ദരിദ്രനായിരുന്ന രൺവീർ അവധിക്കാലം ആഘോഷിച്ചിരുന്നത് അമേരിക്കയിൽ, തരംതാഴുന്നതെന്തിനെന്ന് ആരാധകർ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് രൺവീർ സിംഗ്. സ്വന്തം കഠിനപ്രയത്നം കൊണ്ട് സിനിമയിൽ എത്തിയ താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. ഇന്ന് ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ് നടൻ. ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യയിലും രൺവീർ ചിത്രങ്ങൾ കാഴ്ചക്കാരെ നേടുന്നുണ്ട്.
2010 ൽ പുറത്ത് ഇറങ്ങിയ ബാൻഡ് ബാജാ ബാറാത്ത് എന്ന ചിത്രത്തിലൂടെയാണ് രൺവീർ സിനിമയിൽ എത്തുന്നത്. അനുഷ്ക ശർമയ്ക്കൊപ്പമായിരുന്നു തുടക്കം. ഈ ചിത്രം വൻവിജമായിരുന്നു. ഇതിന് ശേഷം ബാൻഡ് ബാജാ ബാറാത്ത് സംവിധായകൻ മനീശ് ശർമയുടെ അടുത്ത ചിത്രത്തിലും രൺവീർ തന്നെയായിരുന്നു നായകൻ. ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്റെ കരിയർ മാറ്റി മറിച്ചത്. ഗോലിയോ കി രാസ് ലീല റാം-ലീലയായിരുന്നു. ചിത്രത്തിൽ ദീപികയ്ക്കൊപ്പമായിരുന്നു രൺവീർ എത്തിയത്. ഈ ചിത്രത്തിൽ റാം എന്ന ശക്തമായ കഥാപാത്രത്തെയായിരുന്നു നടൻ അവതരിപ്പിത്. ഇതോടെ രൺബീറിന്റെ കരിയർ തന്നെ മാറുകയായിരുന്നു.. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുളള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു.

രൺബീറിന്റെ കരിയർ മാത്രമല്ല ജീവിതവും മാറ്റിയ ചിത്രമായിരുന്നു രാംലീല. ഈ സിനിമയ്ക്ക് ശേഷമായിരുന്നു രൺവീർ- ദീപിക പ്രണയം ബോളുവുഡിൽ ചർച്ചയായത്. എന്നാൽ താരങ്ങൾ ആദ്യം ഇത് അംഗീകരിച്ചിരുന്നില്ല, പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ആയത് കൊണ്ട് തന്നെ ഇരുവരും ഒന്നാകണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. രാംലീലയ്ക്ക് ശേഷം ബാജിറാവൂ മസ്താനിയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ബാജിറാവും മസ്താനിയുമായിട്ടായിരുന്നു രൺബീറും ദീപികയും എത്തിയത്. താരങ്ങളുടെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. പദാമാവദിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാവുന്നത്.

ബോളിവുഡ് സിനിമ കോളങ്ങളിൽ ചർച്ചയായ പ്രണയമായിരുന്നു ഇവരുടേത്. അഞ്ച് വർഷത്തെ ഡേറ്റുംഗിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. കല്യാണത്തിന് ശേഷമാണ് പ്രണയത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. ദീപികയുടെ സമ്മതത്തിനായി താൻ കാത്തിരിക്കുകയായിരുന്നു എന്ന് ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രൺവീർ പറഞ്ഞിരുന്നു. സിനിമയെ പോലെ കുടുംബത്തേയും സ്നേഹിക്കുന്ന ആളാണ് ദീപിക. കൂടുംബജീവിതത്തെ കുറിച്ച് നടിയ്ക്ക് ഏറെ കാഴ്ചപ്പാടുമുണ്ടായിരുന്നു. ആഗ്രഹിച്ചത് പോലെയുള്ള കുടുംബജീവിതമാണ് നടിയ്ക്ക് ലഭിച്ചിരിക്കുന്നത്. ദീപികയ്ക്ക് ബാക്ക് ബോണായി രൺവീർ ഒപ്പം തന്നെയുണ്ട്,. തിരിച്ചും അങ്ങനെ തന്നെയാണ്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബത്തെ കുറിച്ചും ബാല്യകാലത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും നടൻ പറഞ്ഞ് വാക്കുകളാണ്. ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ വെളിപ്പെടുത്തിയത്. സാധാരണ കുടുംബത്തിലായിരുന്നു രൺബീർ ജനിച്ച് വളർന്നതെന്നാണ് നടൻ പറയുന്നത്.വാക്കുകൾ ഇങ്ങനെ'' തന്റെ കുടുംബം വേണ്ടത്ര സമ്പന്നരായിരുന്നില്ല. അതിനാൽ തന്നെ വേനൽ അവധിക്കാലത്ത് യാത്രകൾ പോകൻ പണം സേവ് ചെയ്ത് വയ്ക്കേണ്ടി വന്നിരുന്നു. വേനൽ അവധിക്കാലത്ത് വിദേശത്ത് യാത്രപോകൻ വേണ്ടി തന്റെ അമ്മയും അച്ഛനും പണം കണ്ടെത്തിയിരുന്നതിനെ കുറിച്ചും രൺവീർ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇന്തോനേഷ്യ, സിംഗപ്പൂർ, ഇറ്റലി എന്നിവിടങ്ങളിൽ പോയതിനെ കുറിച്ചും നടൻ ഓർമിക്കുന്നുണ്ട്. മിക്കപ്പോഴും യുഎസിലാകും യാത്ര പോകുക. കാരണം അവിടെ കുറെ ബന്ധുക്കളുണ്ട്. കൂടാതെ ഡിസംബറിൽ എപ്പോഴും മുത്തശ്ശിമാരോടൊപ്പം ഗോവയിൽ ആയിരിക്കുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.
Recommended Video

രൺവീറിന്റെ അഭിമുഖം വൈറലായതോടെ നടനെ ട്രോളി കൊണ്ട് ആരാധകർ രംഗത്ത് എത്തിയിരുന്നു #YoRanveerSoPoor എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങ് ആവുകയായിരുന്നു. നടനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നിരിക്കുന്നത്. സ്വയം ദരിദ്രനാണെന്ന് പറയുന്നത് എന്തിനാണെന്നാണ ആരാധകർ ചോദിക്കുന്നത്. 83 ആണ് ഇനി പുറത്ത് വരാനുള്ള രൺവീറിന്റെ സിനിമ. വിവാഹശേഷം ദീപികയും രൺവീറും ഒന്നിച്ചെത്തുന്ന ചിത്രമാണിത് ക്രിക്കററ് താരം കപിൽ ദേവിന്റെ ജീവിതം കഥ പറയുന്ന ചിത്രമാണ് 83. കപിൽ ആയിട്ടാണ് രൺവീർ എത്തുന്നത്. ചിത്രത്തിന്റെ പുറത്ത് വന്ന ട്രെയിലറും ഗാനവും സൂപ്പർ ഹിറ്റായിരുന്നു.


Click it and Unblock the Notifications