For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രൺവീർ ഇത്രയും അനുഷ്കയെ സ്നേഹിച്ചിരുന്നോ, മൂക്ക് ഇടിച്ച് പരത്തുമെന്ന് ഭീഷണിപ്പെടുത്തി, പ്രണയകഥ വൈറൽ

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് രൺവീർ സിങ്ങും അനുഷ്ക ശർമയും. ഏകദേശം ഒരേസമയം സിനിമയിൽ എത്തിയ ഇവർക്ക് ബോളിവുഡിൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. തുടക്ക സമയത്ത് ഇരുവരും ഒന്നിച്ച് സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. താരങ്ങളുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ബോളിവുഡിൽ മികച്ച രീതിയിൽ തിളങ്ങാനു രണ്ട് പേർക്കും കഴിഞ്ഞിരുന്നു.

  കുടംബവിളക്കിലെ വേദികയ്ക്ക് എല്ലാ വേഷവും ചേരും, സാരിയിലും ജീൻസിലും ഒരുപോലെ ഗ്ലാമറസായി താരം, ചിത്രം നോക്കൂ

  വേദിക തലചുറ്റി വീണത് വെറുതെയല്ല, കുടംബവിളക്ക് പരമ്പരയിൽ ട്വിസ്റ്റ്, സൂചന നൽകിയ ശരണ്യ ആനന്ദ്

  ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് രൺവീർ സിങ്ങും അനുഷ്കയുമായുള്ള പ്രണയത്തെ കുറിച്ചാണ്. എന്നാൽ ഇവരുടെ പ്രണയകഥ അധികം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടില്ല. അനുഷ്കയ്ക്ക് വേണ്ടി രൺവീർ ഒരു ആരാധകനോട് തട്ടിക്കയറിയിരുന്നു. ഈ സംഭവമാണ് വർഷങ്ങൾക്ക് ശേഷം പുറത്ത് വരുന്നത്. ഹിന്ദുസ്ഥാൻ ടൈംസാണ് ഈ സംഭവം പുറത്ത് വിട്ടിരിക്കുന്നത്.

  ''ഉസാർക്ക് നാരങ്ങ കുശാൽക്ക് മുന്തിരിങ്ങ'', മമ്മൂട്ടിയുടെ രസകരമായ വീഡിയോ വൈറലാകുന്നു...

  ഒരു ആരാധകൻ നടിയോട് മോശമായി പെരുമാറിയപ്പോഴാണ് രൺബീർ ഇയാളോട് തട്ടിക്കയറിത്. അനുഷ്കയോട് ഇയാൾ പ്രണയാഭ്യർഥന നടത്തുകയായിരുന്നു. എന്നാൽ ഇത് കണ്ട് നിൽക്കാൻ രൺവീറിന് കഴിഞ്ഞില്ല. ഉടൻ തന്നെ അയാളോട് ദേഷ്യപ്പെടുകയായിരുന്നു. സൂക്ഷിച്ച് സംസാരിക്കണമെന്നും അവർ തന്റെ കാമുകിയാണെന്നും രൺവീർ പറഞ്ഞിരുന്നു. കൂടാതെ ദേഷ്യം കൊണ്ട് മൂക്കിടിച്ച് തകർക്കുമെന്നും നടൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

  എന്നാൽ മറ്റൊരു അഭിമുഖത്തിൽ അനുഷ്കയിൽ നിന്ന് അകന്നതിനെ കുറിച്ചും രൺവീർ പറഞ്ഞിരുന്നു . മുൻപ് ഐബി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വർഷങ്ങളായുള്ള സൗഹൃദം അകന്നു പോയതിനെ കുറിച്ച് നടൻ പറഞ്ഞത്. ഞാൻ അവളെ വല്ലാതെ മിസ് ചെയ്യുന്നു. നിറയെ സ്നേഹമുള്ള വ്യക്തിയാണ്. നിരവധി പേർ അവളെ തെറ്റിധരിച്ചു. നിരവധി പേർക്ക് അവൾ ആരാണെന്നും എന്താണെന്നും ശരിക്കും അറിയില്ല. ഞാൻ കണ്ടിട്ടുളളതിൽ വെച്ച് ഏറ്റവും സത്യസന്ധയായ വ്യക്തികളിൽ ഒരാളാണ്. അത്തരത്തിൽ മനസ്സും ഹൃദയവും ശുദ്ധമായ വളരെ കുറച്ച് പേരെമാത്രമേ കണ്ടിട്ടുള്ളുവെന്നും നടൻ അനുഷ്കയെ കുറിച്ച് പറഞ്ഞിരുന്നു.

  എന്നാൽ ഇവർ വേർപിരിയാനുള്ള കാരണം വ്യക്തമല്ല. രൺവീറുമായുള്ള പ്രണയത്തിന് ശേഷമാണ് അനുഷ്ക കോലിയെ വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2016 ൽ ഇരുവരും ഇംഗ്ലണ്ടിൽവെച്ച് വിവാഹിതരായത്. ഒരു ബോളിവുഡ് സിനിമയെ പോലെ ഒരു ബ്രേക്കപ്പും ഇവരുടെ പ്രണയകഥയിൽ സംഭവിച്ചിരുന്നു. എന്നാൽ ബ്രേക്കപ്പിന് ശേഷം ഇരുവരും ഒന്നിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക. അഭിനയത്തിന് ഇടവേള നൽകിയെങ്കിലും നിർമ്മാണ രംഗത്ത് സജീവമായിരുന്നു. സിനിമയും വെബ് സീരിസുകളും നടി നിർമ്മിച്ചിരുന്നു. 2021 ൽ നടിക്കും കോലിക്കും ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. ഇപ്പോൾ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് അനുഷ്കയുടെ ലോകം.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അനുഷ്കയുമായുളള രൺവീറിന്റെ പ്രണയം അത്ര ചർച്ചയായിരുന്നില്ല. എന്നാൽ നടി ദീപിക പദുകോണുമായുള്ള പ്രണയകഥ ബോളിവുഡ് കോളങ്ങളിലും ഗോസിപ്പ് കോളങ്ങളിലു വലിയ ചർച്ചയായിരുന്നു. സിനിയിലെ പോലെ ജീവിതത്തിലും ഒന്നിക്കണമെന്ന് ആരാധകർ ആഗ്രഹിച്ചിരുന്നു. 2018 ലാണ് ദീപികയും രൺവീറും വിവാഹിതരാകുന്നത്. ഇംഗ്ലണ്ടിൽ വെച്ച് തന്നെയായിരുന്നു ഇവരുടേയും വിവാഹം. രൺബീർ കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ദീപിക രൺവീറുമായി അടുക്കുന്നത്. ബോളിവുഡില ഏറ്റവും മികച്ച ഭർത്താവ് ആണ് താരം. വിവാഹത്തിന് ശേഷം ദീപികയും രൺവീറും ഒന്നിച്ചെത്തുന്ന ചിത്രമാണ് 83. ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിക പറയുന്ന ചിത്രത്തിൽ കപിൽ ആയിട്ടാണ് രൺവീർ എത്തുന്നത്. ഭാര്യ കഥാപാത്രമാണ് ദീപികയ്ക്ക്.

  Read more about: ranveer singh anushka sharma
  English summary
  When Ranveer Singh Loses His Temper Because Of His Ex-girlfriend Anushka Sharma, Know Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X