For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരുപാട് പേർ അവളെ തെറ്റിദ്ധരിച്ചു'; മുൻ കാമുകി അനുഷ്കയെക്കുറിച്ച് രൺവീർ പറഞ്ഞത്

  |

  ബോളിവുഡിൽ താരങ്ങളുടെ വ്യക്തി ജീവിതം മറ്റ് ഭാഷകളിലെ ഇൻഡസ്ട്രികളേക്കാൾ കൂടുതലായി ചർച്ചയാവാറുണ്ട്. ഒട്ടനവധി മാധ്യമങ്ങൾ, പാപ്പരാസികൾ, ചാറ്റ് ഷോകൾ, റെഡ് കാർപ്പറ്റ് ഇവന്റുകൾ തുടങ്ങി പലവിധ ഘടകങ്ങൾ ഇതിന് കാരണമാണ്. താരങ്ങളുടെ പ്രണയവും പ്രണയത്തകർച്ചയും വിവാഹവും വിവാ​ഹ മോചനവുമെല്ലാം ഒരുപോലെ ബി ടൗൺ മാധ്യമങ്ങളിൽ ചർച്ചയാവും.

  വർഷങ്ങൾക്ക് മുമ്പുണ്ടായ പ്രണയമാണെങ്കിലും അത് വീണ്ടും ഇടയ്ക്കിടെ പാപ്പരാസികൾ ചർച്ചയാക്കും. ഇത്തരത്തിൽ പത്തു വർഷങ്ങൾക്കിപ്പുറവും ഇടയ്ക്കിടെ ഉയർന്നു വരുന്ന ഒരു വിഷയമാണ് രൺവീർ സിം​ഗും അനുഷ്ക ശർമ്മയും തമ്മിലുണ്ടായിരുന്ന പ്രണയം. 2011 ഓടെയാണ് ഇരുവരും വേർപിരിഞ്ഞത്.

  Also Read: 'സിനിമയിൽ നിരവധി ഇന്റിമേറ്റ് സീനുകൾ, സൽമാനോട് പറയാൻ ഭയപ്പെട്ടു'; തുറന്ന് പറഞ്ഞ് സറീൻ ഖാൻ

  ബാൻഡ് ബജാ ബാരത്, ലേഡീസ് വെർസസ് വിക്കി തുടങ്ങിയ സിനിമകളിൽ തുടക്ക കാലത്ത് ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. കുറഞ്ഞ കാലം മാത്രം നീണ്ടു നിന്ന ഇരുവരുടെയും ഡേറ്റിം​ഗ് പലവിധ അഭ്യൂഹങ്ങൾക്കും കാരണമായിരുന്നു.

  നടി സോനാക്ഷി സിൻഹയുമായുള്ള രൺവീറിന്റെ സൗഹൃദം, ദീപിക പദുകോണുമായി രൺവീർ അടുത്തത് തുടങ്ങിയ പല അഭ്യൂഹങ്ങൾ ഇതിന് കാരണമായി അന്ന് ഉയർന്നു വന്നിരുന്നു. ബ്രേക്ക് അപ്പിനെ പറ്റി ഇരുവരും അധികം സംസാരിച്ചിട്ടില്ല. അനുഷ്ക ഇത്തരം ചോദ്യങ്ങളെ അവ​ഗണിക്കുകയായിരുന്നു ചെയ്തത്.

  Also Read: ബിഗ് ബോസ് തെലുങ്ക് സീസൺ 6 ന് വാങ്ങുന്ന പ്രതിഫലം കൂട്ടി നാഗാർജുന; താരത്തിന് ലഭിക്കുന്ന പുതിയ പ്രതിഫലം ഇത്ര!

  അതേസമയം അനുഷ്കയെ പറ്റി രൺവീർ പല സാഹചര്യങ്ങളിൽ സംസാരിച്ചിട്ടുണ്ട്. ബ്രേക്ക് അപ്പ് കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമായിരുന്നു അനുഷ്കയെ താൻ മിസ് ചെയ്യുന്നുവെന്ന് രൺവീർ തുറന്നു പറഞ്ഞത്.

  'ഞാൻ അവളെ വളരെയധികം മിസ് ചെയ്യുന്നു. അവൾ മുഴുവനും സ്നേഹമാണ്. നിരവധി പേർ അവളെ തെറ്റിദ്ധരിച്ചു. അവളെവിടെ നിന്നാണ് വരുന്നത്, എങ്ങനെയുള്ള ആളാണ് എന്നതൊന്നും പലർക്കും മനസ്സിലായിട്ടില്ല. ഞാനിതുവരെ കണ്ടതിൽ വളരെ സത്യസന്ധയും കളങ്കമില്ലാത്തവളുമാണവൾ. അവളെ പറ്റിയുള്ള നെ​ഗറ്റീവ് ആർട്ടിക്കിളുകൾ വായിക്കുമ്പോൾ എനിക്ക് ദേഷ്യം വരാറുണ്ട്. എന്നെക്കുറിച്ചുള്ള മോശം ലേഖനങ്ങളേക്കാൾ അതെന്നെ പ്രകോപിപ്പിക്കുന്നു,' രൺവീർ സിം​ഗ് മുമ്പാെരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

  Also Read: മോഹൻലാൽ സിംഹം, മമ്മൂട്ടി അങ്കിളിനെ പോലെ, ദുൽഖറിനൊപ്പം മൾട്ടിസ്റ്റാർ സിനിമ ചെയ്യണം: വിജയ് ദേവരകൊണ്ട

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വർഷങ്ങൾക്കിപ്പുറം അനുഷ്കയും രൺവീറും തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്തി. ക്രിക്കറ്റ് താരം വിരാട് കോലിയുമായി അനുഷ്ക പ്രണയത്തിലായി. 2017 ൽ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. രൺവീർ സിം​ഗാവട്ടെ സൂപ്പർ ഹിറ്റ് താരം ദീപിക പദുകോണുമായി പ്രണയത്തിലായി.

  2018 ൽ രണ്ട് പേരും വിവാഹവും കഴിച്ചു. കരിയറിന്റെ തിരക്കുകളിലാണ് രൺവീർ സിം​ഗ് ഇപ്പോൾ. അനുഷ്കയാവട്ടെ മകൾ ജനിച്ച ശേഷം കരിയറിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. സീറോ ആണ് നടിയുടെ അവസാനം റിലീസ് ചെയ്ത സിനിമ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചക്ഡ എക്സ്പ്രസ് എന്ന സിനിമയിലൂടെ തിരിച്ചു വരാനൊരുങ്ങുകയാണ് താരം.

  Read more about: anushka sharma ranveer singh
  English summary
  when ranveer singh said he misses his ex girl friend anushka sharma; said she is full of love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X