് വർഷത്തോളം മുൻനിര നായികയായി തുടർന്നു. അമ്മയായ ശേഷം സിനിമകളുടെ എണ്ണം കുറച്ചു. അപ്പോഴേക്കും ദീപിക പദുകോൺ ഉൾപ്പെടെയുള്ള താരങ്ങൾ കരീനയുടെ സ്ഥാനത്തേക്ക് വന്നു.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X