For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാധ്യമങ്ങളുടെ മുന്നിൽ വെച്ച് രൺവീറിനോട് ദേഷ്യപ്പെട്ട് ദീപിക, ഒന്നും മിണ്ടാതെ നടൻ, വീഡിയോ വൈറൽ

  |

  ബോളിവുഡിലെ കൂൾ കപ്പിൾസ് ആണ് ദീപികയും രൺബീറും. മാതൃക ദമ്പതികളെന്നാണ് ഇവരെ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. സിനിമ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ സന്തോഷങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. രൺവീറുമായുളള വിവാഹത്തിന് ശേഷമാണ് നടി സോഷ്യൽ മീഡിയയിൽ ആക്ടീവ് ആവാൻ തുടങ്ങിയത്.

  അന്ന് ചോര വന്നു, പേടി തോന്നിയത് ആ ഒറ്റ കാര്യത്തിൽ, ആരോഗ്യ പ്രശ്നത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ

  ബോളിവുഡ് പ്രേക്ഷകരും സിനിമ ലോകവും ആഘോഷമാക്കി താരവിവാഹമായിരുന്നു ഇവരുടേത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2018 ൽ വിവാഹിതരാവുന്നത്. ഇതിന് ശേഷമായിരുന്നു ഇവരുടെ പ്രണയകഥ പുറം ലോകത്ത് എത്തിയത്. ‌ ദീപികയുടെ യെസ്സിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് ഒരിക്കൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. താൻ ആഗ്രഹിച്ചത് പോലെയുള്ള ജീവിതമാണ് കിട്ടിയതെന്ന് നടിയും വെളിപ്പെടുത്തിയിരുന്നു.

  പ്രണവിനെ ആദ്യമായി കാണുന്നത് ദുൽഖറിനോടൊപ്പം, മൂന്ന് പേരും ഒന്നിച്ചുള്ള കൂടിക്കാഴ്ചയെ കുറിച്ച് വിനീത്

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദീപികയുടേയും രൺവീറിന്റേയും ഒരു പഴയ വീഡിയോയാണ്. രൺവീറിനോട് ദേഷ്യപ്പെടുന്ന ദീപികയെ ആണ് വീഡിയോയിൽ കാണുന്നത്. സിനിമയിൽ പോലും നടിയുടെ ഇങ്ങനെ മുഖം പ്രേക്ഷകർ കണ്ടിട്ടില്ല. ബാജിറാവു മസ്താനി എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായിട്ടുണ്ടുള്ള അഭിമുഖറത്തിലാണ് ദീപിക രൺവീറിനോട് ദേഷ്യപ്പെട്ടത്. സംസാരിക്കാൻ അവസരം നൽകാതെ ഇടയിൽ കയറി രൺവീർ സംസാരിച്ചതാണ് ദീപികയെ ചൊടിപ്പിച്ചത്. വിവാഹത്തിന് മുമ്പുള്ള വീഡിയോ ആണിത്.

  അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ദീപികയും രൺവീറും വിവാഹിതരാവുന്നത്. 2018 ൽ ആയിരുന്നു ഇവരുടെ കല്യാണം. ഇറ്റലിയിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. രണ്ടു പേരുടേയും മതാചാരപ്രകാരമായിരുന്നു കല്യാണം നടന്നത്. വിവാഹത്തിന് ശേഷം സുഹൃത്തുക്കൾക്ക് വേണ്ടി സൽക്കാരം സംഘടിപ്പിച്ചിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ കൂടുതൽ സജീവമാവുകയായിരുന്നു നടി.

  അന്ന് മുഖം കറുത്ത് സംസാരിച്ചതിന് ശേഷം പിന്നീട് ദേഷ്യപ്പെടുന്ന ദീപികയെ കണ്ടിട്ടില്ല. തന്നെ പിന്തുണയ്ക്കുന്ന മികച്ച ഭർത്താവാണ് രൺവീർ എന്ന് പിന്നീടുള്ള പല അഭിമുഖങ്ങളിലും നടി വെളിപ്പെടുത്തിയിരുന്നു. ഡേറ്റിംഗ് കാലത്ത് ഒരിക്കൽ പോലും രൺവീറുമായുള്ള ബന്ധം വേണ്ടെന്ന് തോന്നിയിട്ടില്ലെന്നും നടി പറഞ്ഞിരുന്നു. ആറ് വർഷത്തെ ബന്ധത്തിനിടെ നിരവധി ഉയർച്ച താഴ്ചകൾ സംഭവിച്ചിരുന്നു. ആ സമയത്തൊക്കെ ഒന്നിച്ച് നിന്ന് നേരിടുകയായിരുന്നെന്ന് നടനോടുള്ള പ്രണയത്തെ കുറിച്ച് പറയവെ ദീപിക വെളിപ്പെടുത്തിയിരുന്നു. കൂടാതെ അടുത്ത നടിയ്ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടത്തിലും രൺവീർ ഒപ്പം ഉണ്ടായിരുന്നു.

  83 ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ദീപികയുടേയും രൺവീറിന്‌റേയും ചിത്രം. ഏറെ കാത്തിരുപ്പിന് ശേഷമാണ് ചിത്രം തിയേറ്ററിൽ എത്തിയത്. കപിൽ ദേവിന്റെ ജീവിതം പറയുന്ന ചിത്രത്തിൽ കപിൽ ആയിട്ടാണ് രൺവീർ എത്തിയത്. ഭാര്യ കഥാപാത്രമായിരുന്നു ദീപികയ്ക്ക്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസിനെത്തിയിരുന്നു. എല്ലാ ഭാഷാ പതിപ്പുകളില്‍ നിന്നുമായി ആദ്യ 10 ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 91.27 കോടി രൂപയായിരുന്നു. ഗെഹരായിയാൻ ആണ് ഇനി പുറത്ത് വരാനുള്ള ദീപികയുടെ ചിത്രം. ആമസോൺ പ്രൈമിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ദീപികയ്ക്കൊപ്പം സിദ്ധാന്ത് ചദുർവേദി, അനന്യ പാണ്ഡേ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വീഡിയോ കാണാം

  Read more about: ranveer singh deepika padukone
  English summary
  When Ranveer Singh Called Priyanka Chopra ‘Voice Of God’, Here's How Deepika Padukone Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X