'ആസനത്തില്‍ നുള്ള് വേണോ?'; അനുഷ്‌കയെ പരസ്യമായി അവഹേളിച്ച് രണ്‍വീര്‍; പൊട്ടിത്തെറിച്ച് നടി
ബോളിവുഡിലെ മിന്നും താരമാണ് രണ്‍വീര്‍ സിംഗ്. താര കുടുംബത്തില്‍ നിന്നുമാണ് സിനിമയിലേക്ക് കടന്നു വന്നതെങ്കിലും രണ്‍വീറിന്റെ അരങ്ങേറ്റം ഒട്ടും എളുപ്പമായിരുന്നില്ല. ഓഡിഷനുകളിലൂടെയാണ് താരം ആദ്യ സിനിമയിലെത്തുന്നത്. തന്റെ പ്രതിഭയും കഠിനാധ്വനവുമാണ് രണ്‍വീറിനെ താരമാക്കുന്നത്. ഈ തലമുറയിലെ ബോളിവുഡ് നടന്മാരില്‍ മികച്ച നടന്മാരില്‍ ഒരാളായാണ് രണ്‍വീറിനെ കണക്കാക്കുന്നത്. നായകനായി മാത്രമല്ല, വില്ലനായും രണ്‍വീര്‍ കയ്യടി നേടിയിട്ടുണ്ട്.
ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ട് ഞെട്ടിക്കുന്ന രണ്‍വീര്‍ തന്റെ ഓഫ് സ്‌ക്രീന്‍ വ്യക്തിത്വത്തിന്റെ പേരിലും പ്രശസ്തനാണ്. അസാധാരണ വസ്ത്രധാരണ രീതി കൊണ്ടും തുറന്ന സംസാരം കൊണ്ടുമെല്ലാം രണ്‍വീര്‍ ആരാധകരെ നേടിയിട്ടുണ്ട്. അതേസമയം ചിലപ്പോഴൊക്കെ രണ്‍വീറിനെ തന്റെ നാക്ക് ചതിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു സംഭവമായിരുന്നു അനുഷ്‌ക ശര്‍മയോട് മോശമായി സംസാരിച്ചത്.

രണ്‍വീറിന്റെ ആദ്യ സിനിമയായ ബാന്റ് ബജാ ബാരാത്തിലെ നായികയായിരുന്നു അനുഷ്‌ക ശര്‍മ. ചിത്രം വന്‍വിജയമായിരുന്നു. ഇരുവരുടേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും കയ്യടി നേടിയിരുന്നു. അനുഷ്‌കയുടെ രണ്ടാമത്തെ മാത്രം സിനിമയായിരുന്നു ഇത്. പിന്നാലെ ഇരുവരും മറ്റൊരു സിനിമയിലും അഭിനയിക്കുകയുണ്ടായി. ഈ സമയം രണ്‍വീറും അനുഷ്‌കയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു.
ഇതിനിടെയാണ് ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അനുഷ്‌കയും രണ്‍വീറും അതിഥികളായി എത്തുന്നത്. ഷോയില്‍ സംസാരിക്കുന്നതിനിടെ രണ്‍വീര്‍ അനുഷ്‌കയോടായി നിന്റെ ആസനത്തില്‍ നുള്ളമണോ, ഞാന്‍ ഇവിടെ തന്നെയുണ്ട് എന്ന് പറയുകയായിരുന്നു. തമാശയെന്ന രീതിയില്‍ രണ്‍വീര്‍ പറഞ്ഞ വാക്കുകള്‍ അനുഷ്‌കയെ വല്ലാത ഞെട്ടിക്കുന്നതായിരുന്നു. അല്‍പ്പനേരം നിശബ്ദയായിപ്പോയ അനുഷ്‌ക എന്നോട് മേലാല്‍ അങ്ങനെ സംസാരിക്കരുത് എന്ന് പറയുകയും ചെയ്തു. അവതാരകനായ കരണ്‍ ജോഹറും അമ്പരപ്പോടെയാണ് രണ്‍വീറിന്റെ വാക്കുകള്‍ കേട്ടത്.
അതേസമയം എന്താണ് രണ്‍വീറും അനുഷ്‌കയും പിരിയാന്‍ കാരണം എന്ന് വ്യക്തമല്ല. രണ്‍വീറിന് അനുഷ്‌കയോടുണ്ടായിരുന്ന പൊസസീവ്‌നെസാണ് ഇരുവരും പിരിയുന്നതിലേക്ക് എത്തിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.. അതേസമയം രണ്‍വീര്‍ പിന്നീട് അനുഷ്‌ക ശര്‍മയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഈയ്യടുത്താണ് ഇരുവര്‍ക്കും മകള്‍ ജനിച്ചത്.

രണ്‍വീറുമായി പിരിഞ്ഞ ശേഷമാണ് അനുഷ്‌ക ശര്‍മ വിരാട് കോലിയുമായി പ്രണയത്തിലാകുന്നത്. ഈയ്യടുത്താണ് അനുഷ്‌ക തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയായതോടെ അനുഷ്‌ക അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. നേരത്തെ താരം ജുലന്‍ ഗോസ്വാമിയുടെ ജീവിതകഥ പറയുന്ന സിനിമയുമായി തിരികെ വരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പിന്നാലെ രണ്ടാമതും ഗര്‍ഭിണിയായതോടെ ഇടവേള നീണ്ടു പോവുകയായിരുന്നു.
അതേസമയം സിംഗം എഗെയ്ന്‍ ആണ് രണ്‍വീറിന്റേതായി പോയ വര്‍ഷം പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് രണ്‍വീര്‍ എത്തിയത്. നായകനായ ചിത്രങ്ങളൊന്നും പോയ വര്‍ഷം പുറത്തിറങ്ങിയിരുന്നില്ല. ഈ വര്‍ഷം രണ്‍വീറിന്റേതായി പുറത്തിറങ്ങാനുള്ള സിനിമ ദുരന്ദര്‍ ആണ്. ഇതിനിടെ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ശക്തിമാനില്‍ രണ്‍വീര്‍ സിംഗ് അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











